ചട്ടലംഘനം കണ്ടെത്തിയ കെട്ടിട ഉടമകൾക്ക് നോട്ടീസ് നൽകി തുടങ്ങി. വിശദീകരണം തൃപ്തികരമല്ലെങ്കിൽ അനധികൃത നിർമാണങ്ങൾ പൊളിച്ചുനീക്കും.
അനധികൃത നിർമാണങ്ങൾക്കെതിരായ നടപടിയുടെ ഭാഗമായി ചേവരമ്പലത്തെ കെട്ടിടത്തിൽ കോർപ്പറേഷൻ പൊളിച്ച് നീക്കി. ലിസി ജോസിന്റെ ഉടമസ്ഥതയിലുള്ള ബഹുനില കെട്ടിടത്തിലെ ചട്ടലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്നായിരുന്നു നടപടി. കോഴിക്കോട് കോർപ്പറേഷൻ പരിധിയിൽ നിരവധി കെട്ടിടങ്ങളിൽ അനധികൃത നിർമാണം നടക്കുന്നതായി പരാതി ഉയർന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പരിശോധന ശക്തമാക്കിയ കോർപ്പറേഷൻ ചട്ടലംഘനം കണ്ടെത്തിയ കെട്ടിട ഉടമകൾക്ക് നോട്ടീസ് നൽകി തുടങ്ങി. നോട്ടീസിന് ഉടമകൾ നൽകുന്ന വിശദീകരണം പരിശോധിച്ച ശേഷമായിരിക്കും തുടർ നടപടി. മറുപടി തൃപ്തികരമല്ലെങ്കിൽ അനധികൃത നിർമാണങ്ങൾ പൊളിച്ചുനീക്കും. വരും ദിവസങ്ങളിലും പരിശോധനയും നടപടികളും തുടരുമെന്നാണ് കോർപ്പറേഷന്റെ നിലപാട്.
