പോർച്ചുഗലിനും മാഞ്ചസ്റ്റർ യുണൈറ്റഡിനും റയൽ മാഡ്രിഡിനും യുവൻറസിനും വേണ്ടി കളം നിറഞ്ഞ റൊണാൾഡോയുടെ വ്യത്യസ്ത ഭാവങ്ങൾ
ക്രിസ്റ്റ്യാനോ റൊണാൾഡോ രാജ്യാന്തര ഫുട്ബോളിൽ നിന്നു വിരമിക്കുമ്പോൾ എക്കാലത്തേയും മികച്ച 10 പ്രകടനങ്ങൾ ബിഗ് ടിവി തെരഞ്ഞെടുക്കുകയാണ്.
1. യുവേഫ ചാംപ്യൻസ് ലീഗ് ഫൈനൽ (2008)
മാഞ്ചസ്റ്റർ യുണൈറ്റഡ് vs. ചെൽസി
ഇരുപത്തിയാറാം മിനിറ്റിൽ മാസ്മരിക ഹെഡറോടെ റൊണാൾഡോയുടെ ഗോൾ. കളം നിറഞ്ഞ് കളിച്ച റൊണാൾഡോ. മുഴുവൻ സമയം പൂർത്തിയാകുമ്പോൾ ഗോൾ നില 1-1. പെനൽറ്റി ഷൂട്ടൗട്ടിൽ റൊണാൾഡോയുടെ അടി ഗോളി തടുത്തിടുന്നു. എന്നിട്ടും 6-5 ന് മാഞ്ചസ്റ്റർ യുണൈറ്റഡ് ജയിക്കുന്നു. യുവേഫ ചാംപ്യൻസ് ലീഗിൽ അത് റൊണാൾഡോയുടെ ആദ്യ കിരീടമായിരുന്നു. ആദ്യ ബാലൺ ഡി ഓറിലേക്കുള്ള വഴി തുറന്നതും ആ കിരീടമാണ്.
2. കോപ്പ ഡെൽ റേ ഫൈനൽ 2011
റയൽ മാഡ്രിഡ് vs ബാഴ്സലോണ
പെപ് ഗാർഡിയോള മിന്നിത്തിളങ്ങി മുന്നേറുന്ന ബാഴ്സലോണ. റയൽ മാഡ്രിഡിനെ പലപ്പോഴും നിഷ്പ്രഭരാക്കിയ നീക്കങ്ങൾ. അവിടെ നിന്ന് ഏഞ്ചൽ ഡി മരിയയുടെ ക്രോസിൽ 103 ആം മിനിറ്റിൽ റൊണാൺഡോയുടെ അതീവ സുന്ദരമായ ബാക് പോസ്റ്റ് ഹെഡർ. റയൽ മാഡ്രിഡിൻറെ ആദ്യ കോപ്പ ഡെൽ റേ കിരീടം അവിടെ കുറിക്കപ്പെട്ടു. വിജയം 1-0 ന്. ലോസ് ബ്ളാങ്കോസിനു വേണ്ടിയുള്ള റൊണാൾഡോയുടെ ആദ്യ കിരീടവും അതായിരുന്നു.
3. 2012 ലാലിഗ കിരീട നിർണയ മൽസരം
ബാഴ്സലോണ vs. റയൽ മാഡ്രിഡ്
ലാലിഗ കിരീടം സമനിലയിൽ മുങ്ങിനിൽക്കുന്ന നേരം. 1-1 ആണ് സ്കോർ. എഴുപത്തിമൂന്നാം മിനിറ്റ്. മെസ്യൂട്ട് ഓസിലിൻറെ ത്രോ ഇൻ ഏറ്റുവാങ്ങി ഗോൾകീപ്പർ വിക്ടർ വാൽഡെസിനെ മറികടന്ന് റൊണാൾഡോ വിജയഗോൾ നേടി. ഇതിന് ശേഷമാണ് റൊണാൾഡോയുടെ പ്രശസ്തമായ “കാൽമ” സെലിബ്രേഷൻ. ജോസെ മൗറീഞ്ഞോയുടെ കീഴിൽ റയൽ മാഡ്രിഡ് 100 പോയിന്റോടെ കിരീടം ഉറപ്പിച്ചതും ഈ മത്സരത്തിലൂടെയാണ്.
