Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തുഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കുംരാസവള വിലക്കയറ്റം കർഷകരുടെ നടുവൊടിക്കുന്നു70,000 ത്തിലധികം പുസ്തകങ്ങൾ ഉള്ള സുൽത്താൻപേട്ടയിലെ അക്ഷര ലോകംഇഡി നോട്ടീസ് പതിച്ചത് സിപിഐഎമ്മിന്‍റെ ചുമരിലോ? പിബി അംഗം ആദ്യമായി ചോദ്യമുനയിലേക്ക്കിഫ്ബിയെച്ചൊല്ലി രാഷ്ട്രീയ പോര്റോക്കറ്റ് ത്രസ്റ്ററുകളുമായി ടെസ്‌ലയുടെ പുതിയ റോഡ്സ്റ്റർഅങ്കിതാ ഭണ്ഡാരിയുടെ കൊലപാതകവും സിക്കിം ഗവർണറുംആരോഗ്യവകുപ്പിൽ ജീവനക്കാരുടെ കുറവ്
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / കേരളം / മുസ്‌ലിം ലീഗ് കോഴിക്കോട് ജില്ലാ കമ്മിറ്റിയിൽ കടുത്ത വിമർശനം: സംസ്ഥാന നേതൃത്വത്തിനെതിരെ നേതാക്കൾ

കേരളം

മുസ്‌ലിം ലീഗ് കോഴിക്കോട് ജില്ലാ കമ്മിറ്റിയിൽ കടുത്ത വിമർശനം: സംസ്ഥാന നേതൃത്വത്തിനെതിരെ നേതാക്കൾ

Jishitha Bigtv Jishitha Bigtv
July 3, 2026 1 min read
Share: Facebook Twitter WhatsApp Telegram
മുസ്‌ലിം ലീഗ് കോഴിക്കോട് ജില്ലാ കമ്മിറ്റിയിൽ കടുത്ത വിമർശനം: സംസ്ഥാന നേതൃത്വത്തിനെതിരെ നേതാക്കൾ
മന്ത്രിമാർക്കെതിരെ പാർട്ടിക്കുള്ളിൽ അതൃപ്തി ശക്തമായ സാഹചര്യത്തിലാണ് നേതൃത്വത്തിന്റെ ഇടപെടൽ

മുസ്ലിം ലീഗ് മന്ത്രിമാരുടെ സ്റ്റാഫ് നിയമനത്തിൽ കോഴിക്കോട് ജില്ലയെ അവഗണിച്ചെന്ന് ലീഗ് കോഴിക്കോട് ജില്ലാ കമ്മിറ്റി യോഗത്തിൽ വിമർശനം. ജില്ലയ്ക്ക് മന്ത്രിസ്ഥാനം ലഭിക്കാതിരുന്നതിന് പിന്നാലെ, സ്റ്റാഫ് നിയമനത്തിനായി ജില്ലാ കമ്മിറ്റി നൽകിയ ശുപാർശ പട്ടിക പോലും പരിഗണിച്ചില്ലെന്നാണ് അംഗങ്ങൾ ആരോപിച്ചത്. വിഷയം പാർട്ടി നേതൃത്വത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും പരിഹാര നടപടികൾ ഉണ്ടാകുമെന്നും ജില്ലാ ജനറൽ സെക്രട്ടറി ടി.ടി. ഇസ്മയിൽ അറിയിച്ചു.

അഞ്ച് ലീഗ് മന്ത്രിമാരുടെ സ്റ്റാഫ് നിയമനത്തിനായി കോഴിക്കോട് ജില്ലാ കമ്മിറ്റി ആകെ 26 പേരുടെ പട്ടികയാണ് സംസ്ഥാന നേതൃത്വത്തിന് കൈമാറിയത്. പ്രാഥമിക പട്ടികയിൽ 13 പേരും അധിക പട്ടികയിൽ 13 പേരുമാണ് ഉൾപ്പെടുത്തിയിരുന്നത്. എന്നാൽ ആദ്യഘട്ട നിയമനത്തിൽ ഇവരിൽ ആരെയും പരിഗണിച്ചില്ലെന്നും, തുടർന്ന് സമ്മർദങ്ങളെ തുടർന്ന് നാമമാത്രമായ നിയമനങ്ങൾ മാത്രമാണ് നടന്നതെന്നുമാണ് ജില്ലാ കമ്മിറ്റി അംഗങ്ങളുടെ വിമർശനം.

സ്റ്റാഫ് നിയമനം പൂർണമായും പാർട്ടി സമിതികൾ വഴിയാകുമെന്ന നേതൃത്വത്തിന്റെ തീരുമാനം പാലിക്കപ്പെട്ടില്ലെന്നും ഇതാണ് കോഴിക്കോട് ജില്ലയ്ക്ക് തിരിച്ചടിയായതെന്നും യോഗത്തിൽ അഭിപ്രായമുയർന്നു. നിയമനത്തിന് പരമാവധി ശ്രമിച്ചിട്ടുണ്ടെന്നും തുടർഘട്ടങ്ങളിൽ പരിഹാര നടപടികൾ ഉണ്ടാകുമെന്നും ജില്ലാ ജനറൽ സെക്രട്ടറി വിശദീകരിച്ചു.

കോഴിക്കോട് സൗത്ത് എംഎൽഎ അഡ്വ. ഫൈസൽ ബാബുവിന്റെ സ്റ്റാഫിൽ പാർട്ടി പ്രവർത്തകനല്ലാത്തയാളെ ഉൾപ്പെടുത്തിയെന്ന വിമർശനവും യോഗത്തിലുയർന്നു. ഇക്കാര്യത്തിൽ മാറ്റം വരുത്തുമെന്ന് നേതൃത്വം ഉറപ്പ് നൽകിയതായും യോഗത്തിൽ അറിയിച്ചു.തിരുവനന്തപുരം കോർപറേഷൻ മേയർ വി.വി. രാജേഷിനെ സന്ദർശിച്ച കോഴിക്കോട് കോർപറേഷൻ പ്രതിനിധി സംഘത്തിൽ ലീഗ് കൗൺസിലർ എസ്.വി. ഷമീൽ തങ്ങൾ പങ്കെടുത്തതും യോഗത്തിൽ വിമർശനത്തിന് ഇടയാക്കി. തിരുവനന്തപുരം കോർപറേഷനിൽ യുഡിഎഫ്-എൽഡിഎഫ് രാഷ്ട്രീയ തർക്കം നിലനിൽക്കുന്നതിനിടെയുള്ള ഇത്തരം സന്ദർശനം പാർട്ടിക്ക് അവമതിപ്പായെന്നാണ് വിമർശനം.

വിവിധ വിഷയങ്ങളിൽ കടുത്ത ചർച്ചകൾ നടന്നതോടെ ഇന്നലെ വൈകിട്ട് മൂന്ന് മണിക്ക് ആരംഭിച്ച ജില്ലാ കമ്മിറ്റി യോഗം രാത്രി എട്ട് മണിവരെയായി നീണ്ടു. അതേസമയം, യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയതിന് ശേഷം ലീഗ് മന്ത്രിമാരുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങൾ യോഗത്തിൽ കാര്യമായി ചർച്ചയായില്ല.

Tags:

#Kozhikode #ministers staff appointment #muslim league
Share: Facebook WhatsApp Telegram
Unknown's avatar

Jishitha Bigtv

Related Articles

കേരളം

20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?

ഏറ്റവും പുതിയത്

ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു

ഏറ്റവും പുതിയത്

ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ

Recent Posts

  • ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര
  • 20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?
  • ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു
  • ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ
  • ഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കും

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap