വയനാട് മാനന്തവാടി മെഡിക്കൽ കോളേജിൽ സി ടി സ്കാനിങ് മെഷീൻ പ്രവർത്തിപ്പിക്കാത്തതിനെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം.പ്രവർത്തകർ മെഡിക്കൽ കോളേജിനു മുന്നിൽ റീത്ത് സമർപ്പിച്ചു. മെഷീൻ എത്തിച്ച് ഒന്നരമാസം കഴിഞ്ഞിട്ടും പ്രവർത്തനക്ഷമം ആകാത്തത് ചൂണ്ടിക്കാട്ടി ബിഗ് ടിവി വാർത്ത നൽകിയിരുന്നു
ഒന്നരമാസം മുമ്പാണ് 7 കോടിയിലധികം രൂപ ചിലവഴിച്ച് മെഷീൻ എത്തിച്ചുത്. ഉദ്ഘാടനവും നടത്തി. എന്നിട്ടും പ്രവർത്തനക്ഷമം ആയില്ല. ആറ്റോമിക് റെഗുലേറ്ററി അതോറിറ്റിയുടെ അനുമതി കിട്ടാൻ വൈകുന്നതാണ് മെഷീൻ സ്ഥാപിക്കുന്നതിലെ പ്രതിസന്ധി എന്നാണ് വിശദീകരണം. സ്കാനിങ് മെഷീൻ ഇല്ലാത്തതിനാൽ രോഗികൾക്ക് സ്വകാര്യമേഖലയെ ആശ്രയിക്കേണ്ട ഗതികേടാണ്. 8 കിലോമീറ്റർ അകലെയുള്ള നല്ലൂർനാട് ക്യാൻസർ സെന്ററിലാണ് സർക്കാർ മേഖലയിൽ സ്കാനിംഗ് മെഷീൻ ഉള്ളത്. ഇതെല്ലാം രോഗികളെ പ്രതിസന്ധിയിൽ ആക്കുന്നുണ്ട്