ഫലം: റയൽ മാഡ്രിഡ് 2–1 ബാഴ്സലോണ
4. 2014 ലോകകപ്പ് പ്ലേ-ഓഫ്,
സ്വീഡൻ vs പോർച്ചുഗൽ
സോൾന ഫ്രണ്ട്സ് അരീനയിലായിരുന്നു മത്സരം. ലോകകപ്പ് യോഗ്യതയ്ക്കായി സ്ലാറ്റൻ ഇബ്രാഹിമോവിച്ചും റൊണാൾഡോയും നേർക്കുനേർ വന്ന പോരാട്ടം. രണ്ടാം പകുതിയിൽ തകർപ്പൻ കൗണ്ടർ അറ്റാക്കുകളിലൂടെ സ്വീഡനെതിരെ ഹാട്രിക് നേടി റൊണാൾഡോ പോർച്ചുഗലിനെ ഒറ്റയ്ക്ക് 2014 ബ്രസീൽ ലോകകപ്പിലേക്ക് നയിച്ചു.
ഫലം: സ്വീഡൻ 2–3 പോർച്ചുഗൽ
5. 2016 ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ
റയൽ മാഡ്രിഡ് vs വുൾഫ്സ്ബർഗ്
2016 ഏപ്രിൽ 12ന് മാഡ്രിഡിലെ സാന്റിയാഗോ ബെർണബ്യൂവിലാണ് മത്സരം. ആദ്യ പാദത്തിൽ 2–0 ന് പിന്നിലായ റയൽ മാഡ്രിഡിനെ രക്ഷിക്കാൻ റൊണാൾഡോയുടെ അവിസ്മരണീയ പ്രകടനം വേണ്ടിവന്നു. ആദ്യ പകുതിയിൽ രണ്ട് ഗോളുകൾ നേടിയ റോ രണ്ടാം പകുതിയിൽ പ്രതിരോധ മതിലിനിടയിലൂടെ ഒരു മികച്ച ഫ്രീക്കിക്കിലൂടെ ഹാട്രിക് തികച്ച് റയലിനെ സെമിഫൈനലിൽ എത്തിച്ചു.
6. 2016 യുവേഫ യൂറോ ഫൈനൽ
പോർച്ചുഗൽ vs ഫ്രാൻസ്
മത്സരത്തിന്റെ തുടക്കത്തിൽ കാൽമുട്ടിന് പരിക്കേറ്റതിനെ തുടർന്ന് 25-ാം മിനിറ്റിൽ റൊണാൾഡോയ്ക്ക് കണ്ണീരോടെ കളം വിടേണ്ടി വന്നു. എന്നാൽ എക്സ്ട്രാ ടൈമിൽ കാലിൽ കട്ടി ബാൻഡേജുമായി ടച്ച്ലൈനിലെത്തിയ അദ്ദേഹം കോച്ച് ഫെർണാണ്ടോ സാന്റോസിനൊപ്പം നിന്ന് കളിക്കാരെ ആവേശഭരിതരാക്കി. എഡർ നേടിയ വിജയഗോളിലൂടെ പോർച്ചുഗൽ തങ്ങളുടെ ആദ്യ അന്താരാഷ്ട്ര കിരീടം സ്വന്തമാക്കി.
ഫലം: പോർച്ചുഗൽ 1–0 ഫ്രാൻസ് (എക്സ്ട്രാ ടൈം)
7. 2017 ചാമ്പ്യൻസ് ലീഗ് ഫൈനൽ
യുവന്റസ് vs റയൽ മാഡ്രിഡ്
2017 ജൂൺ മൂന്നിന് കാർഡിലെ മില്ലേനിയം സ്റ്റേഡിയത്തിലായിരുന്നു മത്സരം. ഇതിഹാസ ഗോൾകീപ്പർ ജിയാൻലൂയിജി ബുഫണിനെതിരെ റൊണാൾഡോ രണ്ട് ഗോളുകളാണ് നേടിയത്. മാൻ ഓഫ് ദി മാച്ച് പുരസ്കാരം നേടിയ റൊണാൾഡോയുടെ മികവിൽ, ആധുനിക ചാമ്പ്യൻസ് ലീഗ് ചരിത്രത്തിൽ കിരീടം നിലനിർത്തുന്ന ആദ്യ ടീമായി റയൽ മാഡ്രിഡ് മാറി.
ഫലം: റയൽ മാഡ്രിഡ് 4–1 യുവന്റസ്
8. 2018 ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ ആദ്യ പാദം
യുവന്റസ് vs റയൽ മാഡ്രിഡ്
2018 ഏപ്രിൽ മൂന്നിന് ടൂറിനിലെ അലയൻസ് സ്റ്റേഡിയത്തിലാണ് മത്സരം. രണ്ട് ഗോളുകൾ റൊണാൾഡോ നേടി. 2.3 മീറ്ററിലധികം ഉയരത്തിൽ വായുവിൽ ഉയർന്നുചാടി അടിച്ച അവിശ്വസനീയമായ ബൈസിക്കിൾ കിക്ക് ഗോൾ ഫുട്ബോൾ ചരിത്രത്തിലെ തന്നെ ഏറ്റവും മനോഹരമായ നിമിഷങ്ങളിലൊന്നായി മാറി. എതിർ ടീമായ യുവന്റസിന്റെ ആരാധകർ പോലും എഴുന്നേറ്റുനിന്ന് കയ്യടിച്ചാണ് ആ ഗോളിനെ സ്വീകരിച്ചത്.
ഫലം: യുവന്റസ് 0–3 റയൽ മാഡ്രിഡ്
9. 2018 ഫിഫ ലോകകപ്പ് ഗ്രൂപ്പ് ഘട്ടം
പോർച്ചുഗൽ vs സ്പെയിൻ
2018 ജൂൺ 15ന് സോചിയിലെ ഫിഷ്ട് ഒളിമ്പിക് സ്റ്റേഡിയത്തിലാണ് മത്സരം. ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ച പോരാട്ടങ്ങളിലൊന്ന്. ഒരു പെനാൽറ്റി, ബോക്സിന് പുറത്തുനിന്നുള്ള ഷോട്ട്, 88 ആം മിനിറ്റിൽ അതിമനോഹരമായ ഒരു ഫ്രീക്കിക്ക് എന്നിവയിലൂടെ റൊണാൾഡോ ഹാട്രിക് നേടി കളി സമനിലയിലാക്കി. ലോകകപ്പിൽ ഹാട്രിക് നേടുന്ന ഏറ്റവും പ്രായം കൂടിയ താരം എന്ന നേട്ടവും സ്വന്തമാക്കി.
ഫലം: പോർച്ചുഗൽ 3–3 സ്പെയിൻ
10. 2019 ചാമ്പ്യൻസ് ലീഗ് പ്രീ-ക്വാർട്ടർ, രണ്ടാം പാദം
യുവന്റസ് vs അത്ലറ്റിക്കോ മാഡ്രിഡ്
2019 മാർച്ച് 12ന് ടൂറിനിലെ അലയൻസ് സ്റ്റേഡിയത്തിലാണ് മത്സരം.
ഡീഗോ സിമിയോണിയുടെ ശക്തമായ പ്രതിരോധമുള്ള അത്ലറ്റിക്കോയോട് ആദ്യ പാദത്തിൽ 2–0 ന് തോറ്റ യുവന്റസിനായി രണ്ടാം പാദത്തിൽ രണ്ട് ഹെഡ്ഡറുകളും 86ആം മിനിറ്റിൽ ഒരു പെനാൽറ്റിയും ഉൾപ്പെടെ ഹാട്രിക് നേടി റൊണാൾഡോ ടീമിനെ ക്വാർട്ടർ ഫൈനലിലേക്ക് നയിച്ചു.
ഫലം: യുവന്റസ് 3–0 അത്ലറ്റിക്കോ മാഡ്രിഡ്.
