മുസ്‌ലീം ലീഗിൽ ഇത്തവണ ആരൊക്കെ മന്ത്രിമാർ ആകും എന്നതാണ് ഏവരും ഉറ്റു നോക്കുന്നത്. യോഗ്യതയ്ക്കൊപ്പം പ്രാദേശിക പ്രാതിനിധ്യവും നിർണായക ഘടകമാകുമെന്നതാണ് ലീഗ് നേതൃത്വത്തിന്റെ സൂചന. പി.കെ. കുഞ്ഞാലിക്കുട്ടി ഒഴികെ നാല് പുതുമുഖങ്ങൾ മന്ത്രിസഭയിൽ ഇടം നേടാനിടയുണ്ടെന്നാണ് വിവരം. ഉപമുഖ്യമന്ത്രി പദവി ലീഗ് ആവശ്യപ്പെട്ടിട്ടില്ലെന്നും സ്വാദിഖലി ശിഹാബ് തങ്ങൾ വ്യക്തമാക്കി.
ഇത്തവണയും അഞ്ച് മന്ത്രിമാർ എന്നതാണ് ലീഗിന്റെ കണക്ക്. ഇതുവരെ ഉറപ്പുള്ളത് പി.കെ. കുഞ്ഞാലിക്കുട്ടിയുടെ പേരാണ്. ശേഷിക്കുന്ന നാല് സ്ഥാനങ്ങളിൽ പുതുമുഖങ്ങൾക്കാണ് മുൻതൂക്കം. ഔദ്യോഗിക ചർച്ചകൾ തുടങ്ങിയിട്ടില്ലെങ്കിലും അണിയറ നീക്കങ്ങൾ ശക്തമാണ്. പ്രാദേശിക പ്രാതിനിധ്യം പരിഗണിച്ചുകൊണ്ടുള്ള പട്ടികയാണ് ലീഗ്
മണ്ണാർക്കാട് നിന്ന് നാലാം തവണ വിജയിച്ച എൻ. ഷംസുദ്ധീൻ മന്ത്രിയാകാൻ സാധ്യത കൂടുതലാണ്. ശേഷിച്ച മൂന്ന് പേർ ആരൊക്കെ എന്നതാണ് പ്രധാന ചർച്ച. മലപ്പുറത്ത് നിന്ന് കുഞ്ഞാലിക്കുട്ടിക്ക് പുറമെ ഒരാൾ കൂടി മന്ത്രിയാകാൻ സാധ്യതയുണ്ട്. കെ.എം. ഷാജി മുൻപന്തിയിലുള്ളത്. ആബിദ് ഹുസൈൻ തങ്ങളും പി.കെ. ബഷീറും പരിഗണനയിലുള്ള മറ്റ് രണ്ട് പേർ.
കോഴിക്കോട് ജില്ലയിൽ ലീഗ് നേടിയ സമ്പൂർണ വിജയത്തിന്റെ പശ്ചാത്തലത്തിൽ അവിടെ നിന്നുമൊരു മന്ത്രി ഉണ്ടാകുമെന്ന് സൂചന. കുറ്റിയാടിയിൽ വിജയിച്ച പാറക്കൽ അബ്ദുള്ളയാണ് പ്രധാന പരിഗണനയിൽ.കോഴിക്കോട് ജില്ലയിൽ ലീഗ് നേടിയ സമ്പൂർണ വിജയത്തിന്റെ പശ്ചാത്തലത്തിൽ അവിടെ നിന്നുമൊരു മന്ത്രി ഉണ്ടാകുമെന്ന് സൂചന. കുറ്റിയാടിയിൽ വിജയിച്ച പാറക്കൽ അബ്ദുള്ളയാണ് പ്രധാന പരിഗണനയിൽ.
കാസർകോട് ജില്ലയിൽ നിന്ന് മഞ്ചേശ്വരത്ത് വൻ ഭൂരിപക്ഷത്തിൽ വിജയിച്ച എ.കെ.എം. അഷ്റഫും, തെക്കൻ കേരളത്തിന്റെ പ്രതിനിധിയായി കളമശേരിയിൽ അട്ടിമറി വിജയം നേടിയ വി.ഇ. അബ്ദുൽ ഗഫൂറും സാധ്യതാപട്ടികയിൽ ഇടം നേടിയിട്ടുണ്ട്.
മന്ത്രിസ്ഥാനം സംബന്ധിച്ച അന്തിമ തീരുമാനം ഔദ്യോഗിക ചർച്ചകൾക്ക് ശേഷമാകും.
യുഡിഎഫ് മന്ത്രിസഭാ രൂപീകരണം;ലീഗിൽ 5 പേർക്ക് സാധ്യത,ഉപമുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെടില്ല
