ദളിത് യുവതിയെ ജോലി വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ പാലക്കാട് നഗരസഭ കൗൺസിലർ പ്രശോഭ് വത്സന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. മണ്ണാർക്കാട് എസ്.സി/എസ്.ടി പ്രത്യേക കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് പ്രശോഭ് ഹൈക്കോടതിയെ സമീപിച്ചത്. പ്രതി പുറത്തിറങ്ങിയാൽ സാക്ഷികളെ സ്വാധീനിക്കാനും, തെളിവുകൾ നശിപ്പിക്കാനും സാധ്യതയുണ്ടെന്ന് കോടതി നിരീക്ഷിച്ചിരുന്നു. പ്രതിക്ക് ജാമ്യം നൽകുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നുമായിരുന്നു മണ്ണാർക്കാട് കോടതിയുടെ ഉത്തവ്. ഈ ഉത്തരവ് ഹൈക്കോടതി ശരിവെച്ചു. നേരത്തെ പ്രശോഭിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. ഇതേ തുടർന്ന് കീഴടങ്ങിയ പ്രശോഭ് റിമാൻഡിലാണ്. ദളിത് യുവതിയെ ജോലി വാഗ്ദാനം ചെയ്ത് പരിചയപ്പെട്ട്, താമസസ്ഥലത്തും ഹോട്ടലിലും കാറിലും വച്ച് പീഡിപ്പിച്ചെന്നാണ് പ്രശോഭിനെതിരെയുള്ള പരാതി. പരാതിക്ക് പിന്നാലെ പ്രശോഭിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കിയിരുന്നു
ദളിത് യുവതിയെ ജോലി വാഗ്ദാനം നൽകി പീഡിപ്പിച്ച കേസ് ;പ്രശോഭ് വത്സന് ജാമ്യമില്ല
