Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
ഉത്രാടപ്പാച്ചിൽ; തിരുവോണത്തെ വരവേൽക്കാനൊരുങ്ങി നാട്ഇറാനെതിരെ കടുത്ത സാമ്പത്തിക ഉപരോധവുമായി അമേരിക്കസംസ്ഥാനത്ത് ഓണത്തിന് മഴ കനക്കും; 9 ജില്ലകളിൽ യെല്ലോ അലേർട്ട്റെമിട്രിപ്പ്; വേഗത്തിൽ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാൻ പുതിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോംഷാർജയിൽ കെട്ടിടത്തിൽ നിന്ന് വീണ് മലയാളി ബാലിക മരിച്ചുഡിവൈഎഫ്ഐക്ക് പുതിയ നേതൃത്വം;ചിന്ത ജെറോം സംസ്ഥാന പ്രസിഡന്റ്,എം. വിജിൻ സെക്രട്ടറിവീണയ്ക്കെതിരായ ഇഡി നടപടി രാഷ്ട്രീയ വേട്ടയെന്ന് പിണറായി; കോടികളുടെ ഇടപാടെന്ന ആരോപണം തള്ളിഓണക്കിറ്റ് വിതരണം പൂർത്തിയാക്കി സപ്ലൈകോ; വിറ്റുവരവ് 253.20 കോടി കടന്നുയുക്രൈനിലെ ഷോപ്പിംഗ് സെന്ററിൽ റഷ്യൻ ഡ്രോൺ ആക്രമണം; 16 മരണംജില്ലാ ആശുപത്രികളിൽ 24 മണിക്കൂർ സ്പെഷ്യാലിറ്റി സേവനം; പുനലൂരിൽ പൈലറ്റ് പദ്ധതിഫേസ്ബുക്കിൽ നിന്ന് വാർത്തകൾ നീക്കം ചെയ്തതിൽ സർക്കാരിന് പങ്കില്ലെന്ന് മെറ്റമംഗളൂരു ഇനി പാലക്കാട് ഡിവിഷന്റെ ഭാഗമല്ല; റെയിൽവേ ഉത്തരവിനെതിരെ പ്രതിഷേധം
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / എറണാകുളം / കശുവണ്ടി വികസന കോർപ്പറേഷൻ കേസ്; സർക്കാരിനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം; കോടതിയലക്ഷ്യ നടപടിയിൽ വിധി പിന്നീട്

എറണാകുളം

കശുവണ്ടി വികസന കോർപ്പറേഷൻ കേസ്; സർക്കാരിനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം; കോടതിയലക്ഷ്യ നടപടിയിൽ വിധി പിന്നീട്

Jishitha Bigtv Jishitha Bigtv
July 15, 2026 1 min read
Share: Facebook Twitter WhatsApp Telegram
കശുവണ്ടി വികസന കോർപ്പറേഷൻ കേസ്; സർക്കാരിനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം; കോടതിയലക്ഷ്യ നടപടിയിൽ വിധി പിന്നീട്
വീഴ്ചവരുത്തിയ അന്വേഷണ ഉദ്യോഗസ്ഥനെതിരെ ആരംഭിച്ച നടപടി അറിയിക്കാനും ക്രൈംബ്രാഞ്ച് എഡിജിപിക്ക് ഹൈക്കോടതി നിർദ്ദേശം നൽകി

കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസിൽ പ്രോസിക്യൂഷൻ അനുമതി സംബന്ധിച്ച കോടതിയലക്ഷ്യ നടപടിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കേരള ഹൈക്കോടതി. കോടതിക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച ശേഷം മാപ്പപേക്ഷ നൽകുന്നത് വിഷയത്തിന്റെ ഗൗരവം കുറയ്ക്കില്ലെന്ന് ജസ്റ്റിസ് ബദറുദ്ദീൻ വ്യക്തമാക്കി. മാപ്പപേക്ഷ സ്വീകരിക്കണമോയെന്നും കോടതിയലക്ഷ്യ നടപടികളുമായി മുന്നോട്ടുപോകണമോയെന്ന കാര്യത്തിൽ കോടതി വിധി പറയാനായി മാറ്റി.

പ്രോസിക്യൂഷൻ അനുമതി നൽകാനുള്ള അധികാരം സർക്കാരിനാണെങ്കിലും അത് നിയമപരമായും ലഭ്യമായ രേഖകളുടെ അടിസ്ഥാനത്തിലുമായിരിക്കണമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഏകപക്ഷീയമായോ പക്ഷപാതപരമായോ അനുമതി നിഷേധിച്ചാൽ അത്തരം ഉത്തരവ് റദ്ദാക്കുമെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ കോടതിയലക്ഷ്യ നടപടിയും സ്വീകരിക്കുമെന്നും ജസ്റ്റിസ് ബദറുദ്ദീൻ മുന്നറിയിപ്പ് നൽകി.

കോടതി ഉത്തരവുകളെ വെല്ലുവിളിക്കുന്ന സമീപനം അംഗീകരിക്കാനാവില്ലെന്നും, കോടതിയുടെ പരിശോധനയ്ക്ക് വിധേയരാകില്ലെന്ന സന്ദേശം നൽകുന്ന നടപടികൾ ഭരണഘടനാ സംവിധാനത്തിന് വിരുദ്ധമാണെന്നും കോടതി നിരീക്ഷിച്ചു. 17 വർഷത്തെ സർവീസ് പരിചയമുള്ള ഒരു ഉദ്യോഗസ്ഥൻ കോടതിക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിക്കുകയും, ആ രേഖ വാർത്താസമ്മേളനത്തിൽ പ്രചരിപ്പിക്കാൻ നൽകുകയും ചെയ്തത് നീതിന്യായ വ്യവസ്ഥയെ സമ്മർദത്തിലാക്കാനുള്ള ശ്രമമായാണ് കോടതി വിലയിരുത്തിയത്.

ഇത് നാക്കുപിഴയല്ല, ബോധപൂർവം ആസൂത്രണം ചെയ്ത നടപടിയാണെന്ന് ഹർജിക്കാരന്റെ അഭിഭാഷകനും കോടതിയെ അറിയിച്ചു.ഇതിനിടെ, പ്രോസിക്യൂഷൻ അനുമതി സംബന്ധിച്ച ഉത്തരവ് ഇതുവരെ സി.ബി.ഐയ്ക്ക് കൈമാറിയിട്ടില്ലെന്ന് സി.ബി.ഐ സ്റ്റാൻഡിങ് കൗൺസൽ കോടതിയെ അറിയിച്ചു. തുടർന്ന് ഉത്തരവ് ഇന്നുതന്നെ സി.ബി.ഐയ്ക്ക് കൈമാറാൻ ബന്ധപ്പെട്ട സെക്രട്ടറിക്ക് ഹൈക്കോടതി നിർദേശം നൽകി. കേസ് വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.

Tags:

#highcourt #kerala cashew corporation
Share: Facebook WhatsApp Telegram
Unknown's avatar

Jishitha Bigtv

Related Articles

എറണാകുളം

കൊച്ചി മെട്രോ പേരുമാറ്റത്തിൽ വിശദീകരണവുമായി കെഎംആർഎൽ;കമ്പനിയുടെ പേര് മാറ്റാനാണ് ശുപാർശ

എറണാകുളം

അഗസ്റ്റിൻ സഹോദരങ്ങൾക്ക് തിരിച്ചടി; അമ്പലമേട് വഞ്ചനാക്കേസ് ചോറ്റാനിക്കര കോടതിയിൽ തുടരും

എറണാകുളം

കൂടത്തായി കേസ്; ‘അണലി’ വെബ് സീരിസിന് വിലക്ക്; റിലീസ് അനിശ്ചിതത്വത്തിൽ

Recent Posts

  • ഉത്രാടപ്പാച്ചിൽ; തിരുവോണത്തെ വരവേൽക്കാനൊരുങ്ങി നാട്
  • ഇറാനെതിരെ കടുത്ത സാമ്പത്തിക ഉപരോധവുമായി അമേരിക്ക
  • സംസ്ഥാനത്ത് ഓണത്തിന് മഴ കനക്കും; 9 ജില്ലകളിൽ യെല്ലോ അലേർട്ട്
  • റെമിട്രിപ്പ്; വേഗത്തിൽ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാൻ പുതിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോം
  • ഷാർജയിൽ കെട്ടിടത്തിൽ നിന്ന് വീണ് മലയാളി ബാലിക മരിച്ചു

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap