മുന്‍ മന്ത്രിയും കേരള കോണ്‍ഗ്രസ് ഡെപ്യൂട്ടി ചെയര്‍മാനുമായ ടി.യു കുരുവിള അന്തരിച്ചു.89 വയസ്സായിരുന്നു.ന്യുമോണിയ ബാധയെ തുടർന്ന് ഏറെനാളായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.2006 ലെ വി. എസ് അച്യുതാനന്ദൻ മന്ത്രിസഭയില്‍ പൊതുമരാമത്ത് മന്ത്രിയായിരുന്നു ടി യു കുരുവിള.1964 മുതല്‍ 1978 വരെ കീരമ്പാറ പഞ്ചായത്ത് പ്രസിഡന്റായിരുന്നു. തുടർന്ന് പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ ഓഫ് കേരള ചെയര്‍മാന്‍ , കേരള സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡ് (കെഎസ്എച്ച്ബി) ചെയര്‍മാന്‍ എന്നീ ചുമതലകള്‍ വഹിച്ചു. 1977 മുതല്‍ 1989 വരെ കേരള കോണ്‍ഗ്രസിന്റെ സംസ്ഥാന ട്രഷററായും, 1989 മുതല്‍ 1992 വരെ സംസ്ഥാന സെക്രട്ടറിയായും പ്രവര്‍ത്തിച്ചു.ലണ്ടനിലെ സൗത്ത് ഈസ്റ്റേണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഇദ്ദേഹത്തിന് ഓണററി ഡി.ലിറ്റ് ബിരുദവും ലഭിച്ചിട്ടുണ്ട്.നാളെ വൈകീട്ട് 4 മണി മുതൽ സ്വദേശമായ ചേലാട് വീട്ടിൽ മൃതദേഹം പൊതുദർശനത്തിനുവയ്ക്കും. ഞായറാഴ്ചയാണ് സംസ്ക്കാരം.
ഈ മാസം 12-ാം തിയതിയാണ് ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് അദ്ദേഹത്തെ ആസ്റ്റര്‍ മെഡിസിറ്റിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് രാത്രി 9.12ഓടെ മരണം സ്ഥിരീകരിക്കുകയായിരുന്നു. പി ജെ ജോസഫിനെതിരെ വിമാനയാത്രയിലെ ലൈംഗികാരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ അദ്ദേഹം രാജിവച്ചതിനെ തുടര്‍ന്നാണ് വി എസ് അച്യുതാനന്ദന്‍ നേതൃത്വം നല്‍കുന്ന സര്‍ക്കാരിലെ മന്ത്രിസഭയില്‍ അംഗമാകുന്നത്.
.
