നടൻ ടിനി ടോമിനെതിരെ നിയമനടപടിക്കൊരുങ്ങി നടി അൻസിബ ഹസൻ.അസഭ്യം വിളിച്ചതിലും ജിഹാദി പരാമർശത്തിലും ടിനിക്കെതിരെ മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും പരാതി നൽകും.അഭിഭാഷകരുമായി സംസാരിച്ച് ഇന്നോ നാളെയോ പരാതി നൽകാനാണ് തീരുമാനം.കൂടാതെ ലക്ഷ്മി പ്രിയയുടെ പരാതിയിൽ ഹിൽപാലസ് വനിതാ സെൽ സി ഐ സ്വീകരിച്ചത് ഏകപക്ഷീയമായ നിലപാടാണെന്നും ,ഇതിനെതിരെയും പരാതി നൽകുമെന്ന് അൻസിബ ബിഗ് ടിവിയോട് പറഞ്ഞു.
എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ നിന്നും രാജി വെച്ചതിന് പിന്നാലെ നടൻ ടിനി ടോമിനെതിരെ അൻസിബ രംഗത്തുവന്നിരുന്നു. ടിനി ടോം തന്നെ ജിഹാദിയെന്ന് വിളിച്ചെന്നും, തനിക്ക് എല്ലാവരുമായും അവിഹിതമാണെന്ന് പ്രചരിപ്പിച്ചുവെന്നുമായിരുന്നു അൻസിബയുടെ വെളിപ്പെടുത്തൽ. എന്നാൽ അൻസിബ തനിക്ക് സഹോദരിയെ പോലെയാണെന്നും ടിനി ടോം പ്രതികരിച്ചിരുന്നു. അമ്മയിൽ സജീവമായി പ്രവൃത്തിക്കുന്നയാൾ എന്ന നിലയിൽ തന്റെ വളർച്ച പലരും ഭയക്കുന്നുവെന്നും തന്റെ പേരിൽ ഇതുവരെയും ആരോപണങ്ങൾ ഒന്നും വന്നിട്ടില്ലെന്നും പറഞ്ഞ ടിനി ടോം, അൻസിബയുടെ രാജി തിരക്കുകൾ കാരണമാണ് എന്നാണ് അറിയിച്ചതെന്നും കൂട്ടിച്ചേർത്തു.അൻസിബയുടെ ആരോപണം എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം നീനാക്കുറുപ്പ് ശരിവെച്ചിരുന്നു.പരാതി രേഖാമൂലം നൽകിയിട്ടും അമ്മയിൽ നിന്ന് ആരും ബന്ധപ്പെട്ടിട്ടില്ല എന്ന് അൻസിബ വ്യക്തമാക്കി
