Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
ഉത്രാടപ്പാച്ചിൽ; തിരുവോണത്തെ വരവേൽക്കാനൊരുങ്ങി നാട്ഇറാനെതിരെ കടുത്ത സാമ്പത്തിക ഉപരോധവുമായി അമേരിക്കസംസ്ഥാനത്ത് ഓണത്തിന് മഴ കനക്കും; 9 ജില്ലകളിൽ യെല്ലോ അലേർട്ട്റെമിട്രിപ്പ്; വേഗത്തിൽ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാൻ പുതിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോംഷാർജയിൽ കെട്ടിടത്തിൽ നിന്ന് വീണ് മലയാളി ബാലിക മരിച്ചുഡിവൈഎഫ്ഐക്ക് പുതിയ നേതൃത്വം;ചിന്ത ജെറോം സംസ്ഥാന പ്രസിഡന്റ്,എം. വിജിൻ സെക്രട്ടറിവീണയ്ക്കെതിരായ ഇഡി നടപടി രാഷ്ട്രീയ വേട്ടയെന്ന് പിണറായി; കോടികളുടെ ഇടപാടെന്ന ആരോപണം തള്ളിഓണക്കിറ്റ് വിതരണം പൂർത്തിയാക്കി സപ്ലൈകോ; വിറ്റുവരവ് 253.20 കോടി കടന്നുയുക്രൈനിലെ ഷോപ്പിംഗ് സെന്ററിൽ റഷ്യൻ ഡ്രോൺ ആക്രമണം; 16 മരണംജില്ലാ ആശുപത്രികളിൽ 24 മണിക്കൂർ സ്പെഷ്യാലിറ്റി സേവനം; പുനലൂരിൽ പൈലറ്റ് പദ്ധതിഫേസ്ബുക്കിൽ നിന്ന് വാർത്തകൾ നീക്കം ചെയ്തതിൽ സർക്കാരിന് പങ്കില്ലെന്ന് മെറ്റമംഗളൂരു ഇനി പാലക്കാട് ഡിവിഷന്റെ ഭാഗമല്ല; റെയിൽവേ ഉത്തരവിനെതിരെ പ്രതിഷേധം
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / കേരളം / കാഫിർ സ്ക്രീൻഷോട്ട് കേസ്: എസ്ഐടി അന്വേഷണം ഊർജിതം, ഡിവൈഎഫ്ഐ പ്രവ‍‍ർത്തകരെ ചോദ്യം ചെയ്തു

കേരളം

കാഫിർ സ്ക്രീൻഷോട്ട് കേസ്: എസ്ഐടി അന്വേഷണം ഊർജിതം, ഡിവൈഎഫ്ഐ പ്രവ‍‍ർത്തകരെ ചോദ്യം ചെയ്തു

Jishitha Bigtv Jishitha Bigtv
June 8, 2026 1 min read
Share: Facebook Twitter WhatsApp Telegram
കാഫിർ സ്ക്രീൻഷോട്ട് കേസ്: എസ്ഐടി അന്വേഷണം ഊർജിതം, ഡിവൈഎഫ്ഐ പ്രവ‍‍ർത്തകരെ ചോദ്യം ചെയ്തു
റിബേഷ് രാമകൃഷ്ണനിലും ജിതിൻ ഭാസ്കരനിലും അന്വേഷണം അവസാനിക്കുന്നതിൽ മുസ്ലിം ലീഗിനും അതൃപ്തിയുണ്ട്

വടകര കാഫിർ സ്ക്രീൻഷോട്ട് കേസിലെ പുനരന്വേഷണത്തിൽ നിർണായക നീക്കവുമായി പ്രത്യേക അന്വേഷണസംഘം. വിവാദ സ്ക്രീൻഷോട്ട് ആദ്യഘട്ടത്തിൽ പ്രചരിപ്പിച്ചവരെന്ന് കണ്ടെത്തിയ മൂന്ന് പേരെ അന്വേഷണസംഘം ഇന്ന് വിശദമായി ചോദ്യം ചെയ്തു. ഡിവൈഎഫ്ഐ നേതാവും മുൻ വടകര ബ്ലോക്ക് പ്രസിഡന്റുമായ റിബേഷ് രാമകൃഷ്ണൻ, സ്ക്രീൻഷോട്ട് ആദ്യം പരസ്യമായി പ്രത്യക്ഷപ്പെട്ട അമ്പാടിമുക്ക് സഖാക്കൾ ഫേസ്ബുക്ക് പേജിന്‍റെ അഡ്മിൻ മനീഷ്, എന്നിവരെയാണ് ചോദ്യം ചെയ്തത്.കഴിഞ്ഞ സർക്കാരിന്റെ കാലത്ത് തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടി അന്വേഷണം അവസാനിപ്പിച്ച കേസാണ് പുനരന്വേഷണത്തിന് പിന്നാലെ വീണ്ടും സജീവമായത്.വടകര ക്രൈംബ്രാഞ്ച് ഓഫീസിൽ നടന്ന ചോദ്യം ചെയ്യൽ രണ്ട് മണിക്കൂറിലേറെ നീണ്ടു. വിവാദ സ്ക്രീൻഷോട്ട് എവിടെനിന്ന് കിട്ടിയെന്ന ചോദ്യങ്ങൾക്ക് ഇവർ പഴയ മറുപടികൾ തന്നെ ആവർത്തിച്ചെന്നാണ് സൂചന.കേസിൽ പുനരന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെ റിബേഷ് രാമകൃഷ്ണൻ ഡിവൈഎഫ്ഐ വടകര ബ്ലോക്ക് പ്രസിഡന്റിന്റെ സ്ഥാനം രാജിവെച്ചിരുന്നു. ചോദ്യം ചെയ്യലിന് ശേഷം മാധ്യമങ്ങളോട് പ്രതികരിച്ച റിബേഷ് അന്വേഷണവുമായി പൂർണമായി സഹകരിക്കുമെന്ന് അറിയിച്ചു.

റിബേഷിന് വിവാദ സ്ക്രീൻഷോട്ട് ലഭിച്ചത് ‘വടകര സ്ക്വാഡ്’ എന്ന വാട്സ്ആപ്പ് ഗ്രൂപ്പിൽ നിന്നാണെന്നാണ എസ്ഐടിയുടെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കരനെ കഴിഞ്ഞ ദിവസം അന്വേഷണസംഘം ചോദ്യം ചെയ്തിരുന്നു. എന്നാൽ വടകര സക്വാഡിൽ സ്ക്രീൻഷോട്ട് പങ്കുവെച്ച ജിതിന് ഇതെവിടെ നിന്നാണ് ലഭിച്ചതെന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. കേസിൽ വരും ദിവസങ്ങളിൽ കൂടുതൽ പേരെ ചോദ്യം ചെയ്യുമെന്നും അന്വേഷണസംഘം അറിയിച്ചു.അതേസമയം, വിവാദ സ്ക്രീൻഷോട്ടിന്റെ യഥാർത്ഥ ഉത്ഭവകേന്ദ്രം കണ്ടെത്തുന്നതിനായി മെറ്റയിൽ നിന്നുള്ള സാങ്കേതിക വിവരങ്ങളും റിപ്പോർട്ടുകളും തേടാനുള്ള നടപടികളും പുരോഗമിക്കുകയാണ്. ഡിജിറ്റൽ തെളിവുകളുടെ ശാസ്ത്രീയ പരിശോധനയും മൊഴികളും അടിസ്ഥാനമാക്കി കേസിൽ കൂടുതൽ നിർണായക കണ്ടെത്തലുകൾ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് അന്വേഷണസംഘം

Tags:

#DYFI #kafir screenshot #sit enquiry
Share: Facebook WhatsApp Telegram
Unknown's avatar

Jishitha Bigtv

Related Articles

ഏറ്റവും പുതിയത്

ഉത്രാടപ്പാച്ചിൽ; തിരുവോണത്തെ വരവേൽക്കാനൊരുങ്ങി നാട്

ഏറ്റവും പുതിയത്

സംസ്ഥാനത്ത് ഓണത്തിന് മഴ കനക്കും; 9 ജില്ലകളിൽ യെല്ലോ അലേർട്ട്

കേരളം

ഡിവൈഎഫ്ഐക്ക് പുതിയ നേതൃത്വം;ചിന്ത ജെറോം സംസ്ഥാന പ്രസിഡന്റ്,എം. വിജിൻ സെക്രട്ടറി

Recent Posts

  • ഉത്രാടപ്പാച്ചിൽ; തിരുവോണത്തെ വരവേൽക്കാനൊരുങ്ങി നാട്
  • ഇറാനെതിരെ കടുത്ത സാമ്പത്തിക ഉപരോധവുമായി അമേരിക്ക
  • സംസ്ഥാനത്ത് ഓണത്തിന് മഴ കനക്കും; 9 ജില്ലകളിൽ യെല്ലോ അലേർട്ട്
  • റെമിട്രിപ്പ്; വേഗത്തിൽ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാൻ പുതിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോം
  • ഷാർജയിൽ കെട്ടിടത്തിൽ നിന്ന് വീണ് മലയാളി ബാലിക മരിച്ചു

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap