Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
കൊച്ചിയിൽ ഡോക്ടറെ ആക്രമിച്ച് പണം തട്ടാൻ ശ്രമിച്ച കേസിൽ മുഖ്യ സൂത്രധാര നടി അതുല്യ ചന്ദ്രയെന്ന് പൊലീസ്പാങ്ങപ്പാറയിലെ 17-കാരൻ അഭിറാമിന്റെ കൊലപാതകത്തിൽ നിർണായക വിവരങ്ങൾ പുറത്ത്കരിപ്പൂർ സ്വർണക്കടത്ത് കേസിൽ വഴിത്തിരിവ്പെരുമ്പാവൂരിലെ മൂന്നു വയസ്സുകാരന്റെ മരണം കൊലപാതകം എന്ന സംശയത്തിൽ പോലീസ്പിണറായി വിജയൻറെ സമഗ്രാധിപത്യം ഇളകുമോ? കേന്ദ്ര കമ്മിറ്റിക്ക് കേരളത്തെ തിരുത്താനാകുമോ?ലൈസൻസ് ചട്ടങ്ങൾ ലംഘിച്ച് ആലപ്പുഴയിൽ സർവീസ് നടത്തുന്ന ഇതര ജില്ല ബോട്ടുകൾ സർവീസ് അവസാനിപ്പിക്കാൻ ഉത്തരവ്യുഡിഎഫ് ഭരണത്തിലും സർക്കാർ രഹസ്യങ്ങൾ ഉൾപ്പെടെ നിർബാധം പ്രതിപക്ഷത്തിന് ലഭിക്കുന്നതായി കോൺഗ്രസിൽ പരാതികോഴിക്കോട് അനധികൃത നിർമാണങ്ങൾക്കെതിരെ നടപടി കർശനമാക്കി കോർപ്പറേഷൻമണിയൂർ പോക്സോ കേസിൽ ഇരയുടെ അമ്മയുടെ ബാങ്ക് ഇടപാടുകൾ പരിശോധിക്കാൻ ക്രൈംബ്രാഞ്ച്ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ത്രസിപ്പിക്കുന്ന 10 മത്സരങ്ങൾഎന്തുകൊണ്ട് ഡോ. അബ്ദുൽ സയ്യിദ്?ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ അന്താരാഷ്ട്ര ഫുട്‌ബോളിൽ നിന്ന് വിരമിച്ചു
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / ഏറ്റവും പുതിയത് / പാങ്ങപ്പാറയിലെ 17-കാരൻ അഭിറാമിന്റെ കൊലപാതകത്തിൽ നിർണായക വിവരങ്ങൾ പുറത്ത്

ഏറ്റവും പുതിയത്

പാങ്ങപ്പാറയിലെ 17-കാരൻ അഭിറാമിന്റെ കൊലപാതകത്തിൽ നിർണായക വിവരങ്ങൾ പുറത്ത്

Rakhi Bigtv Rakhi Bigtv
November 6, 2026 1 min read
Share: Facebook Twitter WhatsApp Telegram
പാങ്ങപ്പാറയിലെ 17-കാരൻ അഭിറാമിന്റെ കൊലപാതകത്തിൽ നിർണായക വിവരങ്ങൾ പുറത്ത്

അഭിറാമിനെ കൊലപ്പെടുത്തിയശേഷം മൃതദേഹം മറ്റൊരിടത്ത് കൊണ്ടുപോയി ഉപേക്ഷിക്കാൻ പ്രതികൾ തീരുമാനിച്ചിരുന്നു എന്ന് മൊഴി. അതിനായി ചാക്കും വാങ്ങി. നാലാം പ്രതിയും രണ്ടാം പ്രതി ഉമറിന്റെ പെൺസുഹൃത്തുമായ ഐശ്വര്യയാണ് പോലീസിന് മൊഴി നൽകിയത്. അതേ സമയം കേസിലെ നിർണായക തെളിവുകളായ പ്രതികളുടെ മൊബൈൽ ഫോൺ കണ്ടെത്താൻ പോലീസിന് ഇതുവരെ സാധിക്കാത്തത് അന്വേഷണത്തിന് വെല്ലുവിളിയാകുന്നുണ്ട്.

ഉമറിൻ്റെ പെൺ സുഹൃത്ത് ഐശ്വര്യയിൽ നിന്നാണ് കേസന്വേഷണത്തിന് നിർണായകമാകുന്ന മൊഴികൾ പൊലീസിന് ലഭിച്ചത്. അഭിറാമിന്റെ മരണം ഉറപ്പായതോടെ മൃതദേഹം ചാക്കിലാക്കി ഉപേക്ഷിക്കാനായിരുന്നു പ്രതികളുടെ നീക്കം. ഇതിനായി ഒന്നാം പ്രതിയായ പതിനേഴുകാരൻ ശ്രീകാര്യത്തെ ഒരു ആക്രിക്കടയിൽ നിന്ന് ചാക്ക് വാങ്ങിയിരുന്നു. ഈ കടക്കാരൻ പ്രതിയെ തിരിച്ചറിഞ്ഞിട്ടുമുണ്ട്. എന്നാൽ, മൃതദേഹം ചാക്കിലാക്കി മാറ്റാൻ തുടങ്ങുന്നതിനിടെ അപ്രതീക്ഷിതമായി മഴ പെയ്തതോടെ പ്ലാൻ മാറ്റിയ പ്രതികൾ മൃതദേഹം കാട്ടുപൊന്തയിൽ ഉപേക്ഷിച്ച് കടന്നു കളയുകയായിരുന്നു.

