Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
കരമന കൂടത്തിൽ കൊലപാതകക്കേസിൽ അന്വേഷണത്തോട് സഹകരിക്കാതെ മുഖ്യപ്രതി രവീന്ദ്രൻ നായർഎറണാകുളം അരയൻകാവിൽ വർക്ക് ഷോപ്പിലെ വാഹനങ്ങൾ തീവെച്ച് നശിപ്പിച്ച മൂന്ന് പേർ പൊലീസ് പിടിയിൽകൊല്ലം ചിന്നക്കടയിൽ മെഡിക്കൽ സ്റ്റോറിന് തീപിടിച്ച സംഭവത്തിൽ നാടകീയ വഴിത്തിരിവ്68-ാമത് സംസ്ഥാന സ്കൂൾ കായികമേള കോഴിക്കോട്ശബരിമലയിൽ ഹെൽത്ത് കാർഡിന്റെ പേരിൽ തട്ടിപ്പ്എസ് എം എ ബാധിതരായ കുട്ടികൾക്ക് നാറ്റ്കോ ഫാർമയുടെ മരുന്ന് തന്നെ കൊടുക്കുമെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻകോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ യുവതി മരിച്ച സംഭവത്തിൽ ഗുരുതര ആരോപണവുമായി കുടുംബംവിജിലൻസിനെ ഭാഗികമായി വിവരാവകാശ രേഖയിൽ നിന്നും ഒഴിവാക്കിക്കൊണ്ട് സർക്കാർ വിജ്ഞാപനംഎസ്.എം.എ മരുന്ന് വിവാദത്തിൽ ഉൾപ്പെട്ട നാറ്റ്കോ കമ്പനി സിപിഐഎമ്മിനും തെരഞ്ഞെടുപ്പ് സംഭാവന നൽകിയെന്ന രേഖ പുറത്ത്ഖത്തർ കെ.എം.സി.സി ഓഫീസിലെ കവർച്ചാക്കേസിൽ മുഖ്യപ്രതി ബോംബെ ഷാജിയുടെ കൂടുതൽ വാട്സ്ആപ്പ് സന്ദേശങ്ങൾ പുറത്ത്സംസ്ഥാനത്ത് പുതിയ കായിക നിയമം ഉടൻ നടപ്പിലാകില്ലകൊച്ചി സിനഗോഗ് ആക്രമണം തീവ്രവാദപ്രവർത്തനമെന്ന് ഉറപ്പിച്ച് പൊലീസ്
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / ഏറ്റവും പുതിയത് / കരമന കൂടത്തിൽ കൊലപാതകക്കേസിൽ അന്വേഷണത്തോട് സഹകരിക്കാതെ മുഖ്യപ്രതി രവീന്ദ്രൻ നായർ

ഏറ്റവും പുതിയത്

കരമന കൂടത്തിൽ കൊലപാതകക്കേസിൽ അന്വേഷണത്തോട് സഹകരിക്കാതെ മുഖ്യപ്രതി രവീന്ദ്രൻ നായർ

Rakhi Bigtv Rakhi Bigtv
October 23, 2026 1 min read
Share: Facebook Twitter WhatsApp Telegram
കരമന കൂടത്തിൽ കൊലപാതകക്കേസിൽ അന്വേഷണത്തോട് സഹകരിക്കാതെ മുഖ്യപ്രതി രവീന്ദ്രൻ നായർ

ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യലിൽ ജയമാധവൻ നായരെ കൊലപ്പെടുത്തിയിട്ടില്ലെന്ന് രവീന്ദ്രൻ ആവർത്തിച്ചു. തന്നെ കുടുക്കാൻ പരാതിക്കാരൻ അനിൽ ആകാം കൊലപാതകം നടത്തിയതെന്നാണ് രവീന്ദ്രൻ്റെ ആരോപണം. അതേസമയം പ്രതിയെ ഇന്ന് കൂടത്തിൽ തറവാട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി.

ഏറെ കോളിളക്കം സൃഷ്ടിച്ച കരമന കൂടത്തിൽ കൊലപാതക കേസിൽ ഇന്നലെ കസ്റ്റഡിയിൽ വാങ്ങിയതുമുതൽ മുഖ്യപ്രതി രവീന്ദ്രൻ നായരെ ക്രൈം ബ്രാഞ്ച് വിശദമായി ചോദ്യം ചെയ്തു. എന്നാൽ, ഇയാൾ ചോദ്യംചെയ്യലിനോട് സഹകരിച്ചില്ലെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്. താൻ കൊലപാതകം ചെയ്തിട്ടില്ല എന്ന പഴയ മൊഴിയിൽത്തന്നെ ഉറച്ച് നിൽക്കുകയാണ് രവീന്ദ്രൻ നായർ. ‘പോലീസ് ഒരു കഥയുണ്ടാക്കി എന്നെ അതിൽ പെടുത്താനാണ് ശ്രമിക്കുന്നത്. അതിന് നിന്നുതരില്ല’ ഈ നിലപാടാണ് ചോദ്യം ചെയ്യലിൽ ഉടനീളം രവീന്ദ്രൻ നായർ സ്വീകരിച്ചത്. കേസിന്റെ അന്വേഷണത്തിന് കാരണക്കാരനായ പരാതിക്കാരൻ കാലടി സ്വദേശി അനിലിന് തന്നോട് പണ്ടുമുതലേ വിരോധമുണ്ടെന്നും തന്നെ കുടുക്കാനായി അയാൾ കൊലപാതകം ചെയ്തതാകാം എന്നുമാണ് രവീന്ദ്രൻ നായർ നൽകിയ മൊഴി. ഉച്ചയോടെ രവീന്ദ്രനെ കൂടത്തിൽ തറവാട്ടിൽ എത്തിച്ച് അന്വേഷണ സംഘം തെളിവെടുപ്പ് നടത്തി. കൃത്യം നടന്നു എന്ന് പറയുന്ന മുറിയിൽ നിന്ന് അന്വേഷണ സംഘത്തിന് കൂടുതൽ തെളിവൊന്നും ലഭിച്ചിട്ടില്ല.

അന്വേഷണ പരിധിയിലുള്ള സാജുവിന് കൊലപാതകത്തിലുള്ള പങ്ക് എന്തെന്ന ചോദ്യത്തിനും രവീന്ദ്രൻ കൃത്യമായി ഉത്തരം നൽകിയിട്ടില്ല. ജോലിക്കാരി ലീല, മുൻ കാര്യസ്ഥൻ സഹദേവൻ, മരുമകൻ ശെന്തിൽ, വിവാദ ഓട്ടോ ഡ്രൈവർ എന്നിവരെ കുറിച്ചുള്ള മൊഴികളും ക്രൈം ബ്രാഞ്ച് സംഘത്തിന് ലഭിച്ചിട്ടില്ല. കസ്റ്റഡി കാലാവധി അവസാനിച്ചതോടെ രവീന്ദ്രനെ കോടതിയിൽ ഹാജരാക്കി വീണ്ടും ജയിലിലേക്ക് മാറ്റി.

 

Tags:

#Crime Branch Investigation #Jayamadhavan Nair #KARAMANA KOODATHIL MURDER CASE #Koodathil Family Case #Ravindran Nair
Share: Facebook WhatsApp Telegram
Unknown's avatar

Rakhi Bigtv

Related Articles

ഏറ്റവും പുതിയത്

എറണാകുളം അരയൻകാവിൽ വർക്ക് ഷോപ്പിലെ വാഹനങ്ങൾ തീവെച്ച് നശിപ്പിച്ച മൂന്ന് പേർ പൊലീസ് പിടിയിൽ

ഏറ്റവും പുതിയത്

കൊല്ലം ചിന്നക്കടയിൽ മെഡിക്കൽ സ്റ്റോറിന് തീപിടിച്ച സംഭവത്തിൽ നാടകീയ വഴിത്തിരിവ്

ഏറ്റവും പുതിയത്

ശബരിമലയിൽ ഹെൽത്ത് കാർഡിന്റെ പേരിൽ തട്ടിപ്പ്

Recent Posts

  • കരമന കൂടത്തിൽ കൊലപാതകക്കേസിൽ അന്വേഷണത്തോട് സഹകരിക്കാതെ മുഖ്യപ്രതി രവീന്ദ്രൻ നായർ
  • എറണാകുളം അരയൻകാവിൽ വർക്ക് ഷോപ്പിലെ വാഹനങ്ങൾ തീവെച്ച് നശിപ്പിച്ച മൂന്ന് പേർ പൊലീസ് പിടിയിൽ
  • കൊല്ലം ചിന്നക്കടയിൽ മെഡിക്കൽ സ്റ്റോറിന് തീപിടിച്ച സംഭവത്തിൽ നാടകീയ വഴിത്തിരിവ്
  • 68-ാമത് സംസ്ഥാന സ്കൂൾ കായികമേള കോഴിക്കോട്
  • ശബരിമലയിൽ ഹെൽത്ത് കാർഡിന്റെ പേരിൽ തട്ടിപ്പ്

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap