ഒക്ടോബർ 25 മുതൽ 31 വരെ 10 വേദികളിലായി നടക്കുന്ന മേളയിൽ പതിനായിരത്തോളം കായിക താരങ്ങൾ മാറ്റുരയ്ക്കും. മുഖ്യമന്ത്രി വി ഡി സതീശൻ കായികമേള ഉദ്ഘാടനം ചെയ്യും. ചാത്തമംഗലം എൻഐടിയിലെ നവീകരിച്ച സിന്തറ്റിക് ട്രാക്ക് ഉൾപ്പെടെ 10 വേദികളിലാണ് കായിക മത്സരങ്ങൾ നടക്കുന്നത്. മുഖ്യമന്ത്രിയുടെ ഉദ്ഘാടനത്തിനു ശേഷം ഒളിമ്പ്യൻ പിടി ഉഷ ദീപശിഖ തെളിയിക്കും. ഉദ്ഘാടന ചടങ്ങിന് മാറ്റുകൂട്ടാനായി 4000ത്തോളം താരങ്ങൾ അണിനിരക്കുന്ന മാർച്ച് പാസ്റ്റ്. 3000ത്തോളം കുട്ടികൾ പങ്കെടുക്കുന്ന സാംസ്കാരിക പരിപാടികൾ.
താരങ്ങൾക്കായി വിപുലമായ താമസസൗകര്യം. റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലും എത്തുന്ന വരെ വേദികളിലേക്കും തിരിച്ചും എത്തിക്കാൻ എത്തിക്കാൻ ഒളിമ്പിക്സ് എക്സ്പ്രെസ് എന്ന പേരിൽ ഗതാഗതസൗകര്യം.
ഒക്ടോബർ 26ന് നടക്കുന്ന എക്സ്ക്ലൂസീവ് മത്സരങ്ങളിൽ രണ്ടായിരത്തോളം ഭിന്നശേഷി താരങ്ങളും പങ്കെടുക്കും.
27 മുതൽ 31 വരെ എൻഐടി ക്യാമ്പസിലെ അത്ലറ്റിക്സ് മത്സരങ്ങൾ.
ഇത്തവണ കായിക മത്സരത്തോടൊപ്പം തന്നെ കലാ പരിപാടികളും ജനപ്രതിനിധികൾക്കായുള്ള ഓട്ടമത്സരവും.
മത്സരങ്ങളിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് പഴയിടം മോഹനൻ നമ്പൂതിരിയുടെ രുചിപ്പുരയിൽ ഭക്ഷണം.
സ്വന്തം മണ്ണിൽ കോഴിക്കോട് കപ്പുയർത്തുമോ അതോ മറ്റാരെങ്കിലും കിരീടം സ്വന്തമാക്കുമോ എന്ന് കാത്തിരുന്നു കാണാം.
