Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
കൊച്ചിയിൽ ഡോക്ടറെ ആക്രമിച്ച് പണം തട്ടാൻ ശ്രമിച്ച കേസിൽ മുഖ്യ സൂത്രധാര നടി അതുല്യ ചന്ദ്രയെന്ന് പൊലീസ്പാങ്ങപ്പാറയിലെ 17-കാരൻ അഭിറാമിന്റെ കൊലപാതകത്തിൽ നിർണായക വിവരങ്ങൾ പുറത്ത്കരിപ്പൂർ സ്വർണക്കടത്ത് കേസിൽ വഴിത്തിരിവ്പെരുമ്പാവൂരിലെ മൂന്നു വയസ്സുകാരന്റെ മരണം കൊലപാതകം എന്ന സംശയത്തിൽ പോലീസ്പിണറായി വിജയൻറെ സമഗ്രാധിപത്യം ഇളകുമോ? കേന്ദ്ര കമ്മിറ്റിക്ക് കേരളത്തെ തിരുത്താനാകുമോ?ലൈസൻസ് ചട്ടങ്ങൾ ലംഘിച്ച് ആലപ്പുഴയിൽ സർവീസ് നടത്തുന്ന ഇതര ജില്ല ബോട്ടുകൾ സർവീസ് അവസാനിപ്പിക്കാൻ ഉത്തരവ്യുഡിഎഫ് ഭരണത്തിലും സർക്കാർ രഹസ്യങ്ങൾ ഉൾപ്പെടെ നിർബാധം പ്രതിപക്ഷത്തിന് ലഭിക്കുന്നതായി കോൺഗ്രസിൽ പരാതികോഴിക്കോട് അനധികൃത നിർമാണങ്ങൾക്കെതിരെ നടപടി കർശനമാക്കി കോർപ്പറേഷൻമണിയൂർ പോക്സോ കേസിൽ ഇരയുടെ അമ്മയുടെ ബാങ്ക് ഇടപാടുകൾ പരിശോധിക്കാൻ ക്രൈംബ്രാഞ്ച്ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ത്രസിപ്പിക്കുന്ന 10 മത്സരങ്ങൾഎന്തുകൊണ്ട് ഡോ. അബ്ദുൽ സയ്യിദ്?ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ അന്താരാഷ്ട്ര ഫുട്‌ബോളിൽ നിന്ന് വിരമിച്ചു
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / ഏറ്റവും പുതിയത് / പിണറായി വിജയൻറെ സമഗ്രാധിപത്യം ഇളകുമോ? കേന്ദ്ര കമ്മിറ്റിക്ക് കേരളത്തെ തിരുത്താനാകുമോ?

ഏറ്റവും പുതിയത്

പിണറായി വിജയൻറെ സമഗ്രാധിപത്യം ഇളകുമോ? കേന്ദ്ര കമ്മിറ്റിക്ക് കേരളത്തെ തിരുത്താനാകുമോ?

Rakhi Bigtv Rakhi Bigtv
November 6, 2026 1 min read
Share: Facebook Twitter WhatsApp Telegram
പിണറായി വിജയൻറെ സമഗ്രാധിപത്യം ഇളകുമോ? കേന്ദ്ര കമ്മിറ്റിക്ക് കേരളത്തെ തിരുത്താനാകുമോ?

കേരള നേതൃത്വത്തിൽ സ്വാഭാവികമായ ഒരു തലമുറമാറ്റം സംഭവിക്കുന്നതുവരെ, ഈ “തെറ്റുതിരുത്തൽ പ്രക്രിയ” എന്നത് പിണറായി വിജയന്റെ പൂർണ്ണ സമ്മതത്തോടെ മാത്രം മുന്നോട്ടുപോകുന്ന ഒരു രാഷ്ട്രീയ ഒത്തുതീർപ്പായി തുടരും.

പിണറായി വിജയന്റെ പൂർണ്ണ നിയന്ത്രണത്തിലുള്ള കേരള ഘടകത്തെ വരുതിയിലാക്കാൻ കേന്ദ്ര കമ്മിറ്റിക്ക് യഥാർത്ഥത്തിൽ സാധിക്കുമോ? ഒരു മൂന്നുമാസം മുൻപായിരുന്നു ഈ ചോദ്യമെന്നു കരുതുക. അപ്പോൾ വരുന്ന ഉത്തരം ഇങ്ങനെയായിരിക്കും. കേന്ദ്രകമ്മിറ്റിക്ക് കേരള ഘടകത്തെ പാർട്ടി ചിട്ട അനുസരിച്ചു നിയന്ത്രിക്കാൻ കഴിയുമെങ്കിലും പ്രായോഗിക രാഷ്ട്രീയത്തിൽ, പിണറായി വിജയൻ എത്രത്തോളം അനുവദിക്കുന്നുവോ അത്രത്തോളം മാത്രമേ തിരുത്തലിനു സാധിക്കൂ. ഇങ്ങനെയായിരിക്കും ഉത്തരം. എന്നാൽ ഇപ്പോൾ ആ സ്ഥിതിയിൽ മാറ്റം വന്നിരിക്കുന്നു.

ഇഡി-വിജിലൻസ് കേസിൽ പാർട്ടി പിണറായിക്കൊപ്പമാണെന്ന് തെളിച്ചു പറയുന്നത് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും പിണറായിയുടെ ബ്രണ്ണൻ കാലം മുതലുള്ള സന്തത സഹചാരി എ കെ ബാലനും മാത്രമാണ്. മറ്റുള്ളവരൊക്കെ ഇഡി രാഷ്ട്രീയം കളിക്കുകയാണെന്നു മാത്രം പറയുന്നുണ്ടെങ്കിലും പിണറായിക്കു പിന്നിൽ പാറപോലെ ഉറച്ചുനിൽക്കുന്നില്ല. സിപിഐഎം ജില്ലകളിൽ നടത്തുന്ന “തെറ്റുതിരുത്തൽ പ്രക്രിയ” വലിയ ചലനങ്ങൾ ഉണ്ടാക്കുമെന്നായിരുന്നു ആദ്യം കരുതിയിരുന്നത്. എന്നാൽ ഇത്ര വലിയ പരാജയം ഉണ്ടായിട്ടും പാലക്കാട്ടെ ജില്ലാ സെക്രട്ടറിയെ മാത്രമാണ് മാറ്റിയത്. അതിനു കാരണം തെരഞ്ഞെടുപ്പ് ഫലമല്ല. സ്ത്രീ നൽകിയ പരാതി ആയിരുന്നു. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെ ശാസിച്ചു എന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. അത്തരത്തിലൊരു ശാസന വലിയ പിഴവുണ്ടായ കണ്ണൂർ ജില്ലയിൽ പോലും സംഭവിച്ചില്ല. ഏതാനും നേതാക്കളെ കമ്മിറ്റികളിൽ ഉൾപ്പെടുത്തിയതിനപ്പുറമുള്ള തിരുത്തുകളൊന്നും ജില്ലാ സമ്മേളനങ്ങളിൽ ഉണ്ടായില്ല. തെറ്റുതിരുത്തൽ പ്രക്രിയകൊണ്ട് എന്താണോ ഉദ്ദേശിച്ചത് അതുമാത്രം നടക്കുന്നില്ല.

കേന്ദ്രകമ്മിറ്റി പറഞ്ഞത്

ഡൽഹിയിൽ നടന്ന കേന്ദ്ര കമ്മിറ്റിയുടെ അവലോകന റിപ്പോർട്ട് തുറന്ന ചില വിമർശനങ്ങൾ ഉന്നയിക്കുന്നുണ്ട്. താഴെത്തട്ടിൽ അണികൾക്കിടയിൽ പണ്ടേ ഉണ്ടായിരുന്ന അതൃപ്തികൾ കേന്ദ്ര നേതൃത്വം അംഗീകരിച്ചു. അതിന് നിരവധി തെളിവുകളുണ്ട്.

“വ്യക്തിപൂജ”യെക്കുറിച്ചുള്ള വിമർശനമാണ് പ്രധാനം. പാർട്ടിയുടെ പ്രചാരണം പിണറായി വിജയൻ എന്ന ഒറ്റ വ്യക്തിയിലേക്ക് മാത്രം കേന്ദ്രീകരിക്കപ്പെട്ടു എന്ന് കേന്ദ്ര കമ്മിറ്റി ചൂണ്ടിക്കാട്ടി. തിരഞ്ഞെടുപ്പ് മുഖ്യമന്ത്രിയെ മുൻനിർത്തി മാത്രമായപ്പോൾ, പ്രതിപക്ഷത്തിന് വളരെ എളുപ്പത്തിൽ പാർട്ടിയെ ആക്രമിക്കാനുള്ള അവസരം ലഭിക്കുകയും പാർട്ടിയുടെ വർഗ്ഗസമീപനം ദുർബലമാവുകയും ചെയ്തു.

സംഘടനാപരമായ ധാർഷ്ട്യവും ഉദ്യോഗസ്ഥ മേധാവിത്വവുമാണ് രണ്ടാമത്തെ കാരണം. താഴെത്തട്ടിലെ പ്രവർത്തകരിൽ നിന്നുള്ള അകൽച്ച, മന്ത്രിമാരുടെ ധാർഷ്ട്യം നിറഞ്ഞ സമീപനം, പ്രാദേശിക കമ്മിറ്റികൾക്ക് പകരം ഉദ്യോഗസ്ഥരെ അമിതമായി ആശ്രയിക്കൽ, തൊഴിലാളി വർഗ്ഗ അടിത്തറയുമായുള്ള ബന്ധം നഷ്ടപ്പെടൽ എന്നീ കാരണങ്ങൾ കേന്ദ്ര കമ്മിറ്റി എടുത്തെഴുതി. വിമർശകർ സിപിഐഎമ്മിനെക്കുറിച്ച് പറഞ്ഞിരുന്ന കാര്യങ്ങളാണ് കേന്ദ്ര കമ്മിറ്റി തന്നെ രേഖാമൂലം എഴുതിവച്ചത്.

പാർട്ടി കോട്ടകളിലെ വോട്ട് ചോർച്ചയിലാണ് അടുത്ത വിമർശനം. കണ്ണൂർ ഉൾപ്പെടെയുള്ള ശക്തികേന്ദ്രങ്ങളിലെ സ്ഥാനാർത്ഥി നിർണ്ണയത്തിലെ വീഴ്ചകളും സ്വജനപക്ഷപാതവും പാർട്ടി അണികൾക്കിടയിൽ തന്നെ കടുത്ത അതൃപ്തിക്ക് കാരണമായി. ഇതിനെല്ലാം പരിഹാരമായി ബ്രാഞ്ച് തലം മുതൽ ജില്ലാ തലം വരെ തെറ്റുതിരുത്തൽ ക്യാമ്പയിനുകൾ, ആശയവിനിമയ ശൈലിയിലെ മാറ്റങ്ങൾ, ജനസമ്പർക്ക പരിപാടികൾ എന്നിവ കേന്ദ്ര കമ്മിറ്റി നിർദ്ദേശിച്ചു. അത് എത്രത്തോളം നടപ്പായി എന്നതിലാണ് ആദ്യത്തെ പ്രശ്നം കിടക്കുന്നത്.

പിന്നെയും പിണറായി

വ്യക്തിപൂജയെക്കുറിച്ചുള്ള കേന്ദ്രകമ്മിറ്റിയുടെ വിമർശനം മാത്രമല്ല ധാർഷ്ട്യത്തെക്കുറിച്ചുള്ള വിമർശനവും ആദ്യം ചെന്നു തറക്കുന്നത് പിണറായി വിജയനിലാണ്. ഇതു രണ്ടും തിരിച്ചറിയുകയും തിരുത്തുകയും ചെയ്യേണ്ടിയിരുന്ന സംസ്ഥാന കമ്മിറ്റി നിശബ്ദരായി. സംസ്ഥാന കമ്മിറ്റി ഇങ്ങനെയൊരു സംഭവം ഉണ്ടെന്നു തിരിച്ചറിയാൻ പോലും കഴിയാത്ത വിധം പിണറായിക്കു വശംവദരായി കഴിഞ്ഞിരുന്നു. പിണറായി കേന്ദ്രീകൃതമായി വർഷങ്ങൾകൊണ്ടു കെട്ടിപ്പടുത്ത സംവിധാനത്തിലെ ചുടുകട്ടകൾ മാത്രമായി സംസ്ഥാന കമ്മിറ്റി അംഗങ്ങൾ മാറി. അത്തരമൊരു സംവിധാനത്തിന് ഇത്തരം തിരുത്തുകൾക്കുള്ള കെൽപ്പില്ല.

സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും സെക്രട്ടേറിയറ്റ് അംഗങ്ങളും വിമർശനങ്ങളുണ്ട് എന്ന് അറിയുന്നേയില്ല എന്ന നിലയിലാണ് പ്രവർത്തിച്ചത്. അല്ലെങ്കിൽ വിമർശനങ്ങൾ വർഗ വഞ്ചകർ പാർട്ടിക്കെതിരേ നടത്തുന്നവയാണെന്നു പ്രഖ്യാപിച്ചു നിസ്സാരവൽക്കരിക്കാൻ ശ്രമിച്ചു. പിണറായിക്കെതിരേയുള്ള വിമർശനങ്ങൾ പാർട്ടിക്കെതിരായതാണെന്ന് വരുത്തി തീർക്കാനുള്ള ബോധപൂർവമായ ശ്രമമാണ് സംസ്ഥാന കമ്മിറ്റിയിൽ നിന്നുണ്ടായത്. പിണറായിയുടെ മാത്രം ഫ്ളക്സുകൾ ഉയർത്തി പിണറായിയെ മാത്രം മുൻനിർത്തി നടത്തിയ പ്രചാരണമാണ് വലിയ തോതിൽ തിരിച്ചടിച്ചത്. അതിനുള്ള തിരുത്ത് പിണറായി വിജയനെ കസേരയിൽ നിന്ന് മാറ്റുക എന്നുള്ളതാണ്. എന്നാൽ പ്രതിപക്ഷ നേതൃസ്ഥാനം നൽകി പിന്നെയും പിണറായി വിജയനെ തന്നെ നായകനാക്കി നിർത്തുകയാണ് സംസ്ഥാന നേതൃത്വം ചെയ്തത്. രണ്ടാമതൊരു നേതാവു പോലും സഭയിൽ ഉണ്ടായിവരുന്നതു തടയാനായി പ്രതിപക്ഷ ഉപനേതൃപദവിയെ ഉപേക്ഷിച്ചു. സിപിഐയുടെ എതിർപ്പാണ് കാരണമായി പറയുന്നതെങ്കിലും പിണറായികഴിഞ്ഞാൽ ഒരാൾ എന്ന നില വരേണ്ടതില്ല എന്നാണ് സംസ്ഥാന സമിതി തീരുമാനിച്ചത്.

നേതൃത്വത്തിന്റെ ഉത്തരവാദിത്തം പരസ്യമായി ചോദ്യം ചെയ്യാൻ അണികൾ ആഗ്രഹിച്ചിരുന്ന ഒരു പ്രത്യേക സംസ്ഥാന പ്ലീനം വിളിച്ചുചേർക്കുക എന്ന ആവശ്യത്തെ പാർട്ടി ഒതുക്കിത്തീർക്കുകയായിരുന്നു. പ്രീനത്തിനു പകരമായി തെറ്റുതിരുത്തൽ പ്രക്രിയ കൊണ്ടുവന്നതിന് ഒരുദ്ദേശ്യമുണ്ടായിരുന്നു. തിരുത്തലുകൾ നടപ്പിലാക്കാനുള്ള ചുമതല വീണ്ടും സംസ്ഥാന നേതൃത്വത്തിന് തന്നെ ലഭിച്ചു.

അധികാര സന്തുലനം തെറ്റിയോ?

എന്തുകൊണ്ട് എകെജി ഭവന് എകെജി സെന്ററിനെ എളുപ്പത്തിൽ “നിയന്ത്രിക്കാൻ” കഴിയില്ല? ലെനിനിസ്റ്റ് തത്വപ്രകാരമുള്ള ജനാധിപത്യ കേന്ദ്രീകരണം അനുസരിച്ച് ഉയർന്ന ഘടകത്തിന്റെ തീരുമാനം കീഴ്ഘടകങ്ങൾ അനുസരിക്കാൻ ബാധ്യസ്ഥരാണ്. എന്നാൽ കേരളത്തിന്റെ കാര്യത്തിൽ ഈ തത്വം പലപ്പോഴും നേരെ തിരിച്ചാണ് പ്രവർത്തിക്കുന്നത്. പശ്ചിമ ബംഗാളിലും ത്രിപുരയിലും ഭരണം നഷ്ടപ്പെട്ടതിനു ശേഷം, സിപിഐഎമ്മിന് കേരളം കേവലം ഒരു സംസ്ഥാന ഘടകം മാത്രമല്ല; ഇന്ന് ഭരണം പോയെങ്കിലും കേരളമാണ് സിപിഐഎം. അങ്ങനെ വരുമ്പോൾ തിരുവനന്തപുരം എകെജി സെൻററിൽ നിന്നു വരുന്നതിനെ ഡൽഹി എകെജി ഭവന് അനുസരിക്കേണ്ടി വരും.

പാർട്ടിയുടെ ബഹുഭൂരിപക്ഷം അംഗങ്ങളും ഫണ്ടും ട്രേഡ് യൂണിയൻ കരുത്തും പാർലമെന്ററി പ്രാതിനിധ്യവും വരുന്നത് കേരളത്തിൽ നിന്നാണ്. പാർട്ടിയുടെ നിലനിൽപ്പ് തന്നെ സാധ്യമാക്കുന്ന ഒരു സംസ്ഥാന ഘടകത്തിന് മേൽ ഒരു സ്കൂൾ ഹെഡ്മാസ്റ്ററെപ്പോലെ അധികാരം പ്രയോഗിക്കാൻ കേന്ദ്ര കമ്മിറ്റിക്ക് എളുപ്പമല്ല. പിണറായി വിജയൻ പല പോളിറ്റ് ബ്യൂറോ അംഗങ്ങളിൽ ഒരാൾ മാത്രമല്ല. ഇപ്പോഴത്തെ കേരള സിപിഐഎം എന്ന സംഘടനാ സംവിധാനത്തിന്റെ ശില്പിയാണ്. വി.എസ്. അച്യുതാനന്ദനുമായുള്ള വിഭാഗീയതയ്ക്ക് അന്ത്യം കുറിച്ചതുമുതൽ പിണറായി നായകനായി കഴിഞ്ഞിരുന്നു. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും പ്രമുഖ സെക്രട്ടേറിയറ്റ് അംഗങ്ങളും ഉൾപ്പെടുന്ന വിശ്വസ്തരെ നിയമിച്ചതുവഴി പാർട്ടി കേരള ഘടകം പിണറായിയുടെ പ്രൈവറ്റ് പ്രോപ്പർട്ടിയായി എന്നാണ് വിമർശനം.

പോളിറ്റ് ബ്യൂറോയിലും കേന്ദ്ര കമ്മിറ്റിയിലും കേരളത്തിൽ നിന്നുള്ള നേതാക്കൾ ഒറ്റക്കെട്ടായി നിന്നാണ് കാര്യങ്ങൾ അനുകൂലമാക്കുന്നത്. ഭരണശൈലിയെക്കുറിച്ചോ പിആർ അധിഷ്ഠിത സമീപനങ്ങളെക്കുറിച്ചോ ജനറൽ സെക്രട്ടറിക്കോ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള നേതാക്കൾക്കോ വിയോജിപ്പുകൾ ഉണ്ടെങ്കിൽപ്പോലും, പിണറായിയുടെ നിലപാടുകളെ തള്ളിക്കളയാൻ തക്ക ബദൽ സംഘടനാ സ്വാധീനമോ വിഭാഗങ്ങളോ നിലവിലില്ല.

നിലനിൽപ്പിനായുള്ള ഒത്തുതീർപ്പ്

ഡൽഹിക്കും തിരുവനന്തപുരത്തിനും ഒരു തുറന്ന പോരിന് നിൽക്കാൻ കഴിയില്ല. കേന്ദ്ര കമ്മിറ്റി പിണറായി വിജയനെ പരസ്യമായി തള്ളിപ്പറയുകയോ താഴെയിറക്കാൻ ശ്രമിക്കുകയോ ചെയ്താൽ പകരം നേതാവെവിടെ ഇരിക്കുന്നു എന്ന ചോദ്യമാണ് ഉയരുക. ഇന്ത്യൻ രാഷ്ട്രീയത്തിൽ ഇടതുപക്ഷത്തിന് അവശേഷിക്കുന്ന ഏക ജനപ്രിയ മുഖമാണ് ഇല്ലാതാകുന്നത് എന്നാണ് പിണറായി വിശ്വസ്തർ പ്രചാരണം നടത്തുന്നത്. കേന്ദ്ര കമ്മിറ്റിയെ പൂർണ്ണമായി ധിക്കരിക്കുന്നത് പാർട്ടിയുടെ കേഡർ ഘടനയ്ക്ക് ഇടിവുണ്ടാക്കുമെന്നും പ്രാദേശികവൽക്കരിക്കപ്പെടുമെന്നും പിണറായി വിജയനും അറിയാം. അതുകൊണ്ടാണ് പാർട്ടി വഴിപാടിൽ വിശ്വസിക്കുന്നില്ലെങ്കിലും വഴിപാടുപോലെ ചില പ്രക്രിയകൾ നടപ്പാക്കിയത്.

ശരിക്കും ഇവിടെ കാണുന്നത് കേന്ദ്ര കമ്മിറ്റി കേരള ഘടകത്തെ വരുതിയിലാക്കുന്നതല്ല, മറിച്ച് ഇരുപക്ഷവും തമ്മിലുള്ള ഒരു ഒത്തുതീർപ്പാണ്. താഴെത്തട്ടിലെ രോഷം ശമിപ്പിക്കാനും പാർട്ടിയിൽ ആഭ്യന്തര ജനാധിപത്യം നിലനിൽക്കുന്നുവെന്ന് കാണിക്കാനും കേന്ദ്ര കമ്മിറ്റിക്കു കഴിഞ്ഞു. സ്ഥാനാർത്ഥി നിർണ്ണയം, പ്രചാരണത്തിലെ വ്യക്തികേന്ദ്രീകരണം, ഉദ്യോഗസ്ഥ മേധാവിത്വം തുടങ്ങിയവ സംസ്ഥാന സമിതി സമ്മതിച്ചുകൊണ്ടുള്ള രേഖാമൂലമുള്ള ഒരു റിപ്പോർട്ടും കിട്ടി.

തന്റെ അധികാര ഘടനയ്ക്ക് യാതൊരു പോറലുമേൽക്കാതെയുള്ള സുരക്ഷിതത്വം പിണറായി വിജയനും ലഭിച്ചു. നേതൃത്വത്തിൽ അഴിച്ചുപണിയോ, അടിയന്തര പ്ലീനമോ, വിശ്വസ്തരടങ്ങുന്ന സംസ്ഥാന സെക്രട്ടേറിയറ്റിനെ മാറ്റലോ ഉണ്ടായിട്ടില്ല. വീഴ്ചകൾ വ്യക്തിപരമായ തെറ്റുകളായല്ല, മറിച്ച് “രാഷ്ട്രീയ-തന്ത്രപരമായ പാളിച്ചകൾ”, “ആശയവിനിമയത്തിലെ പോരായ്മകൾ” എന്നീ സംഘടനാപരമായ പദാവലികളിലാണ് അടയാളപ്പെടുത്തിയിരിക്കുന്നത്. ചുരുക്കത്തിൽ, കുറ്റപത്രം തയ്യാറാക്കാൻ സിപിഐഎം കേന്ദ്ര കമ്മിറ്റിക്ക് സ്വാധീനമുണ്ട്; എന്നാൽ ശിക്ഷ നടപ്പാക്കാനുള്ള ന്യായാധിപനാകാൻ കഴിയില്ല. കാരണം, പാർട്ടിയുടെ നിലനിൽപ്പിന് അവർ കേരളത്തെ അത്രയധികം ആശ്രയിക്കുന്നു. കേരള നേതൃത്വത്തിൽ സ്വാഭാവികമായ ഒരു തലമുറമാറ്റം സംഭവിക്കുന്നതുവരെ, ഈ “തെറ്റുതിരുത്തൽ പ്രക്രിയ” എന്നത് പിണറായി വിജയന്റെ പൂർണ്ണ സമ്മതത്തോടെ മാത്രം മുന്നോട്ടുപോകുന്ന ഒരു രാഷ്ട്രീയ ഒത്തുതീർപ്പായി തുടരും.

Tags:

#CPIM #CPM Central Committee #CPM Internal Politics #CPM Kerala #CPM Leadership Crisis #kerala politics #MV Govindan #Pinarayi Vijayan
Share: Facebook WhatsApp Telegram
Unknown's avatar

Rakhi Bigtv

Related Articles

ഏറ്റവും പുതിയത്

കൊച്ചിയിൽ ഡോക്ടറെ ആക്രമിച്ച് പണം തട്ടാൻ ശ്രമിച്ച കേസിൽ മുഖ്യ സൂത്രധാര നടി അതുല്യ ചന്ദ്രയെന്ന് പൊലീസ്

ഏറ്റവും പുതിയത്

പാങ്ങപ്പാറയിലെ 17-കാരൻ അഭിറാമിന്റെ കൊലപാതകത്തിൽ നിർണായക വിവരങ്ങൾ പുറത്ത്

ഏറ്റവും പുതിയത്

കരിപ്പൂർ സ്വർണക്കടത്ത് കേസിൽ വഴിത്തിരിവ്

Recent Posts

  • കൊച്ചിയിൽ ഡോക്ടറെ ആക്രമിച്ച് പണം തട്ടാൻ ശ്രമിച്ച കേസിൽ മുഖ്യ സൂത്രധാര നടി അതുല്യ ചന്ദ്രയെന്ന് പൊലീസ്
  • പാങ്ങപ്പാറയിലെ 17-കാരൻ അഭിറാമിന്റെ കൊലപാതകത്തിൽ നിർണായക വിവരങ്ങൾ പുറത്ത്
  • കരിപ്പൂർ സ്വർണക്കടത്ത് കേസിൽ വഴിത്തിരിവ്
  • പെരുമ്പാവൂരിലെ മൂന്നു വയസ്സുകാരന്റെ മരണം കൊലപാതകം എന്ന സംശയത്തിൽ പോലീസ്
  • പിണറായി വിജയൻറെ സമഗ്രാധിപത്യം ഇളകുമോ? കേന്ദ്ര കമ്മിറ്റിക്ക് കേരളത്തെ തിരുത്താനാകുമോ?

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap