Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
കുട്ടികൾക്കെതിരായ അതിക്രമങ്ങൾ വർധിക്കുന്നു:പത്ത് വർഷത്തിനിടെ 37,035 കേസുകൾ;കൂടുതൽ പോക്സോ കേസുകൾ രജിസ്റ്റർ ചെയ്തത് മലപ്പുറത്ത്തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് മരുന്നുകൾ മോഷണം പോയി;പോയത് നാർകോട്ടിക് വിഭാഗത്തിൽപ്പെടുന്ന ഉറക്കഗുളികകളും ഇൻജെക്ഷനുംവിഎസിന്റെ ഓർമ്മക്കുറിപ്പ് മാറ്റിവെച്ച് ദേശാഭിമാനി; ‘കള്ളൻ വിജയൻ’ ലേഖനവുമായി ഒരേ പതിപ്പിൽ വരാതിരിക്കാനെന്ന് വിശദീകരണം‘പൊതിച്ചോറ് പദ്ധതി നിർത്തില്ല’:സർക്കാർ തടയുന്നത് വരെ തുടരും;വി വസീഫ് ബിഗ് ടിവിയോട്ജില്ലയിലെ ഷിഗെല്ല വ്യാപനം: കൊച്ചിയിൽ ആരോഗ്യവകുപ്പ് പരിശോധന തുടങ്ങി; ഹോട്ടലുകളിലും തട്ടുകടകളിലും മിന്നൽ പരിശോധനചെറിയമുണ്ടം സ്കൂൾ വിദ്യാർഥി സംഘർഷം; 40 പേർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്കരുവന്നൂർ കേസ്: സിപിഐഎമ്മിനെ പ്രതിയാക്കിയ ഇഡിക്കെതിരെ പ്രതിഷേധം; തിങ്കളാഴ്ച തൃശ്ശൂരിൽ സംഗമംകോടതി ജീവനക്കാരിയുടെ മരണം; ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി,’ജോലി സ്ഥലത്തെ സമ്മർദ്ദമാണ് മരണകാരണംസർക്കാർ അഭിഭാഷക നിയമനം; കോൺഗ്രസിൽ ഭിന്നത രൂക്ഷം, നേതൃത്വം ഇടപെടാൻ സാധ്യതവാങ്ചുക്കിന്റെ പരിധികൾ പരീക്ഷിക്കരുത്; ചർച്ചയ്ക്ക് തയ്യാറാകണം: കേന്ദ്രത്തോട് അണ്ണാ ഹസാരെടിവികെയുടെ അഴിമതി വിരുദ്ധ സമരം; ചെന്നൈയിൽ 7 ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ‘പി.എഫ് മുതൽ അലവൻസുകൾ വരെ തിരിച്ചുനൽകണം’; പ്രതിഷേധം ശക്തമാക്കാനൊരുങ്ങി കെഎസ്ആർടിസി ജീവനക്കാർ
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / കേരളം / ലഹരി കടത്താനും ഡേറ്റിംഗ് ആപ്പ്; പിടിയിലായ അതിഥി തൊഴിലാളിയിൽ നിന്ന് നിർണായക വിവരം

കേരളം

ലഹരി കടത്താനും ഡേറ്റിംഗ് ആപ്പ്; പിടിയിലായ അതിഥി തൊഴിലാളിയിൽ നിന്ന് നിർണായക വിവരം

BigTV News Desk BigTV News Desk
April 28, 2026 1 min read
Share: Facebook Twitter WhatsApp Telegram
ലഹരി കടത്താനും ഡേറ്റിംഗ് ആപ്പ്; പിടിയിലായ അതിഥി തൊഴിലാളിയിൽ നിന്ന് നിർണായക വിവരം

പരിശോധന വ്യാപകമായതോടെ ലഹരിക്കടത്തിനും ഇടപാടുകൾക്കും ന്യൂജെൻ മാർഗങ്ങൾ പരീക്ഷിക്കുകയാണ് സംസ്ഥാനത്തെ ലഹരി മാഫിയ സംഘങ്ങൾ. സമൂഹ മാധ്യമ അക്കൗണ്ടുകളടക്കം നിരീക്ഷണത്തിലായതോടെ ഡേറ്റിങ് ആപ്പുകളെ മറയാക്കിയാണ് ലക്ഷങ്ങളുടെ ലഹരിയിടപാടുകൾ. വൈറ്റ് ‌കോളർ ലഹരി പാർട്ടികൾ ലക്ഷ്യമിട്ടുള്ള ലഹരിക്കടത്തിന് പിന്നിൽ സോഷ്യൽ മീഡിയ ഇൻഫ്ലൂവൻസർമാരാണെന്നാണ് കണ്ടെത്തൽ. ലഹരിക്കടത്തിന്റെ രഹസ്യവഴികൾ അന്വേഷണസംഘങ്ങൾ കണ്ടെത്തിയതോടെയാണ് ന്യൂജൻ മാർഗങ്ങളിലേകുള്ള ലഹരിമാഫിയയുടെ ചുവടുമാറ്റം. രഹസ്യ സ്വഭാവം നിലനിർത്തുന്ന ഡേറ്റിങ് ആപ്പുകളോടാണ് ലഹരി മാഫിയയ്ക്ക് പ്രിയം. ലഹരി വിൽപനക്കാരും ഉപയോഗിക്കുന്നവരും വിവരങ്ങൾ കൈമാറുന്നത് ഇത്തരം ആപ്പുകളിലാണ്.

കേരളത്തിലെത്തിയ അതിഥി തൊഴിലാളികൾ വരെ ലഹരിവിതരണത്തിന് ആശ്രയിക്കുന്നത് ഡേറ്റിങ് ആപ്പുകളെയാണ്. എക്സൈസ് പിടികൂടിയ ജാർഖണ്ഡ് സ്വദേശിനി മഹ്തോ മുണ്ട ദശ്മി നിന്നാണ് നിർണായക വിവരങ്ങൾ ലഭിച്ചത്. ഒന്നരവർഷമായി ഡേറ്റിങ് ആപ്പ് വഴി ഇടപാടുകാരെ കണ്ടെത്തി ലഹരി കച്ചവടം നടത്തുകയാണ് മഹ്തോ മുണ്ട. ഇടപാടുകാരിൽ ഏറെയും കോളജ് വിദ്യാർഥികൾ. സ്ത്രീകളെ ഉപയോഗിച്ചുള്ള ലഹരിക്കടത്തും ഇടപാടുകളും വൻതോതിൽ വർധിച്ചു.

യുവാക്കൾക്കിടയിൽ സ്വാധീനമുള്ള സോഷ്യൽ മീഡിയ ഇൻഫ്ലൂവൻസർമാരുടെ ദുരൂഹ ഇടപാടുകളും മറനീക്കി പുറത്തുവരികയാണ്. കൊച്ചിയിലടക്കം നടന്ന പല ഹൈ പ്രൊഫൈൽ ലഹരിപാർട്ടികളിലും ഇൻഫ്ലൂവൻസർമാരുടെ പങ്ക് സംബന്ധിച്ച് വിവരമുണ്ട്. യൂട്യൂബർ റിൻസി മുംതാസ് പിടിയിലായതും ഇങ്ങനെ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ്. തൃക്കാക്കരയിലെ ഫ്ലാറ്റിൽ നിന്ന് പിടിയിലായ റിൻസി ജാമ്യത്തിലിറങ്ങിയും ലഹരിയിടപാടുകൾ തുടർന്നു. സമൂഹമാധ്യമങ്ങളിലെ ഫോളോവേഴ്സിലൂടെയാണ് ലഹരി കച്ചവടം.

ബെംഗളൂരുവിൽ നിന്നാണ് കൊച്ചിയിലേക്ക് ഏറിയ പങ്ക് ലഹരിയും എത്തുന്നത്. ശരീരത്തിൽ രഹസ്യഭാഗങ്ങളിലടക്കം ഒളിപ്പിച്ചാണ് ലഹരിക്കടത്ത്. മലദ്വാരത്തിൽ ലഹരി കുടുങ്ങി ചികിത്സയ്ക്കെത്തി പിടിയിലായ ആലപ്പുഴ സ്വദേശി ഒന്നര വർഷമായി ഇത്തരത്തിൽ ലഹരികടത്തുന്നു. നേരിൽ കാണാത്ത രണ്ട് പേരുമായി ഫോണിലൂടെ ബന്ധപ്പെട്ടാണ് ലഹരിക്കച്ചവടം. വഴിയരികിലാണ് ലഹരിമരുന്നും പണവും ഉപേക്ഷിക്കുന്നത്. നേരിട്ട് കൈമാറാതെ ലൊക്കേഷനുകൾ ഷെയർ ചെയ്തുള്ള പിക്കപ്പ് ആൻഡ് ഡ്രോപ്പ് രീതിയാണ് ലഹരിമാഫിയ പിന്തുടരുന്നത്.

Tags:

#dating apps #drugs #infulencer #social media
Share: Facebook WhatsApp Telegram
Unknown's avatar

BigTV News Desk

BIGTV 24x7 Malayalam News, a dedicated 24x7 Malayalam news channel bringing you accurate, fast, and unbiased news from Kerala and beyond. ✔ Breaking News ✔ Kerala News Updates ✔ National & International News ✔ Politics | Business | Crime | Entertainment | Sports

Related Articles

കേരളം

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് മരുന്നുകൾ മോഷണം പോയി;പോയത് നാർകോട്ടിക് വിഭാഗത്തിൽപ്പെടുന്ന ഉറക്കഗുളികകളും ഇൻജെക്ഷനും

കേരളം

വിഎസിന്റെ ഓർമ്മക്കുറിപ്പ് മാറ്റിവെച്ച് ദേശാഭിമാനി; ‘കള്ളൻ വിജയൻ’ ലേഖനവുമായി ഒരേ പതിപ്പിൽ വരാതിരിക്കാനെന്ന് വിശദീകരണം

കേരളം

‘പൊതിച്ചോറ് പദ്ധതി നിർത്തില്ല’:സർക്കാർ തടയുന്നത് വരെ തുടരും;വി വസീഫ് ബിഗ് ടിവിയോട്

Recent Posts

  • കുട്ടികൾക്കെതിരായ അതിക്രമങ്ങൾ വർധിക്കുന്നു:പത്ത് വർഷത്തിനിടെ 37,035 കേസുകൾ;കൂടുതൽ പോക്സോ കേസുകൾ രജിസ്റ്റർ ചെയ്തത് മലപ്പുറത്ത്
  • തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് മരുന്നുകൾ മോഷണം പോയി;പോയത് നാർകോട്ടിക് വിഭാഗത്തിൽപ്പെടുന്ന ഉറക്കഗുളികകളും ഇൻജെക്ഷനും
  • വിഎസിന്റെ ഓർമ്മക്കുറിപ്പ് മാറ്റിവെച്ച് ദേശാഭിമാനി; ‘കള്ളൻ വിജയൻ’ ലേഖനവുമായി ഒരേ പതിപ്പിൽ വരാതിരിക്കാനെന്ന് വിശദീകരണം
  • ‘പൊതിച്ചോറ് പദ്ധതി നിർത്തില്ല’:സർക്കാർ തടയുന്നത് വരെ തുടരും;വി വസീഫ് ബിഗ് ടിവിയോട്
  • ജില്ലയിലെ ഷിഗെല്ല വ്യാപനം: കൊച്ചിയിൽ ആരോഗ്യവകുപ്പ് പരിശോധന തുടങ്ങി; ഹോട്ടലുകളിലും തട്ടുകടകളിലും മിന്നൽ പരിശോധന

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap