Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
കുട്ടികൾക്കെതിരായ അതിക്രമങ്ങൾ വർധിക്കുന്നു:പത്ത് വർഷത്തിനിടെ 37,035 കേസുകൾ;കൂടുതൽ പോക്സോ കേസുകൾ രജിസ്റ്റർ ചെയ്തത് മലപ്പുറത്ത്തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് മരുന്നുകൾ മോഷണം പോയി;പോയത് നാർകോട്ടിക് വിഭാഗത്തിൽപ്പെടുന്ന ഉറക്കഗുളികകളും ഇൻജെക്ഷനുംവിഎസിന്റെ ഓർമ്മക്കുറിപ്പ് മാറ്റിവെച്ച് ദേശാഭിമാനി; ‘കള്ളൻ വിജയൻ’ ലേഖനവുമായി ഒരേ പതിപ്പിൽ വരാതിരിക്കാനെന്ന് വിശദീകരണം‘പൊതിച്ചോറ് പദ്ധതി നിർത്തില്ല’:സർക്കാർ തടയുന്നത് വരെ തുടരും;വി വസീഫ് ബിഗ് ടിവിയോട്ജില്ലയിലെ ഷിഗെല്ല വ്യാപനം: കൊച്ചിയിൽ ആരോഗ്യവകുപ്പ് പരിശോധന തുടങ്ങി; ഹോട്ടലുകളിലും തട്ടുകടകളിലും മിന്നൽ പരിശോധനചെറിയമുണ്ടം സ്കൂൾ വിദ്യാർഥി സംഘർഷം; 40 പേർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്കരുവന്നൂർ കേസ്: സിപിഐഎമ്മിനെ പ്രതിയാക്കിയ ഇഡിക്കെതിരെ പ്രതിഷേധം; തിങ്കളാഴ്ച തൃശ്ശൂരിൽ സംഗമംകോടതി ജീവനക്കാരിയുടെ മരണം; ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി,’ജോലി സ്ഥലത്തെ സമ്മർദ്ദമാണ് മരണകാരണംസർക്കാർ അഭിഭാഷക നിയമനം; കോൺഗ്രസിൽ ഭിന്നത രൂക്ഷം, നേതൃത്വം ഇടപെടാൻ സാധ്യതവാങ്ചുക്കിന്റെ പരിധികൾ പരീക്ഷിക്കരുത്; ചർച്ചയ്ക്ക് തയ്യാറാകണം: കേന്ദ്രത്തോട് അണ്ണാ ഹസാരെടിവികെയുടെ അഴിമതി വിരുദ്ധ സമരം; ചെന്നൈയിൽ 7 ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ‘പി.എഫ് മുതൽ അലവൻസുകൾ വരെ തിരിച്ചുനൽകണം’; പ്രതിഷേധം ശക്തമാക്കാനൊരുങ്ങി കെഎസ്ആർടിസി ജീവനക്കാർ
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / എന്റർടെയ്ൻമെന്റ് / ‘സീരിയൽ നിലവാരത്തിലുള്ള കഥയുമായി മുന്നോട്ടുപോകരുതെന്ന് പറഞ്ഞിരുന്നു’; ഫേസ്ബുക്ക് പോസ്റ്റുമായി വേണു കുന്നപ്പിള്ളി

എന്റർടെയ്ൻമെന്റ്

‘സീരിയൽ നിലവാരത്തിലുള്ള കഥയുമായി മുന്നോട്ടുപോകരുതെന്ന് പറഞ്ഞിരുന്നു’; ഫേസ്ബുക്ക് പോസ്റ്റുമായി വേണു കുന്നപ്പിള്ളി

BigTV News Desk BigTV News Desk
April 23, 2026 1 min read
Share: Facebook Twitter WhatsApp Telegram
‘സീരിയൽ നിലവാരത്തിലുള്ള കഥയുമായി മുന്നോട്ടുപോകരുതെന്ന് പറഞ്ഞിരുന്നു’; ഫേസ്ബുക്ക് പോസ്റ്റുമായി വേണു കുന്നപ്പിള്ളി
'സീരിയൽ നിലവാരത്തിലുള്ള കഥയുമായി മുന്നോട്ടുപോകരുതെന്ന് പറഞ്ഞിരുന്നു'; ഫേസ്ബുക്ക് പോസ്റ്റുമായി വേണു കുന്നപ്പിള്ളി

നിർമ്മാതാവ് മുരളി കുന്നുംപുറത്ത് ഉയർത്തിയ ആരോപണങ്ങൾ ശരിവച്ച് വേണു കുന്നപ്പിള്ളി. സുമതിവളവ് സിനിമയുടെ കഥ മുൻപ് കേട്ടിരുന്നു എന്നും സീരിയൽ നിലവാരത്തിലുള്ള കഥയുമായി മുന്നോട്ടുപോകരുതെന്ന് അദ്ദേഹത്തോട് പറഞ്ഞിരുന്നു എന്നും വേണു തൻ്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചു. തൻ്റെ വാക്കിന് വിലനൽകാതെ അണിയറ പ്രവർത്തകരുടെ പ്രലോഭനങ്ങളിൽ വശംവദനായ അദ്ദേഹം പ്രൊജക്ടുമായി മുന്നോട്ടുപോവുകയായിരുന്നു എന്നും വേണു കുന്നപ്പിള്ളി പറഞ്ഞു.

വേണു കുന്നപ്പിള്ളിയുടെ ഫേസ്ബുക്ക് പോസ്റ്റ്:

സിനിമയിലെ ചതിക്കുഴികൾ

സുമതി വളവ് എന്ന സിനിമയുടെ പ്രൊഡ്യൂസറിൻറെ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോയാണ് ഈ കുറിപ്പെഴുതാൻ എന്നെ പ്രേരിപ്പിച്ചത്.

ഈ സിനിമയുടെ കഥ ഏതാനും വർഷങ്ങൾക്കു മുന്നേ ഞാൻ കേട്ടതാണ്. സിനിമാ ഷൂട്ട് തുടങ്ങുന്നതിനു മുന്നേ ഇതിൻറെ പ്രൊഡ്യൂസർ മുരളിയെ ദുബായിൽ വച്ച് കണ്ടപ്പോൾ, സീരിയൽ നിലവാരത്തിലുള്ള കഥയുടെ പോരായ്മയെ പറ്റി സംസാരിക്കുകയും, കഴിയുന്നതും ഈ സിനിമയുമായി മുന്നോട്ടുപോകരുതെന്ന് പറഞ്ഞതും ഇപ്പോഴുമോർക്കുന്നു. എന്നാൽ അണിയറ പ്രവർത്തകരുടെ പ്രലോഭനങ്ങളിൽ വശംവദനായി അദ്ദേഹം പ്രോജക്റ്റുമായി മുന്നോട്ട് പോയി.

അഞ്ചോ ആറോ കോടി മാത്രം വലുപ്പമുണ്ടായിരുന്ന ഒരു കഥ, സിനിമയാക്കിയപ്പോൾ അദ്ദേഹം മുടക്കിയത് ഏകദേശം 15 കോടി രൂപയാണ്. റിലീസിന് മുമ്പ് ഈ സിനിമ കാണാനുള്ള അവസരമെനിക്കുണ്ടായി. സിനിമ കണ്ടപ്പോൾ ഞാൻ തലയിൽ കൈവച്ചുപോയി. അദ്ദേഹത്തോട് ഞാനന്നു പറഞ്ഞത്, ഏതെങ്കിലും പ്രീബിസിനസ് ചെയ്യാതെ ഒരിക്കലും സിനിമ തിയേറ്ററിലേക്ക് കൊണ്ടുപോകരുതെന്നാണ്. പ്രീ ബിസിനസ് ഒന്നും നടന്നില്ലെങ്കിലും ഗോകുലം മൂവീസ് രക്ഷകരായി, സിനിമ തിയേറ്ററിലേക്കെത്തി. എൻറെ അറിവിൽ, പ്രൊഡക്ഷന്റെ എക്സ്പെൻസും റിലീസ് എക്സ്പെൻസുമെല്ലാം ചേർന്നപ്പോൾ ഏകദേശം 20 കോടി ചിലവായിരുന്നു. ഇദ്ദേഹം വീഡിയോയിൽ പറയുന്ന കാര്യങ്ങൾ ഒട്ടുമിക്കതും സത്യമാണെന്നാണ് എൻറെ അറിവ്. പിന്നെ ഇതിൽ പറയുന്ന എഴുത്തുകാരന്റെയും സംവിധായകന്റേയുമെല്ലാം കഴിവിനെ പറ്റി കമൻറ് ചെയ്യുന്നില്ല.

ആരുടേയോ കയ്യിലിരിക്കുന്ന ഒരു വലിയ സമ്പത്ത്, അവനെ പറഞ്ഞു വശത്താക്കി, സിനിമയോ മറ്റെന്ത് ബിസിനസോ ആകട്ടെ ഏറ്റെടുക്കുമ്പോൾ കുറച്ചെങ്കിലും ചിന്തിക്കുക. എനിക്ക് ഇതിനുള്ള കഴിവുണ്ടോ? ഞാനിതിന് പ്രാപ്തനാണോ എന്ന് !!!

ഇതൊരിക്കലും ഒറ്റപ്പെട്ട ഒരു സംഭവമല്ല. നൂറുകണക്കിന് നിർമിതാക്കൾ കുത്തുപാളയെടുത്ത് ആത്മഹത്യയുടെ വരമ്പത്തു കൂടി സഞ്ചരിക്കുന്നത് പച്ചയായ സത്യമാണ്. പലരും മാനനഷ്ടമോർത്ത് പുറത്തു പറയുന്നില്ലെന്ന് മാത്രം. ആത്മാർത്ഥത ലെവലേശമില്ലാത്ത ഒരു കൂട്ടം ആളുകൾ സിനിമാ മേഖലയിലുണ്ട്. വല്ലവരുടേയും പണം കൊണ്ട് ആളായി അഹങ്കാരത്തിന്റെ അത്യുന്നതങ്ങളിൽ വിലസുന്നവരെ കാണണമെങ്കിൽ ഒരു സിനിമ എടുത്താൽ മതി.

സിനിമ തുടങ്ങുന്നതിനു മുന്നേ പറഞ്ഞ ബഡ്ജറ്റിന്റെ ഇരട്ടിയോ അതിനു മുകളിലേക്കോ പോയാലും ഒരു കുലുക്കവുമില്ലാത്ത സിനിമാ പ്രവർത്തകരേയും ബഡ്ജറ്റ് കൂടുന്നതനുസരിച്ച് പുതിയ പ്രൊഡ്യൂസർമാരെ ചേർത്തുകൊണ്ടിരിക്കുന്നവന്മാരേയും സംവിധാനം പോയിട്ട് ആർട്ടിസ്റ്റുകൾക്ക് കുട പിടിച്ചു കൊടുക്കാൻ പോലും യോഗ്യതയില്ലാത്തവൻമാരേയും ആജീവനാന്തം സിനിമയിൽ നിന്ന് അകറ്റിയില്ലെങ്കിൽ ഇതുപോലുളള ദുരന്തങ്ങൾ തുടർന്നുകൊണ്ടേയിരിക്കും. സിനിമാ അസോസിയേഷനുകളുടെ തലപ്പത്തിരിക്കുന്ന സാറന്മാരുടെ കണ്ണ് തുറക്കുന്നത് എപ്പോഴാണാവോ?

Tags:

#allegations #murali kunnumpurath #sumathi valavu #venu kunnappilly
Share: Facebook WhatsApp Telegram
Unknown's avatar

BigTV News Desk

BIGTV 24x7 Malayalam News, a dedicated 24x7 Malayalam news channel bringing you accurate, fast, and unbiased news from Kerala and beyond. ✔ Breaking News ✔ Kerala News Updates ✔ National & International News ✔ Politics | Business | Crime | Entertainment | Sports

Related Articles

എന്റർടെയ്ൻമെന്റ്

ഫഹദ് ഫാസിലിന്റെ ‘ഡോണ്ട് ട്രബിൾ ദ ട്രബിൾ’ ടീസർ പുറത്ത്;ചിത്രം സെപ്റ്റംബർ 11ന് തിയേറ്ററുകളിലേക്ക്

എന്റർടെയ്ൻമെന്റ്

“പനോരമ സ്റ്റുഡിയോസിന്റെ നാലാമത്തെ മലയാള ചിത്രം പ്രൊഡക്ഷൻ നമ്പർ 4 ന് പൂജാ ചടങ്ങുകളോടെ തുടക്കം“

എന്റർടെയ്ൻമെന്റ്

ആഷിക് ഉസ്‌മാൻ നിർമിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രം ”അതിമനോഹരത്തിന്റെ” സെക്കന്റ്‌ ലുക്ക്‌ പോസ്റ്റർ പുറത്ത്

Recent Posts

  • കുട്ടികൾക്കെതിരായ അതിക്രമങ്ങൾ വർധിക്കുന്നു:പത്ത് വർഷത്തിനിടെ 37,035 കേസുകൾ;കൂടുതൽ പോക്സോ കേസുകൾ രജിസ്റ്റർ ചെയ്തത് മലപ്പുറത്ത്
  • തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് മരുന്നുകൾ മോഷണം പോയി;പോയത് നാർകോട്ടിക് വിഭാഗത്തിൽപ്പെടുന്ന ഉറക്കഗുളികകളും ഇൻജെക്ഷനും
  • വിഎസിന്റെ ഓർമ്മക്കുറിപ്പ് മാറ്റിവെച്ച് ദേശാഭിമാനി; ‘കള്ളൻ വിജയൻ’ ലേഖനവുമായി ഒരേ പതിപ്പിൽ വരാതിരിക്കാനെന്ന് വിശദീകരണം
  • ‘പൊതിച്ചോറ് പദ്ധതി നിർത്തില്ല’:സർക്കാർ തടയുന്നത് വരെ തുടരും;വി വസീഫ് ബിഗ് ടിവിയോട്
  • ജില്ലയിലെ ഷിഗെല്ല വ്യാപനം: കൊച്ചിയിൽ ആരോഗ്യവകുപ്പ് പരിശോധന തുടങ്ങി; ഹോട്ടലുകളിലും തട്ടുകടകളിലും മിന്നൽ പരിശോധന

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap