കേസിലെ പരാതിക്കാരെ ഭീഷണിപ്പെടുത്തി പരാതി പിൻവലിപ്പിക്കാൻ നിർദേശം നൽകുന്ന ശബ്ദസന്ദേശമാണ് പുറത്തുവന്നത്. കേസിലെ നാലാം പ്രതിയും ബിജെപി പ്രാദേശിക നേതാവുമായ ബാലകൃഷ്ണനെ മുൻനിർത്തി കേന്ദ്ര ഏജൻസികളുടെ പേരിൽ ഭീഷണിപ്പെടുത്താനായിരുന്നു ഷാജിയുടെ നിർദേശം.
ബാലകൃഷ്ണന്റെ വിഷയത്തിൽ സംഘം അഥവാ RSS ഇടപെട്ടിട്ടുണ്ടെന്ന് പറയണമെന്നും ഷാജി നിർദേശിക്കുന്നുണ്ട്. സംഘം വീട്ടിലെത്തി കൊടി കെട്ടി സമരം നടത്തുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തണമെന്നും സന്ദേശത്തിൽ പറയുന്നു. 2025 സെപ്റ്റംബർ 18നാണ് ഖത്തർ കെ.എം.സി.സി ഓഫീസിൽ കവർച്ച നടന്നത്. കേസിൽ ആറ് പ്രതികളുണ്ടെന്നാണ് പൊലീസ് പറയുന്നത്. കഴിഞ്ഞ ദിവസം കീഴടങ്ങിയ ബാലകൃഷ്ണന്റെ കുറ്റസമ്മതമൊഴിയും നേരത്തെ പുറത്തുവന്നിരുന്നു.
