Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
കുട്ടികൾക്കെതിരായ അതിക്രമങ്ങൾ വർധിക്കുന്നു:പത്ത് വർഷത്തിനിടെ 37,035 കേസുകൾ;കൂടുതൽ പോക്സോ കേസുകൾ രജിസ്റ്റർ ചെയ്തത് മലപ്പുറത്ത്തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് മരുന്നുകൾ മോഷണം പോയി;പോയത് നാർകോട്ടിക് വിഭാഗത്തിൽപ്പെടുന്ന ഉറക്കഗുളികകളും ഇൻജെക്ഷനുംവിഎസിന്റെ ഓർമ്മക്കുറിപ്പ് മാറ്റിവെച്ച് ദേശാഭിമാനി; ‘കള്ളൻ വിജയൻ’ ലേഖനവുമായി ഒരേ പതിപ്പിൽ വരാതിരിക്കാനെന്ന് വിശദീകരണം‘പൊതിച്ചോറ് പദ്ധതി നിർത്തില്ല’:സർക്കാർ തടയുന്നത് വരെ തുടരും;വി വസീഫ് ബിഗ് ടിവിയോട്ജില്ലയിലെ ഷിഗെല്ല വ്യാപനം: കൊച്ചിയിൽ ആരോഗ്യവകുപ്പ് പരിശോധന തുടങ്ങി; ഹോട്ടലുകളിലും തട്ടുകടകളിലും മിന്നൽ പരിശോധനചെറിയമുണ്ടം സ്കൂൾ വിദ്യാർഥി സംഘർഷം; 40 പേർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്കരുവന്നൂർ കേസ്: സിപിഐഎമ്മിനെ പ്രതിയാക്കിയ ഇഡിക്കെതിരെ പ്രതിഷേധം; തിങ്കളാഴ്ച തൃശ്ശൂരിൽ സംഗമംകോടതി ജീവനക്കാരിയുടെ മരണം; ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി,’ജോലി സ്ഥലത്തെ സമ്മർദ്ദമാണ് മരണകാരണംസർക്കാർ അഭിഭാഷക നിയമനം; കോൺഗ്രസിൽ ഭിന്നത രൂക്ഷം, നേതൃത്വം ഇടപെടാൻ സാധ്യതവാങ്ചുക്കിന്റെ പരിധികൾ പരീക്ഷിക്കരുത്; ചർച്ചയ്ക്ക് തയ്യാറാകണം: കേന്ദ്രത്തോട് അണ്ണാ ഹസാരെടിവികെയുടെ അഴിമതി വിരുദ്ധ സമരം; ചെന്നൈയിൽ 7 ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ‘പി.എഫ് മുതൽ അലവൻസുകൾ വരെ തിരിച്ചുനൽകണം’; പ്രതിഷേധം ശക്തമാക്കാനൊരുങ്ങി കെഎസ്ആർടിസി ജീവനക്കാർ
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / ലോകം / യു എസ് ഫെഡറൽ കോടതിയിൽ അദാനിക്ക് തിരിച്ചടി; ക്രിമിനൽ കുറ്റപത്രം ഉടൻ പിൻവലിക്കില്ല

ലോകം

യു എസ് ഫെഡറൽ കോടതിയിൽ അദാനിക്ക് തിരിച്ചടി; ക്രിമിനൽ കുറ്റപത്രം ഉടൻ പിൻവലിക്കില്ല

Jishitha Bigtv Jishitha Bigtv
June 27, 2026 1 min read
Share: Facebook Twitter WhatsApp Telegram
യു എസ് ഫെഡറൽ കോടതിയിൽ അദാനിക്ക് തിരിച്ചടി; ക്രിമിനൽ കുറ്റപത്രം ഉടൻ പിൻവലിക്കില്ല
ജൂലൈ 13-നകം വിശദമായ വിശദീകരണം സമർപ്പിക്കാനാണ് കോടതിയുടെ നിർദേശം

ഗൗതം അദാനിക്കെതിരായ കൈക്കൂലി, സാമ്പത്തിക തട്ടിപ്പ് കേസിലെ ക്രിമിനൽ കുറ്റപത്രം ഉടൻ പിൻവലിക്കണമെന്ന അമേരിക്കൻ നീതിന്യായ വകുപ്പിന്റെ ആവശ്യം തള്ളി യു എസ് ഫെഡറൽ കോടതി. കുറ്റപത്രം പിൻവലിക്കാനുള്ള മതിയായ കാരണങ്ങൾ സർക്കാർ വ്യക്തമാക്കിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി കോടതി കൂടുതൽ വിശദീകരണം തേടി. ജൂലൈ 13-നകം വിശദമായ വിശദീകരണം സമർപ്പിക്കാനാണ് അമേരിക്കൻ നീതിന്യായ വകുപ്പിന് കോടതി നിർദേശം നൽകിയിരിക്കുന്നത്.

12 ഗിഗാവാട്ട് സൗരോർജ പദ്ധതിയുമായി ബന്ധപ്പെട്ട് ഇന്ത്യൻ സംസ്ഥാനങ്ങളിലെ വൈദ്യുതി വിതരണ കമ്പനികളുമായി കരാറുകൾ ഉറപ്പാക്കാൻ സർക്കാർ ഉദ്യോഗസ്ഥർക്ക് ഏകദേശം 250 മില്യൺ ഡോളർ (ഏകദേശം ₹2,029 കോടി) കൈക്കൂലി വാഗ്ദാനം ചെയ്തെന്ന ആരോപണത്തിന് പിന്നാലെയാണ് ഗൗതം അദാനി ഉൾപ്പെടെയുള്ളവർക്കെതിരെ അമേരിക്കയിൽ കേസ് രജിസ്റ്റർ ചെയ്തത്. പദ്ധതിയിലെ അഴിമതി വിവാദം മറച്ചുവെച്ച് അദാനി ഗ്രൂപ്പ് അമേരിക്കൻ നിക്ഷേപകരിൽ നിന്ന് 3 ബില്യൺ യുഎസ് ഡോളറിലധികം വായ്പകളുടെയും സെക്യൂരിറ്റികളുടെയും രൂപത്തിൽ സമാഹരിച്ചുവെന്നാണ് കുറ്റപത്രം. 2021 സെപ്റ്റംബറിൽ അദാനി ഗ്രൂപ്പ് 750 മില്യൺ യുഎസ് ഡോളറിന്റെ ബോണ്ടുകൾ പുറത്തിറക്കിയതായും, അവയിൽ ഏകദേശം 25 ശതമാനം അമേരിക്കൻ നിക്ഷേപകരാണ് വാങ്ങിയതെന്നും കുറ്റപത്രത്തിൽ ആരോപിക്കുന്നു.

ഗൗതം അദാനി, സാഗർ അദാനി ഉൾപ്പെടെ എട്ട് പ്രതികൾക്കെതിരായ കുറ്റപത്രം എന്തുകൊണ്ടാണ് പിൻവലിക്കാൻ സർക്കാർ തീരുമാനിച്ചതെന്ന് വ്യക്തമായ കാരണങ്ങളും അതിനെ പിന്തുണയ്ക്കുന്ന വസ്തുതകളും സമർപ്പിക്കാൻ നീതിന്യായ വകുപ്പിനോട് കോടതി നിർദേശിച്ചു. ന്യൂയോർക്കിലെ ഈസ്റ്റേൺ ഡിസ്ട്രിക്റ്റ് ഫെഡറൽ കോടതിയിലെ ജഡ്ജി നിക്കോളസ് ജി. ഗരൗഫിസിന്റെതാണ് ഉത്തരവ്.സർക്കാർ സമർപ്പിച്ച വിശദീകരണം മതിയായത് അല്ലെന്ന് കോടതി വിമർശിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ കുറ്റപത്രം പിൻവലിക്കണമോ എന്ന കാര്യത്തിൽ നിയമപരമായ വിലയിരുത്തൽ നടത്താൻ കോടതിക്ക് കഴിയില്ലെന്നും ഉത്തരവിൽ വ്യക്തമാക്കി.അമേരിക്കൻ ഫെഡറൽ ക്രിമിനൽ നടപടിച്ചട്ടത്തിലെ റൂൾ 48(a) പ്രകാരം കുറ്റപത്രം പിൻവലിക്കണമെങ്കിൽ അതിനുള്ള വ്യക്തമായ കാരണങ്ങൾ സർക്കാർ കോടതിയെ ബോധ്യപ്പെടുത്തേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഉത്തരവ് . ഈ വ്യവസ്ഥ പ്രോസിക്യൂഷൻ നടപടികളിൽ സുതാര്യത ഉറപ്പാക്കാനാണെന്നും കോടതി നിരീക്ഷിച്ചു.

Tags:

#Gautam Adani #solar ⁠plant #us federal court
Share: Facebook WhatsApp Telegram
Unknown's avatar

Jishitha Bigtv

Related Articles

ലോകം

ജോർദാനിൽ രണ്ട് യുഎസ് സൈനികർ കൊല്ലപ്പെട്ടു; ഇറാനെതിരെ തിരിച്ചടിച്ച് യുഎസ്, മിഡിൽ ഈസ്റ്റിൽ വീണ്ടും യുദ്ധഭീതി

ലോകം

‘ഒന്നും തെളിയിക്കാനില്ല, ഇനി കിരീടം മാത്രം’; ലോകകപ്പ് ഫൈനലിൽ വീണ്ടും മെസ്സി, ചരിത്രമെഴുതാൻ ഒരിക്കൽ കൂടി ഇടങ്കാൽ

ലോകം

ഇന്ന് ലോകകപ്പ് ഫൈനൽ; മെസ്സിയുടെ അർജന്റീനയോ, യമാലിന്റെ സ്പെയിനോ? കിരീടപ്പോരാട്ടത്തിന് ലോകം കാത്തിരിക്കുന്നു

Recent Posts

  • കുട്ടികൾക്കെതിരായ അതിക്രമങ്ങൾ വർധിക്കുന്നു:പത്ത് വർഷത്തിനിടെ 37,035 കേസുകൾ;കൂടുതൽ പോക്സോ കേസുകൾ രജിസ്റ്റർ ചെയ്തത് മലപ്പുറത്ത്
  • തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് മരുന്നുകൾ മോഷണം പോയി;പോയത് നാർകോട്ടിക് വിഭാഗത്തിൽപ്പെടുന്ന ഉറക്കഗുളികകളും ഇൻജെക്ഷനും
  • വിഎസിന്റെ ഓർമ്മക്കുറിപ്പ് മാറ്റിവെച്ച് ദേശാഭിമാനി; ‘കള്ളൻ വിജയൻ’ ലേഖനവുമായി ഒരേ പതിപ്പിൽ വരാതിരിക്കാനെന്ന് വിശദീകരണം
  • ‘പൊതിച്ചോറ് പദ്ധതി നിർത്തില്ല’:സർക്കാർ തടയുന്നത് വരെ തുടരും;വി വസീഫ് ബിഗ് ടിവിയോട്
  • ജില്ലയിലെ ഷിഗെല്ല വ്യാപനം: കൊച്ചിയിൽ ആരോഗ്യവകുപ്പ് പരിശോധന തുടങ്ങി; ഹോട്ടലുകളിലും തട്ടുകടകളിലും മിന്നൽ പരിശോധന

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap