തമിഴ് നാട് നിയമസഭയിൽ പുതിയ രാഷ്ട്രീയ സമവാക്യങ്ങൾക്ക് തുടക്കമായി. സെൻറ് ജോർജ് കോട്ടയിൽ എംഎൽഎമാരുടെ സത്യപ്രതിജ്ഞ നടന്നു.ഡിഎംകെ നിയമസഭാകക്ഷി നേതാവായി തെരഞ്ഞെടുത്ത ഉദയനിധി സ്റ്റാലിൻ പ്രതിപക്ഷ നേതാവായി ചുമതലയേറ്റു.ആദ്യം സത്യപ്രതിജ്ഞ ചെയ്തത് വിജയ് ആയിരുന്നു. തുടർന്ന് ടിവികെ മന്ത്രിമാരും അംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്തു. പിന്നാലെ ഉദയനിധി സ്റ്റാലിൻ, മുൻ പ്രതിപക്ഷ നേതാവ് എടപ്പാടി കെ പളനിസാമി, മുൻ മുഖ്യമന്ത്രി ഒ പനീർശെൽവം എന്നിവരും സത്യപ്രതിജ്ഞ ചെയ്തു.
നാളെയാണ് സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ തിരഞ്ഞെടുപ്പ്. പിളർപ്പിലേയ്ക്ക് പോകുന്ന അണ്ണാ ഡിഎംകെയുടെ നിലപാട് നാളെ വ്യക്തമാകും.എ ഡി എം കെയുടെ മുതിർന്ന നേതാക്കളായ സി വി ഷൺമുഖം, എസ് പി വേലുമണി എന്നിവരുടെ നേതൃത്വത്തിൽ 30 ഓളം എം എൽ എമാർ ടിവികെയെ പിന്തുണയ്ക്കാൻ തയ്യാറായി നിൽക്കുന്നുണ്ട്. ഇവർ മുഴുവൻ വോട്ട് ചെയ്താൽ ടി വി കെ സ്ഥാനാർത്ഥിയ്ക്ക് 150 വരെ വോട്ടുകൾ ലഭിയ്ക്കും.
മറ്റന്നാളാണ് വിശ്വാസ വോട്ടെടുപ്പ്