അന്വേഷണത്തിൽ തങ്ങളിലേക്ക് പോലീസ് എത്താതിരിക്കാൻ അതീവ ജാഗ്രതയോടെയാണ് രണ്ടാം പ്രതി ഉമർ നീക്കങ്ങൾ നടത്തിയത്. സിസിടിവി ക്യാമറകളുള്ള പ്രധാന വഴികളെല്ലാം ഒഴിവാക്കി ചതുപ്പിലൂടെയാണ് ഉമർ സംഭവസ്ഥലത്ത് എത്തിയത്. പോലീസ് ടവർ ലൊക്കേഷൻ പരിശോധിച്ചാൽ താൻ സംഭവസ്ഥലത്ത് ഇല്ലായിരുന്നു എന്ന് വരുത്തിത്തീർക്കാൻ ഉമർ തന്റെ മൊബൈൽ ഫോൺ വീട്ടിൽ തന്നെ വെച്ചിരുന്നു. വീട്ടിൽ നിന്നിറങ്ങിയ സമയം മുതൽ തിരിച്ചെത്തുന്നതുവരെ തന്റെ ഫോണിലേക്ക് കോൾ കണക്ട് ചെയ്തു വെക്കാൻ ഉമർ പെൺസുഹൃത്തായ ഐശ്വര്യയോട് ആവശ്യപ്പെട്ടിരുന്നു. ഈ ഫോൺ രേഖകൾ പരിശോധിച്ചാൽ കേസിൽ നിന്നും തന്നെ രക്ഷിക്കാനുള്ള വഴി അഭിഭാഷകന് ലഭിക്കുമെന്നായിരുന്നു ഉമറിന്റെ കണക്കുകൂട്ടൽ.

അതേസമയം, കേസിൽ നിർണ്ണായക തെളിവുകൾ കണ്ടെത്താനാകാത്തത് പോലീസിനെ കുഴക്കുന്നുണ്ട്. കൊല്ലപ്പെട്ട അഭിറാമിന്റെ ഫോൺ, പ്രതിയായ പതിനെട്ടുകാരി ആനന്ദയുടെ ഫോൺ, ഒന്നാം പ്രതിയായ പതിനേഴുകാരന്റെ ഫോൺ, ഒപ്പം കൊലപാതക സമയത്ത് പ്രതികൾ ധരിച്ചിരുന്ന വസ്ത്രങ്ങൾ എന്നിവ ഇതുവരെ കണ്ടെത്താൻ പോലീസിന് കഴിഞ്ഞിട്ടില്ല. ഇവയെല്ലാം തോട്ടിൽ ഉപേക്ഷിച്ചു എന്നാണ് പ്രതികൾ പോലീസിനോട് പറഞ്ഞിരിക്കുന്നത്. സ്കൂബ ടീം എത്തി തോട് കേന്ദ്രീകരിച്ച് മുങ്ങിത്തപ്പൽ നടത്തിയെങ്കിലും ഈ നിർണ്ണായക തെളിവുകൾ ഒന്നും തന്നെ ഇതുവരെ കണ്ടെത്താനായിട്ടില്ല. സംഭവത്തിൽ കൂടുതൽ ശാസ്ത്രീയ തെളിവുകൾ ശേഖരിക്കാനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം.

Tags:

#Abhiram #Abhiram Murder Case #Aishwarya #Kerala Crime News #Sreekaryam Crime #Thiruvananthapuram Murder #Umar
Share: Facebook WhatsApp Telegram
Unknown's avatar

Rakhi Bigtv

Related Articles

ഏറ്റവും പുതിയത്

കൊച്ചിയിൽ ഡോക്ടറെ ആക്രമിച്ച് പണം തട്ടാൻ ശ്രമിച്ച കേസിൽ മുഖ്യ സൂത്രധാര നടി അതുല്യ ചന്ദ്രയെന്ന് പൊലീസ്

ഏറ്റവും പുതിയത്

കരിപ്പൂർ സ്വർണക്കടത്ത് കേസിൽ വഴിത്തിരിവ്

ഏറ്റവും പുതിയത്

പെരുമ്പാവൂരിലെ മൂന്നു വയസ്സുകാരന്റെ മരണം കൊലപാതകം എന്ന സംശയത്തിൽ പോലീസ്

Recent Posts

  • കൊച്ചിയിൽ ഡോക്ടറെ ആക്രമിച്ച് പണം തട്ടാൻ ശ്രമിച്ച കേസിൽ മുഖ്യ സൂത്രധാര നടി അതുല്യ ചന്ദ്രയെന്ന് പൊലീസ്
  • പാങ്ങപ്പാറയിലെ 17-കാരൻ അഭിറാമിന്റെ കൊലപാതകത്തിൽ നിർണായക വിവരങ്ങൾ പുറത്ത്
  • കരിപ്പൂർ സ്വർണക്കടത്ത് കേസിൽ വഴിത്തിരിവ്
  • പെരുമ്പാവൂരിലെ മൂന്നു വയസ്സുകാരന്റെ മരണം കൊലപാതകം എന്ന സംശയത്തിൽ പോലീസ്
  • പിണറായി വിജയൻറെ സമഗ്രാധിപത്യം ഇളകുമോ? കേന്ദ്ര കമ്മിറ്റിക്ക് കേരളത്തെ തിരുത്താനാകുമോ?

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap