Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
സിജെപി പ്രതിഷേധത്തിലെ പെല്ലറ്റ് ഗൺ ആക്രമണം; കേസ് രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഗാന്ധിഅഗസ്റ്റിൻ സഹോദരങ്ങൾക്ക് തിരിച്ചടി; അമ്പലമേട് വഞ്ചനാക്കേസ് ചോറ്റാനിക്കര കോടതിയിൽ തുടരുംകൂടത്തായി കേസ്; ‘അണലി’ വെബ് സീരിസിന് വിലക്ക്; റിലീസ് അനിശ്ചിതത്വത്തിൽഅമ്മയെ മർദിച്ച് കൊലപ്പെടുത്തി; മകനും പെൺസുഹൃത്തും അറസ്റ്റിൽസിഎംആർഎൽ–എക്സാലോജിക് കേസ്;ഇ ഡിക്കെതിരെ രാഷ്ട്രീയ പ്രതിരോധത്തിനൊരുങ്ങി സിപിഐഎംമലപ്പുറത്ത് ഓണാഘോഷത്തിനിടെ വിദ്യാർത്ഥികളിൽ നിന്നും എംഡിഎംഎ പിടികൂടി, വളാഞ്ചേരിയിലും ലഹരിവേട്ടകൊച്ചി മെട്രോയുടെ പേര് മാറ്റാൻ നീക്കം; സർക്കാരുമായി ആലോചിച്ചില്ലെന്ന് മുഖ്യമന്ത്രിഡിവൈഎഫ്ഐ ‘മിസ’ നാടകം വീണ്ടും വേദിയിൽ; സദാചാര ആക്രമണത്തിൽ നിയമനടപടിക്ക് നീക്കംഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിൽ നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനംലൈസൻസില്ലാതെ മൂന്ന് വർഷം പ്രവർത്തനം; ലേക്കർ ഇന്ത്യക്ക് പുതിയ കുരുക്ക്യമൻ–സൊമാലിയ തീരത്ത് വീണ്ടും കടൽക്കൊള്ള; നാല് ദിവസത്തിനിടെ രണ്ട് കപ്പലുകൾ പിടിച്ചെടുത്തുപന്ത്രണ്ടുകാരനെ ക്രൂരമായി മർദിച്ച സംഭവം; നടപടി എടുക്കുന്നതിൽ പൊലീസിന് ഗുരുതര വീഴ്ച
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / ഏറ്റവും പുതിയത് / ദന്തൽ കോളജ് വിദ്യാർഥി നിതിൻ രാജിന്റെ മരണം; ഒന്നാം പ്രതി ഡോ.എം കെ റാമിന് മുൻകൂർ ജാമ്യമില്ല

ഏറ്റവും പുതിയത്

ദന്തൽ കോളജ് വിദ്യാർഥി നിതിൻ രാജിന്റെ മരണം; ഒന്നാം പ്രതി ഡോ.എം കെ റാമിന് മുൻകൂർ ജാമ്യമില്ല

Merlin Bigtv Merlin Bigtv
June 19, 2026 1 min read
Share: Facebook Twitter WhatsApp Telegram
ദന്തൽ കോളജ് വിദ്യാർഥി നിതിൻ രാജിന്റെ മരണം; ഒന്നാം പ്രതി ഡോ.എം കെ റാമിന് മുൻകൂർ ജാമ്യമില്ല

കണ്ണൂര്‍ അഞ്ചരക്കണ്ടി ദന്തല്‍ കോളജ് ഒന്നാം വര്‍ഷ വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണത്തിൽ ഒന്നാം പ്രതി ഓറല്‍ പാത്തോളജി വിഭാഗം മേധാവി ഡോ.എം കെ റാമിന് മുന്‍കൂര്‍ ജാമ്യമില്ല. റാമിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. മെഡിക്കൽ വിദ്യാര്‍ഥികള്‍ മാനസിക പീഡനത്തിന് ഇരയാകുന്നു എന്നതില്‍ കഴമ്പുണ്ടെന്നും ഇക്കാര്യത്തില്‍ മെഡിക്കല്‍ കമ്മീഷനും സര്‍ക്കാരും ഇടപെടണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.

