മന്ത്രി എം ലിജുവിനെതിരെ കായംകുളം മുൻ എംഎൽഎ യു പ്രതിഭ. ലിജു ജയിച്ചത് ശരിയായ മാർഗത്തിൽ അല്ലെന്നാണ് യു പ്രതിഭയുടെ ആരോപണം. തന്നെ വില്ലത്തിയാക്കി ചിത്രീകരിക്കാൻ ലിജു വീടുകൾ കയറി അപവാദ പ്രചാരണം നടത്തിയെന്നും കരഞ്ഞ് പറഞ്ഞാണ് ലിജു ജയിച്ചത് എന്നുമാണ് യു പ്രതിഭയുടെ ആരോപണം. ഫേസ്ബുക്ക് ലൈവ് വഴിയാണ് പ്രതിഭ ലിജുവിനെതിരെ ആക്ഷേപം ഉന്നയിച്ചത്.
ധാരാളം കള്ളപ്രചാരണങ്ങൾ തനിക്കെതിരെ ഉണ്ടായിട്ടുണ്ട്. രണ്ട് തവണ പ്രതിഭ ജയിച്ചതല്ലേ, ഇനി യുഡിഎഫിന് അവസരം തരണം എന്നായിരുന്നു പ്രചാരണം. തന്നെ വില്ലത്തിയാക്കിയായിരുന്നു വീടുകൾ കയറിയുള്ള പ്രചാരണം. അങ്ങനെ ഒരു സഹതാപ തരംഗം മണ്ഡലത്തിൽ സൃഷ്ടിച്ചു എന്നും യു പ്രതിഭ ആരോപിച്ചു. ലിജു കരഞ്ഞ് വോട്ട് വാങ്ങി. താൻ കരഞ്ഞത് വോട്ടിന് വേണ്ടി ആയിരുന്നില്ല. ലിജു വീടുകൾ കയറി അപവാദ പ്രചാരണം നടത്തി. മണ്ഡലത്തിൽ യുഡിഎഫ് പണം ഒഴുക്കി എന്ന് തുടങ്ങിയ ഗുരുതരമായ ആരോപണങ്ങളാണ് യു പ്രതിഭ അഴിച്ചുവിട്ടത്.
തന്റെ മകൻ കനിവിനെപ്പറ്റി അനാവശ്യം പറഞ്ഞു എന്നും മകനുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ ഉടൻ മറുപടി നൽകുമെന്നും യു പ്രതിഭ വ്യക്തമാക്കി.
