കോഴിക്കോട് വോട്ടെണ്ണല്‍ കേന്ദ്രങ്ങളുടെ പരിസരത്ത് കൂട്ടംചേരുന്നത് വിലക്കി ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗ് ഉത്തരവിട്ടു. ഇന്ന് വൈകിട്ട് ആറ് മുതല്‍ മറ്റന്നാൾ രാവിലെ ഒമ്പത് മണി വരെയാണ് നിരോധനാജ്ഞ. വോട്ടെണ്ണല്‍ കേന്ദ്രങ്ങളായ വെള്ളിമാട്കുന്ന് ജെഡിടി ഇസ്ലാം കോംപ്ലക്സ്, മടപ്പള്ളി ഗവ.കോളജ്, കൂടത്തായി സെന്റ് മേരീസ് സ്‌കൂൾ എന്നിവയുടെ 200 മീറ്റര്‍ ചുറ്റളവിലാണ് കൂട്ടംകൂടുന്നത് നിരോധിച്ചത്.
നിയമസഭ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ സുരക്ഷിതവും സമാധാനപരവുമായി നടക്കുന്നുവെന്ന് ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് നടപടി. ബിഎന്‍എസ്എസ് 163-ാം വകുപ്പ് പ്രകാരമാണ് നടപടി. ഇതുപ്രകാരം ഈ പ്രദേശങ്ങളില്‍ നാലോ അതിലധികമോ ആളുകള്‍ കൂടിനില്‍ക്കാനോ വിജയാഘോഷ പ്രകടനങ്ങള്‍ നടത്താനോ പാടില്ല. എന്നാല്‍, വോട്ടെണ്ണലുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ക്കും ഉത്തരവ് ബാധകമല്ല. ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് കോഴിക്കോട് ജില്ലാ കലക്ടര്‍ സ്നേഹിൽ കുമാർ സിംഗ് അറിയിച്ചു.