തലശ്ശേരി സെഷന്‍സ് കോടതി എം കെ റാമിന്റെ മുന്‍കൂര്‍ ജാമ്യം തള്ളിയിരുന്നു. പിന്നാലെയാണ് ഹൈക്കോടതിയെ സമീപിച്ചത്. തനിക്കെതിരായ എല്ലാ കുറ്റങ്ങളും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ എം കെ റാം നിഷേധിച്ചു. മറ്റൊരു പ്രകോപനമാണ് നിതിന്‍ രാജിന്റെ മരണകാരണമെന്ന് എം കെ റാം വാദിച്ചു. എന്നാല്‍, ക്രൂരമായി നിതിനെ അപമാനിക്കാൻ ഡോക്ടർ റാം ശ്രമിച്ചു എന്ന് സഹപാഠികളുടെ മൊഴിയുണ്ടെന്ന് കോടതി പറഞ്ഞു. അധ്യാപകനിൽ നിന്ന് ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്ത പ്രവർത്തിയാണത്. റാമിൻ്റെ വാക്കുകൾ ആത്മഹത്യയ്ക്ക് പ്രഥമദൃഷ്ട്യാ കാരണമായിട്ടുണ്ടെന്നും കോടതി നിരീക്ഷിച്ചു.

മാധ്യമ വിചാരണ എന്ന വാദവും കോടതി തള്ളി. മാധ്യമങ്ങളുടെ ഇടപെടലിനെ കോടതി അഭിനന്ദിച്ചു. മെഡിക്കൽ വിദ്യാർഥികൾ മാനസിക പീഡനത്തിന് ഇരയാകുന്നു എന്നതിൽ കഴമ്പുണ്ടെന്ന് ഉത്തരവിൽ ഗൗരവമായി കോടതി ചൂണ്ടിക്കാട്ടുന്നു. ചില അധ്യാപകർ വിദ്യാർഥികളെ കൊടിയ മാനസിക പീഡനത്തിന് ഇരയാക്കുന്നുണ്ട്. പഠനം ഉപേക്ഷിക്കുന്നത് പോലും സാധാരണമായി മാറി. ഇക്കാര്യത്തിൽ മെഡിക്കൽ കമ്മീഷനും സർക്കാരും ഇടപെടണമെന്നും ഹൈക്കോടതി നിർദേശിച്ചു. ഡോക്ടർ രാമനെതിരെ എസ് സി എസ് ടി അതിക്രമ നിരോധന നിയമപ്രകാരമുള്ള കുറ്റം നിലനിൽക്കും എന്നും കോടതി വ്യക്തമാക്കി.

ഏപ്രിൽ 10നാണ് നിതിൻ രാജ് കോളജ് കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കിയത്. പിന്നാലെ റാം മാനസികമായി പീഡിപ്പിക്കാറുണ്ടെന്ന് നിതിൻ നേരത്തെ അറിയിച്ചിരുന്നതായി ചൂണ്ടിക്കാട്ടി കുടുംബവും രംഗത്തെത്തിയിരുന്നു.

Tags:

#anticipatory bail #college #death #Dr MK Ram #Nitin Raj #student
Share: Facebook WhatsApp Telegram
Unknown's avatar

Merlin Bigtv

Related Articles

ഏറ്റവും പുതിയത്

ഓണം അവധി; സംസ്ഥാനത്തെ സ്കൂളുകൾക്ക് ഇന്ന് അടയ്ക്കും

ഏറ്റവും പുതിയത്

കേരളാ ക്രിക്കറ്റ് ലീഗിന് വർണാഭമായ തുടക്കം

ഏറ്റവും പുതിയത്

എംആർ അജിത് കുമാറിന്റെ സസ്പെൻഷൻ നടപടി നിയമപരമെന്ന് സർക്കാർ; ഹർജിയെ എതിർത്ത് സത്യവാങ്മൂലം

Recent Posts

  • സിജെപി പ്രതിഷേധത്തിലെ പെല്ലറ്റ് ഗൺ ആക്രമണം; കേസ് രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി
  • അഗസ്റ്റിൻ സഹോദരങ്ങൾക്ക് തിരിച്ചടി; അമ്പലമേട് വഞ്ചനാക്കേസ് ചോറ്റാനിക്കര കോടതിയിൽ തുടരും
  • കൂടത്തായി കേസ്; ‘അണലി’ വെബ് സീരിസിന് വിലക്ക്; റിലീസ് അനിശ്ചിതത്വത്തിൽ
  • അമ്മയെ മർദിച്ച് കൊലപ്പെടുത്തി; മകനും പെൺസുഹൃത്തും അറസ്റ്റിൽ
  • സിഎംആർഎൽ–എക്സാലോജിക് കേസ്;ഇ ഡിക്കെതിരെ രാഷ്ട്രീയ പ്രതിരോധത്തിനൊരുങ്ങി സിപിഐഎം

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap