Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
തൊണ്ടിമുതലുകൾ കോടതിയിൽ പോലും സുരക്ഷിതമല്ലേ?ചൂരൽമലയിൽ റോഡ് വിവാദം; ഭൂമി കയ്യേറി നിർമ്മാണമെന്ന് ആരോപണംസുരക്ഷിതമായ ഒരു വീടിനായി സമരം ആരംഭിച്ചിട്ട് 100 ദിവസം പിന്നിടുമ്പോൾ ദുരിതത്തിന് അറുതിയില്ലാതെ പി ആൻഡ് ടി അപ്പാർട്ട്മെന്റിലെ താമസക്കാർപൊലീസ് സ്‌റ്റേഷനിൽ സൂക്ഷിക്കുന്നത് എസ്‌ഐ കൊണ്ടുപോകും കോടതിയിൽ ഏൽപ്പിക്കുന്നത് കള്ളനുംവയനാട് മീനങ്ങാടി ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിലെ വിനോദയാത്ര വിവാദത്തിനൊടുവിൽ പ്രിൻസിപ്പൽ ഷിവി കൃഷ്ണൻ ഇന്ന് സ്കൂളിലെത്തിഅധ്യാപക വിദ്യാർത്ഥി അനുപാതം കുറയ്ക്കില്ലെന്ന് വീണ്ടും നിലപാടെടുത്തതോടെ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി എൽപിഎസ് ടി റാങ്ക് ഉദ്യോഗാർത്ഥികൾമുഖ്യമന്ത്രിയുടെ വിവാദ വിമാനയാത്രയിൽ സർക്കാരിന് ലോകായുക്ത നോട്ടീസ് അയച്ചുപെൻഷൻ കാത്തിരുന്ന് മടുത്ത് ഒരുലക്ഷത്തോളം പ്രവാസികൾനീന്തൽക്കുളത്തിലെ മിന്നും താരമായി സ്നേഹപ്രഭകൊലയ്ക്കും കൊള്ളയ്ക്കും മടിയില്ലാത്ത പതിനെട്ടു തികയാത്തവർചേരാനല്ലൂർ ബെൻസ് നരഹത്യ കേസിൽ കാറിന്റെ ഉടമയായ ജഡ്ജിക്ക്‌ തെളിവ് നശിപ്പിക്കാൻ പോലിസ് സഹായം ലഭിച്ചുഎൽപിഎസ്ടി ഉദ്യോഗാർത്ഥികളുടെ സമരത്തിന് ഐക്യദാർഢ്യവുമായി സിജെപി പ്രവർത്തകരും രംഗത്ത്
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / Travel / ലാപ്ടോപ്പുമായി കാടുകേറാം; ജോലിയും പ്രകൃതിയും ഒരുമിച്ച്

TRAVEL

ലാപ്ടോപ്പുമായി കാടുകേറാം; ജോലിയും പ്രകൃതിയും ഒരുമിച്ച്

Rakhi Bigtv Rakhi Bigtv
October 26, 2026 1 min read
Share: Facebook Twitter WhatsApp Telegram
ലാപ്ടോപ്പുമായി കാടുകേറാം; ജോലിയും പ്രകൃതിയും ഒരുമിച്ച്

സൂര്യനെല്ലി കാടിന്റെ തണലിൽ ഇനി ഓഫീസ്: KFDC-യുടെ “വർക്കേഷൻ” പാക്കേജ്

മൂന്നാർ/സൂര്യനെല്ലി: തിരക്കേറിയ നഗരജീവിതത്തിനും ക്യൂബിക്കിൾ ജോലിക്കും ഒരു ഇടവേള നൽകി, മലനിരകളുടെ നടുവിലിരുന്ന് ജോലി ചെയ്യാൻ അവസരമൊരുക്കി കേരള ഫോറസ്റ്റ് ഡെവലപ്മെന്റ് കോർപ്പറേഷൻ (KFDC). സൂര്യനെല്ലി നാച്ചുറൽ ക്യാമ്പിൽ ആരംഭിച്ച് ഒരു പ്രീമിയം ബയോഡൈവേഴ്സിറ്റി എക്സ്പീരിയൻസ്. വർക്കേഷൻ പാക്കേജ് റിമോട്ട് ജോലി ചെയ്യുന്ന പ്രൊഫഷണലുകൾക്കും ക്രിയേറ്റർമാർക്കും പ്രകൃതിസ്നേഹികൾക്കും ഒരുപോലെ പ്രിയങ്കരമാകുകയാണ്.

“ക്യൂബിക്കിൾ വിടൂ, കാനോപ്പിയിലേക്ക് സ്വാഗതം” എന്നാണ് പദ്ധതിയുടെ ആപ്തവാക്യം. ഉൽപ്പാദനക്ഷമതയും ശാന്തതയും ഒരുമിപ്പിക്കുകയാണ് ലക്ഷ്യം.

പച്ചപ്പിന് നടുവിലെ വർക്ക്‌സ്പേസ്

സൂര്യനെല്ലി നാച്ചുറൽ ക്യാമ്പിലെയും കോട്ടേജുകളിലെയും ജോലിസ്ഥലത്തുനിന്ന് നോക്കിയാൽ പരന്നുകിടക്കുന്ന മലനിരകളും ഇടതൂർന്ന വനമേലാപ്പും കാണാം. ശുദ്ധമായ മലയോര വായുവും വനത്തിന്റെ ശാന്തതയുമാണ് ഇവിടത്തെ പ്രത്യേകത. അതേസമയം, ജോലിക്ക് തടസ്സമുണ്ടാകാതിരിക്കാൻ ഹൈസ്പീഡ് ഇന്റർനെറ്റ്, പ്രത്യേകം സജ്ജമാക്കിയ വർക്ക്‌സ്പേസ്, ചാർജിങ് സ്റ്റേഷനുകൾ എന്നിവയും ഒരുക്കിയിട്ടുണ്ട്.

ജോലി കഴിഞ്ഞാൽ സാഹസികത

ദിവസത്തെ ജോലി അവസാനിക്കുന്നതോടെ യഥാർത്ഥ അനുഭവം തുടങ്ങുന്നു. ഗൈഡിനൊപ്പമുള്ള പ്രകൃതി നടത്തം, പക്ഷിനിരീക്ഷണം, സന്ധ്യാസമയത്തെ വന്യജീവി ട്രയലുകൾ, ഉൾക്കാട്ടിലെ നക്ഷത്രനിരീക്ഷണം എന്നിവ അതിഥികളെ കാത്തിരിക്കുന്നു.

മൂന്ന് രാത്രി, നാല് പകൽ: പരിപാടികൾ ഇങ്ങനെ

  • ഒന്നാം ദിവസം – വരവും പ്രകൃതിയിലേക്കുള്ള ഇറക്കവും:ഉച്ചയ്ക്ക് 2 മണിക്ക് ചെക്ക്-ഇൻ. വൈകിട്ട് 4 മണിക്ക് ക്യാമ്പ് പരിസരത്തുകൂടി ചെറിയൊരു നടത്തം. 6 മണിയോടെ ജോലിയിലേക്ക്. രാത്രി 7.30-ന് ഡിന്നറും ക്യാമ്പ്ഫയറും.
  • രണ്ടാം ദിവസം – ജോലിയും കൊടുമുടിക്കാഴ്ചകളും: രാവിലെ 8 മുതൽ 10 വരെ പ്രഭാതഭക്ഷണം, 10 മണി മുതൽ ജോലി. ഉച്ചഭക്ഷണം 12.30 മുതൽ 2 വരെ. വൈകിട്ട് 4-ന് ചായ, 4.30-ന് മനസ്സിനു ഉന്മേഷം പകരുന്ന വ്യൂ പോയിന്റ് ട്രെക്കിങ്. രാത്രി 7.30-ന് ഡിന്നർ.
  • മൂന്നാം ദിവസം – യാത്രയയപ്പ്: രാവിലെ 7 മുതൽ 10 വരെ പ്രഭാതഭക്ഷണം. തുടർന്ന് ഗ്രാമസന്ദർശനത്തിന് പോകാം, അല്ലെങ്കിൽ ക്യാമ്പിൽ വിശ്രമിക്കാം. ഉച്ചയ്ക്ക് 12 മണിക്ക് ചെക്ക്-ഔട്ട്.

കൊളുക്കുമലയിലെ സൂര്യോദയം

താമസത്തിനിടെ ഇഷ്ടമുള്ള ദിവസം കൊളുക്കുമല സൺറൈസ് ജീപ്പ് സഫാരി ആവശ്യപ്പെട്ടാൽ അറേഞ്ച് ചെയ്യും. ഇതിന് അധിക തുക നൽകണം, പാക്കേജിൽ ഉൾപ്പെടുന്നതല്ല. അതുപോലെ, പ്രാദേശിക ഗ്രാമസന്ദർശനം അതിഥികളുടെ സ്വന്തം ചെലവിലും വാഹനത്തിലും സാധ്യമാണ്.

പാക്കേജ് വിവരങ്ങൾ

നിരക്ക്: ഒരു മുറിക്ക് ₹14,000 + GST (3 രാത്രി / 4 പകൽ, ഒരു മുറിയിൽ പരമാവധി 2 പേർ)
ഭക്ഷണം: 4 നേരം ഭക്ഷണം ഉൾപ്പെടെ; 24 മണിക്കൂറും സഹായം ലഭ്യം
സൗകര്യങ്ങൾ: ഹൈസ്പീഡ് ഇന്റർനെറ്റ്, പ്രത്യേക വർക്ക്‌സ്പേസ്, പുൽത്തകിടിയിലും വരാന്തയിലും ഇരിപ്പിടങ്ങൾ, ചാർജിങ് സ്റ്റേഷനുകൾ, കഫറ്റീരിയ, ആവശ്യമെങ്കിൽ ലോൺഡ്രി സേവനം

ഓഫീസിന്റെ നാലു ചുവരുകൾക്കപ്പുറം, കാടിന്റെ പച്ചപ്പിൽ ജോലി ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് KFDC-യുടെ ഈ വർക്കേഷൻ ഒരു വേറിട്ട അനുഭവമായിരിക്കും. നിലവിൽ ഗവിയിലും സൂര്യനെല്ലിയിലുമാണ് ഉള്ളത്. ബുക്കിങ്ങിനും കൂടുതൽ വിവരങ്ങൾക്കും KFDC-യുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.

Tags:

#GAVI #KFDC #SOORYANELLI #WORKATION
Share: Facebook WhatsApp Telegram
Unknown's avatar

Rakhi Bigtv

Related Articles

TRAVEL

കശ്മീരിലേക്ക് യാത്ര ബുക്ക് ചെയ്തു; ടൂർ കമ്പനി വഞ്ചിച്ചു

TRAVEL

പോകാം…കലശമലയിലെ സ്വാസ്ഥ്യത്തിലേക്ക് !

Recent Posts

  • തൊണ്ടിമുതലുകൾ കോടതിയിൽ പോലും സുരക്ഷിതമല്ലേ?
  • ചൂരൽമലയിൽ റോഡ് വിവാദം; ഭൂമി കയ്യേറി നിർമ്മാണമെന്ന് ആരോപണം
  • സുരക്ഷിതമായ ഒരു വീടിനായി സമരം ആരംഭിച്ചിട്ട് 100 ദിവസം പിന്നിടുമ്പോൾ ദുരിതത്തിന് അറുതിയില്ലാതെ പി ആൻഡ് ടി അപ്പാർട്ട്മെന്റിലെ താമസക്കാർ
  • പൊലീസ് സ്‌റ്റേഷനിൽ സൂക്ഷിക്കുന്നത് എസ്‌ഐ കൊണ്ടുപോകും കോടതിയിൽ ഏൽപ്പിക്കുന്നത് കള്ളനും
  • വയനാട് മീനങ്ങാടി ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിലെ വിനോദയാത്ര വിവാദത്തിനൊടുവിൽ പ്രിൻസിപ്പൽ ഷിവി കൃഷ്ണൻ ഇന്ന് സ്കൂളിലെത്തി

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap