Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തുഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കുംരാസവള വിലക്കയറ്റം കർഷകരുടെ നടുവൊടിക്കുന്നു70,000 ത്തിലധികം പുസ്തകങ്ങൾ ഉള്ള സുൽത്താൻപേട്ടയിലെ അക്ഷര ലോകംഇഡി നോട്ടീസ് പതിച്ചത് സിപിഐഎമ്മിന്‍റെ ചുമരിലോ? പിബി അംഗം ആദ്യമായി ചോദ്യമുനയിലേക്ക്കിഫ്ബിയെച്ചൊല്ലി രാഷ്ട്രീയ പോര്റോക്കറ്റ് ത്രസ്റ്ററുകളുമായി ടെസ്‌ലയുടെ പുതിയ റോഡ്സ്റ്റർഅങ്കിതാ ഭണ്ഡാരിയുടെ കൊലപാതകവും സിക്കിം ഗവർണറുംആരോഗ്യവകുപ്പിൽ ജീവനക്കാരുടെ കുറവ്
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / എന്റർടെയ്ൻമെന്റ് / “പനോരമ സ്റ്റുഡിയോസിന്റെ നാലാമത്തെ മലയാള ചിത്രം പ്രൊഡക്ഷൻ നമ്പർ 4 ന് പൂജാ ചടങ്ങുകളോടെ തുടക്കം“

എന്റർടെയ്ൻമെന്റ്

“പനോരമ സ്റ്റുഡിയോസിന്റെ നാലാമത്തെ മലയാള ചിത്രം പ്രൊഡക്ഷൻ നമ്പർ 4 ന് പൂജാ ചടങ്ങുകളോടെ തുടക്കം“

Jishitha Bigtv Jishitha Bigtv
July 3, 2026 1 min read
Share: Facebook Twitter WhatsApp Telegram
“പനോരമ സ്റ്റുഡിയോസിന്റെ നാലാമത്തെ മലയാള ചിത്രം പ്രൊഡക്ഷൻ നമ്പർ 4 ന് പൂജാ ചടങ്ങുകളോടെ തുടക്കം“
സംഗീത് പ്രതാപും അന്നാ ബെന്നുമാണ് ചിത്രത്തിൽ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്

പനോരമ സ്റ്റുഡിയോസിന്റെ നാലാമത്തെ മലയാള ചിത്രത്തിന് പൂജാ ചടങ്ങുകളോടെ തുടക്കമായി. കൊച്ചിയിൽ നടന്ന ചടങ്ങോടെയാണ് ചിത്രത്തിന്റെ ഔദ്യോഗിക തുടക്കം. കുമാർ മംഗത് പഥകും അഭിഷേക് പഥകും നിർമ്മിക്കുന്ന ചിത്രം ‘അതിരൻ’, ‘ദി ടീച്ചർ’ എന്നീ ചിത്രങ്ങളുടെ സംവിധായകനായ വിവേക് സംവിധാനം ചെയ്യുന്നു.മിസ്റ്ററി ത്രില്ലർ ജോണറിൽ ഒരുങ്ങുന്ന ചിത്രം, ദൃശ്യഭംഗിയും ദുരൂഹതയും അപ്രതീക്ഷിത ട്വിസ്റ്റുകളും നിറഞ്ഞ കഥയിലൂടെ പ്രേക്ഷകർക്ക് മികച്ച തിയേറ്റർ അനുഭവം സമ്മാനിക്കുന്ന ചിത്രമായിരിക്കും.

സംഗീത് പ്രതാപ്, അന്നാ ബെൻ എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അന്നാബെൻ തന്റെ കരിയറിലെ ഏറ്റവും വ്യത്യസ്തവും അഭിനയപ്രാധാന്യമുള്ളതുമായ കഥാപാത്രത്തിലാണ് ഈ ചിത്രത്തിൽ എത്തുന്നത്. സംഗീത് പ്രതാപും തന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ കഥാപാത്രത്തെയാണ് പ്രൊഡക്ഷൻ നമ്പർ 3യിൽ അവതരിപ്പിക്കുന്നത്.ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും രവിശങ്കർ ആണ് ഒരുക്കുന്നത്. സംവിധായകൻ വിവേകിനൊപ്പമുള്ള അദ്ദേഹത്തിന്റെ ആദ്യ ചിത്രമാണിത്. രവിശങ്കർ രചിച്ച ‘പെണ്ണും പൊറോട്ടും’ എന്ന ചിത്രം 2025-ലെ IFFI, IFFK ചലച്ചിത്രമേളകളിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും പ്രേക്ഷകരുടെയും നിരൂപകരുടെയും മുക്തകണ്ഠമായ പ്രശംസ നേടുകയും ചെയ്തിരുന്നു.

സാങ്കേതിക രംഗത്തും മികച്ച പ്രതിഭകളാണ് ചിത്രത്തിനായി ഒന്നിക്കുന്നത്. കലാസംവിധായകൻ എം. ബാവ തന്റെ കരിയറിലെ 120- മത് ഫീച്ചർ ഫിലിം ഈ ചിത്രത്തിലൂടെയാണ് പൂർത്തിയാക്കുന്നത്. പരസ്യചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ചെറിൻ പോൾ ഈ ചിത്രത്തിലൂടെ ആദ്യമായി സിനിമയിൽ ഛായാഗ്രാഹകനാകുന്നു. ‘ഭ്രമയുഗം’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ മെൽവിൻ ജോയ് വസ്ത്രാലങ്കാരവും അമൽ കുമാർ മേക്കപ്പും നിർവഹിക്കുന്നു. ചിത്രത്തിന്റെ ഒറിജിനൽ ബാക്ക്ഗ്രൗണ്ട് സ്കോർ ഒരുക്കുന്നത് ഡോൺ വിൻസെന്റ് ആണ്. സംഗീത സംവിധാനത്തിൽ പ്രമുഖ ഇൻഡിപെൻഡന്റ് സംഗീതജ്ഞരും ചിത്രത്തിൽ പങ്കുചേരും. ‘എക്കോ’ എന്ന ചിത്രത്തിന്റെ ആക്ഷൻ കൊറിയോഗ്രാഫറായ ശ്രാവൺ സത്യയാണ് ഈ ചിത്രത്തിന്റെയും ആക്ഷൻ ഒരുക്കുന്നത്. പ്രൊഡക്ഷൻ കൺട്രോളർ ജാവേദ് ചെമ്പ് ആണ്.

പനോരമ സ്റ്റുഡിയോസ് അവതരിപ്പിക്കുന്ന പ്രൊഡക്ഷൻ നമ്പർ 4, കുമാർ മംഗത് പഥക്, അഭിഷേക് പഥക് എന്നിവർ നിർമ്മിക്കുമ്പോൾ റാം മിർചന്ദാനി, രാജേഷ് മേനോൻ എന്നിവർ ചിത്രത്തിന്റെ സഹനിർമ്മാതാക്കളും അഭിനവ് മെഹ്രോത്ര ക്രിയേറ്റീവ് പ്രൊഡ്യൂസറുമാണ്. ചിത്രത്തിന്റെ ചിത്രീകരണം ജൂലൈ മാസം പകുതിയോടെ ആരംഭിക്കും. ചിത്രത്തിന്റെ ഔദ്യോഗിക പേര് ഉൾപ്പെടെ മറ്റ് അഭിനേതാക്കളെയും മറ്റു പ്രധാന സാങ്കേതിക പ്രവർത്തകരെയും സംബന്ധിച്ച പ്രഖ്യാപനങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവിടുമെന്ന് നിർമ്മാതാക്കൾ അറിയിച്ചു. പി ആർ: പ്രതീഷ് ശേഖർ.

Tags:

#anna ben #cinema #panorama studios #production number 4 #sangeeth prathap
Share: Facebook WhatsApp Telegram
Unknown's avatar

Jishitha Bigtv

Related Articles

എന്റർടെയ്ൻമെന്റ്

റോക്കറ്റ് ത്രസ്റ്ററുകളുമായി ടെസ്‌ലയുടെ പുതിയ റോഡ്സ്റ്റർ

എന്റർടെയ്ൻമെന്റ്

നടിയും ബിഗ് ബോസ് വിജയിയുമായ അനുമോൾ വിവാഹിതയായി

എന്റർടെയ്ൻമെന്റ്

ഫഹദ് ഫാസിലിന്റെ ‘ഡോണ്ട് ട്രബിൾ ദ ട്രബിൾ’ ടീസർ പുറത്ത്;ചിത്രം സെപ്റ്റംബർ 11ന് തിയേറ്ററുകളിലേക്ക്

Recent Posts

  • ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര
  • 20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?
  • ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു
  • ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ
  • ഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കും

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap