Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
തൊണ്ടിമുതലുകൾ കോടതിയിൽ പോലും സുരക്ഷിതമല്ലേ?ചൂരൽമലയിൽ റോഡ് വിവാദം; ഭൂമി കയ്യേറി നിർമ്മാണമെന്ന് ആരോപണംസുരക്ഷിതമായ ഒരു വീടിനായി സമരം ആരംഭിച്ചിട്ട് 100 ദിവസം പിന്നിടുമ്പോൾ ദുരിതത്തിന് അറുതിയില്ലാതെ പി ആൻഡ് ടി അപ്പാർട്ട്മെന്റിലെ താമസക്കാർപൊലീസ് സ്‌റ്റേഷനിൽ സൂക്ഷിക്കുന്നത് എസ്‌ഐ കൊണ്ടുപോകും കോടതിയിൽ ഏൽപ്പിക്കുന്നത് കള്ളനുംവയനാട് മീനങ്ങാടി ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിലെ വിനോദയാത്ര വിവാദത്തിനൊടുവിൽ പ്രിൻസിപ്പൽ ഷിവി കൃഷ്ണൻ ഇന്ന് സ്കൂളിലെത്തിഅധ്യാപക വിദ്യാർത്ഥി അനുപാതം കുറയ്ക്കില്ലെന്ന് വീണ്ടും നിലപാടെടുത്തതോടെ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി എൽപിഎസ് ടി റാങ്ക് ഉദ്യോഗാർത്ഥികൾമുഖ്യമന്ത്രിയുടെ വിവാദ വിമാനയാത്രയിൽ സർക്കാരിന് ലോകായുക്ത നോട്ടീസ് അയച്ചുപെൻഷൻ കാത്തിരുന്ന് മടുത്ത് ഒരുലക്ഷത്തോളം പ്രവാസികൾനീന്തൽക്കുളത്തിലെ മിന്നും താരമായി സ്നേഹപ്രഭകൊലയ്ക്കും കൊള്ളയ്ക്കും മടിയില്ലാത്ത പതിനെട്ടു തികയാത്തവർചേരാനല്ലൂർ ബെൻസ് നരഹത്യ കേസിൽ കാറിന്റെ ഉടമയായ ജഡ്ജിക്ക്‌ തെളിവ് നശിപ്പിക്കാൻ പോലിസ് സഹായം ലഭിച്ചുഎൽപിഎസ്ടി ഉദ്യോഗാർത്ഥികളുടെ സമരത്തിന് ഐക്യദാർഢ്യവുമായി സിജെപി പ്രവർത്തകരും രംഗത്ത്
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / ഏറ്റവും പുതിയത് / എവിടെപ്പോയി ഉത്തർപ്രദേശിലെ 2.04 കോടി വോട്ടർമാർ?

ഏറ്റവും പുതിയത്

എവിടെപ്പോയി ഉത്തർപ്രദേശിലെ 2.04 കോടി വോട്ടർമാർ?

Rakhi Bigtv Rakhi Bigtv
November 3, 2026 1 min read
Share: Facebook Twitter WhatsApp Telegram
എവിടെപ്പോയി ഉത്തർപ്രദേശിലെ 2.04 കോടി വോട്ടർമാർ?
വെള്ളിയാഴ്ച ലഖ്‌നൗവിൽ നടന്ന പത്രസമ്മേളനത്തിൽ യുപി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ നവ്ദീപ് റിൻ‌വയും മറ്റ് ഉദ്യോഗസ്ഥരും പുതുക്കിയ പട്ടികയെക്കുറിച്ചുള്ള വിശദാംശങ്ങൾ പങ്കുവെച്ചു. |

എസ് ഐ ആറിൽ വൻതോതിൽ വോട്ടർമാർ കുറഞ്ഞത് നിയമസഭാ തെരഞ്ഞെടുപ്പിൽ എങ്ങനെ പ്രതിഫലിക്കും?

ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ഗോവ, പഞ്ചാബ്, മണിപ്പൂർ. ഈ അഞ്ചു സംസ്ഥാനങ്ങളിലാണ് ഏതാനും മാസങ്ങൾക്കുള്ളിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഈ അഞ്ചു സംസ്ഥാനങ്ങളിലും സ്പെഷൽ ഇൻറൻസീവ് റിവിഷൻ (എസ് ഐ ആർ) കഴിഞ്ഞ് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. അഞ്ചു സംസ്ഥാനങ്ങളിലുമായി 13.24 ശതമാനം വോട്ടാണ് കുറഞ്ഞിരിക്കുന്നത്. 18.71 കോടി വോട്ടർമാർ ഉണ്ടായിരുന്നത് 16.43 കോടിയായാണ് കുറഞ്ഞത്. അഞ്ചു സംസ്ഥാനങ്ങളിലുമായി 2.29 കോടി വോട്ടാണ് കുറഞ്ഞത്. അതിൽ 90 ശതമാനം വോട്ടും കുറഞ്ഞിരിക്കുന്നത് ഉത്തർപ്രദേശിലാണ്. ഉത്തർപ്രദേശിൽ 15.44 കോടി വോട്ടർമാർ ഉണ്ടായിരുന്നത് ആദ്യ പട്ടിക പ്രസിദ്ധീകരിച്ചപ്പോൾ 12.56 കോടിയായി കുറഞ്ഞു.

വ്യാപക പരാതി ഉയർന്ന് പരിഷ്കരിച്ചപ്പോൾ 84,000 പേർക്ക് വോട്ട് തിരികെ കിട്ടി. അപ്പോഴും വോട്ടർമാരുടെ എണ്ണം 13.4 കോടി മാത്രം. നേരത്തെ ഉണ്ടായിരുന്നതിനേക്കാൾ 2.04 കോടി കുറവ്. അഞ്ചു സംസ്ഥാനങ്ങളിൽ കുറഞ്ഞതിൻറെ 90 ശതമാനവും നഷ്ടപ്പെട്ടത് ഉത്തർപ്രദേശിലാണ്. ഉത്തർപ്രദേശിലെ നഷ്ടം മാത്രം 13.24 ശതമാനമാണ്.
പരാതി പരിഹാരത്തിനു മുൻപ് ഉത്തർപ്രദേശിൽ താമസം മാറ്റി എന്ന പേരിൽ വോട്ട് നഷ്ടമായിരിക്കുന്നത് 1.29 കോടി ആളുകൾക്കാണ്. കണ്ടെത്താൻ കഴിയാത്തവർ അഥവാ ആബ്സൻറ് എന്ന് രേഖപ്പെടുത്തിയിരിക്കുന്നത് 88.6 ലക്ഷം വോട്ടർമാരെയാണ്. മരിച്ചുപോയവരുടെ എണ്ണം 46 ലക്ഷം മാത്രമാണ്. രണ്ടിടത്ത് വോട്ട് ഉള്ളവരെ ഒഴിവാക്കിയിരിക്കുന്നത് 25 ലക്ഷം മാത്രമാണ്. ഉത്തർപ്രദേശിലെ താമസം മാറ്റി, ആബ്സൻറ് എന്നീ പേരുകളിൽ മാത്രമാണ് രണ്ടുകോടിയോളം ആളുകൾക്ക് വോട്ട് നഷ്ടമായിരിക്കുന്നത്. അതാണ് സ്ഥിതി ഗുരുതരമാക്കുന്നത്.

ഉത്തർപ്രദേശിലെ വോട്ടർമാർ?

ഉത്തർപ്രദേശിൽ സമാജ് വാദി പാർട്ടി ആരോപിക്കുന്നത് ന്യൂനപക്ഷങ്ങളുടെ വോട്ട് വ്യാപകമായി നഷ്ടപ്പെട്ടു എന്നാണ്. കുറഞ്ഞ രണ്ടു കോടി നാലു ലക്ഷം വോട്ടിൽ ബഹുഭൂരിപക്ഷവും ന്യൂനപക്ഷങ്ങളുടേതും ദളിതരുടേതുമാണെന്നാണ് വെളിപ്പെടുത്തൽ. തെരഞ്ഞെടുപ്പ് കമ്മിഷൻ ആവശ്യപ്പെട്ട രേഖകൾ ഹാജരാക്കാൻ കഴിയാത്തവരാണ് ബഹുഭൂരിപക്ഷവും. മരിച്ചുപോയവരും സ്ഥലംമാറിപ്പോയവരുമാണെന്ന തെരഞ്ഞെടുപ്പ് കമ്മിഷൻറെ വാദം എസ് പിയും ബിഎസ് പിയും അംഗീകരിക്കുന്നില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്തവർക്കാണ് ഇത്തവണ വോട്ട് നഷ്ടപ്പെട്ടത് എന്നാണ് ചൂണ്ടിക്കാണിക്കുന്നത്.
നീക്കം ചെയ്ത വോട്ടുകളിൽ ബഹുഭൂരിപക്ഷത്തിനും നേരെ സ്ഥിരമായി താമസം മാറ്റി എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പിന്നീട് കൂടുതൽ ഹാജരല്ല അഥവാ ആബ്സെൻറ് ആണ്. തൊട്ടുപിന്നാലെ മാത്രമാണ് മരിച്ചവരുടെ എണ്ണം വരുന്നത്. ഇരട്ടിപ്പിൻറെ പേരിലും മറ്റു കാരണങ്ങളാലും നീക്കം ചെയ്തിരിക്കുന്നത് താരതമ്യേന വളരെ കുറവ് ആളുകളെ മാത്രമാണ്. എന്നാൽ സമാജ് വാദി പാർട്ടിയും മറ്റും ചേർത്ത കള്ളവോട്ടുകൾ ഇല്ലാതായി എന്നാണ് ബിജെപിയുടെ പ്രതികരണം. യഥാർത്ഥ പൗരന്മാർക്കെല്ലാം വോട്ട് ലഭിച്ചു എന്നും ബിജെപി വാദിക്കുന്നു. എസ് ഐ ആറിന് അനുകൂലമായി റാലി നടത്താനുള്ള ഒരുക്കത്തിലാണ് ഉത്തർപ്രദേശിലെ ബിജെപി.

വോട്ടിനെ എങ്ങനെ ബാധിക്കും?

രണ്ടുകോടിയിലധികം വോട്ടർമാർ കുറഞ്ഞപ്പോൾ ഉത്തർപ്രദേശ് തെരഞ്ഞെടുപ്പ് രംഗം എല്ലാ പ്രവചനങ്ങൾക്കും അതീതമാണ്. ന്യൂനപക്ഷങ്ങളുടെ വോട്ടാണ് നഷ്ടപ്പെട്ടത് എന്ന പരാതി എടുത്താൽ ബിജെപിക്ക് വലിയ തോതിൽ വിജയം ഉണ്ടാകണം. എന്നാൽ ബിജെപിക്കും എസ് ഐ ആറിന് ശേഷം ആശങ്കയുണ്ട് എന്നാണ് റിപ്പോർട്ടുകൾ. കുറഞ്ഞ രണ്ടു കോടിയിലധികം വോട്ടുകൾ എങ്ങനെ പ്രതിഫലിക്കും എന്നതിലാണ് ആശങ്ക. എല്ലാ മണ്ഡലങ്ങളിലും ഒരേ നിരക്കിലല്ല കുറഞ്ഞിരിക്കുന്നത്. 20 ശതമാനം വരെ കുറഞ്ഞ മണ്ഡലങ്ങളും ഒരു ശതമാനം മാത്രം കുറഞ്ഞ മണ്ഡലങ്ങളുമുണ്ട്. ഇവിടെയൊക്കെ വ്യത്യസ്ത രീതിയിൽ ഫലം വരാം. എംഎൽസി തെരഞ്ഞെടുപ്പിൽ സമാജ് വാദി പാർട്ടിയുണ്ടാക്കിയ നേട്ടത്തിലും ബിജെപിക്ക് ആശങ്കയുണ്ട്. കഴിഞ്ഞ ലോക് സഭാ തെരഞ്ഞെടുപ്പിലും സമാജ് വാദി പാർട്ടി മികച്ച നിലയിലാണ് മുന്നേറ്റമുണ്ടാക്കിയത്. ബിഹാറിൽ ലാലു പ്രസാദ് യാദവിൻറെ കുടുംബം നേരിടുന്നതുപോലുള്ള അഴിമതി കേസുകളൊന്നും അഖിലേഷ് യാദവിൻറെ കുടുംബം നേരിടുന്നില്ല. അഖിലേഷിൻറെ നേതൃത്വവും മികച്ച നിലയിലാണ്. ഇതാണ് ബിജെപിക്കുള്ള ആശങ്ക.
രണ്ടുകോടിയിലധികം വോട്ടർമാർ നഷ്ടമായതിൽ എസ് പിക്കുള്ളിൽ ആശങ്ക തുടരുന്നുണ്ട്. നഷ്ടപ്പെട്ടതിൽ ഏറെയും കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലൊക്കെ വോട്ട് ചെയ്തവർ തന്നെയാണെന്നാണ് വിലയിരുത്തൽ. ഒരു സംസ്ഥാനത്തു മാത്രം രണ്ടുകോടിയിലധികം വോട്ടുകൾ ഒറ്റയടിക്ക് നഷ്ടമാവുന്ന അസാധാരണ സ്ഥിതി വിശേഷമാണ് ഉത്തർപ്രദേശിൽ സംഭവിച്ചത്. കഴിഞ്ഞ വോട്ടർപട്ടിക പരിഷ്കാരങ്ങളിലൊന്നും ഇങ്ങനെ കൂട്ടമായി വോട്ട് ഉത്തർപ്രദേശിൽ നഷ്ടപ്പെട്ടിട്ടില്ല. പലപ്പോഴും പരിഷ്കാരം കഴിയുമ്പോൾ വോട്ടർമാർ കൂടുകയായിരുന്നു പതിവ്.
രാജ്യമൊട്ടാകെ 13.39 കോടി വോട്ടർമാരെ നീക്കം ചെയ്തപ്പോൾ കണ്ടെത്താൻ കഴിയാത്തവർ 3.01 കോടിയായിരുന്നു. അതിൽ ഭൂരിപക്ഷവും ഉത്തർപ്രദേശിലാണ്. സ്ഥിരമായി സ്ഥലംമാറി എന്നപേരിൽ രാജ്യത്ത് 6.3 കോടി ആളുകൾക്കാണ് വോട്ട് നഷ്ടപ്പെട്ടത്. അതിൽ നല്ലൊരു പങ്കും ഉത്തർപ്രദേശിലാണ്. രാജ്യത്ത് മരിച്ചവർ എന്ന പേരിൽ വോട്ട് നഷ്ടമായത് 2.8 കോടി ആളുകൾക്കായിരുന്നു. ഇരട്ടിപ്പ് 1.02 കോടി ആളുകൾക്കുമായിരുന്നു. ഈ വിഭാഗങ്ങളിലൊക്കെ നല്ലൊരു പങ്ക് നഷ്ടമായിരിക്കുന്നത് ഉത്തർപ്രദേശിലാണ്.

പഞ്ചാബിൽ കുറഞ്ഞത് 14 ലക്ഷം

പഞ്ചാബിൽ 2.15 കോടി വോട്ടർമാർ ഉണ്ടായിരുന്നത് 1.94 കോടിയായി കുറഞ്ഞു. അന്തിമ പട്ടിക വന്നപ്പോൾ വോട്ടർമാരുടെ എണ്ണം 2.01 കോടിയായി. 14 ലക്ഷം വോട്ടർമാരുടെ മാത്രം കുറവ്. നഷ്ടം ഏറ്റവും കുറവുള്ള സംസ്ഥാനം പഞ്ചാബാണ്. എങ്കിലും 14 ലക്ഷം വോട്ടുകൾ കുറഞ്ഞിട്ടുണ്ട്. ഉത്തരാഖണ്ഡിൽ 80 ലക്ഷം വോട്ടർമാർ ഉണ്ടായിരുന്നത് 71 ലക്ഷമായി കുറഞ്ഞു. പരാതി പരിഹാരത്തിന് ശേഷം 25,000 വോട്ടർമാർ മാത്രമാണ് തിരികെ വന്നത്.
മണിപ്പൂരിൽ ഇരുപത് ലക്ഷത്തി ഒൻപതിനായിരം വോട്ടർമാർ ഉണ്ടായിരുന്നത് 19 ലക്ഷത്തി മുപ്പതിനായിരമായി കുറഞ്ഞു. പരാതി പരിഹാരത്തിന് ശേഷം 19 ലക്ഷത്തി ആറായിരമായി ഉയർന്നു. ഒരു ലക്ഷത്തി മുപ്പതിനായിരം വോട്ടിൻറെ നഷ്ടം. ഗോവയിൽ 11ലക്ഷത്തി എൺപത്തിയയ്യാരം വോട്ടർമാർ ഉണ്ടായിരുന്നത് 10 ലക്ഷത്തി എൺപത്തിയയ്യാരമായി കുറഞ്ഞു. പരാതി പരിഹാരത്തിനു ശേഷം വീണ്ടും കുറഞ്ഞ് 10 ലക്ഷത്തി അൻപത്തിയെണ്ണായിരമായി. ഒരു ലക്ഷത്തി മുപ്പതിനായിരം വോട്ടുകളാണ് കൊച്ചു ഗോവയിൽ കുറഞ്ഞത്. എസ്ഐആറിൽ പരാതി പരിഹാരത്തിനു ശേഷവും വോട്ടർമാർ കുറഞ്ഞ ഏക സംസ്ഥാനം ഗോവയാണ്.
ഉത്തർപ്രദേശിലെ 403 അംഗ നിയമസഭയിൽ മെയ് 22നു കാലാവധി കഴിയും. 60 അംഗം മണിപ്പൂർ നിയമസഭ, 40 അംഗ ഗോവ നിയമസഭ, 117 അംഗം പഞ്ചാബ് നിയമസഭ, 70 അംഗ ഉത്തരാഖണ്ഡ് നിയമസഭ എന്നിവടങ്ങളിൽ മാർച്ചിൽ തന്നെ കാലാവധി കഴിയും. അഞ്ചു സംസ്ഥാനങ്ങളിലും ഒന്നിച്ചു തെരഞ്ഞെടുപ്പ് നടത്തുമോ അതോ രണ്ടായി നടത്തുമോ എന്നാണ് ഇനി അറിയാനുള്ളത്.

Tags:

#SIR #uttar Pradesh #vot #Vote Chori #ഉത്തരാഖണ്ഡ് #ഗോവ #പഞ്ചാബ് #മണിപ്പൂർ
Share: Facebook WhatsApp Telegram
Unknown's avatar

Rakhi Bigtv

Related Articles

ഏറ്റവും പുതിയത്

തൊണ്ടിമുതലുകൾ കോടതിയിൽ പോലും സുരക്ഷിതമല്ലേ?

ഏറ്റവും പുതിയത്

ചൂരൽമലയിൽ റോഡ് വിവാദം; ഭൂമി കയ്യേറി നിർമ്മാണമെന്ന് ആരോപണം

ഏറ്റവും പുതിയത്

സുരക്ഷിതമായ ഒരു വീടിനായി സമരം ആരംഭിച്ചിട്ട് 100 ദിവസം പിന്നിടുമ്പോൾ ദുരിതത്തിന് അറുതിയില്ലാതെ പി ആൻഡ് ടി അപ്പാർട്ട്മെന്റിലെ താമസക്കാർ

Recent Posts

  • തൊണ്ടിമുതലുകൾ കോടതിയിൽ പോലും സുരക്ഷിതമല്ലേ?
  • ചൂരൽമലയിൽ റോഡ് വിവാദം; ഭൂമി കയ്യേറി നിർമ്മാണമെന്ന് ആരോപണം
  • സുരക്ഷിതമായ ഒരു വീടിനായി സമരം ആരംഭിച്ചിട്ട് 100 ദിവസം പിന്നിടുമ്പോൾ ദുരിതത്തിന് അറുതിയില്ലാതെ പി ആൻഡ് ടി അപ്പാർട്ട്മെന്റിലെ താമസക്കാർ
  • പൊലീസ് സ്‌റ്റേഷനിൽ സൂക്ഷിക്കുന്നത് എസ്‌ഐ കൊണ്ടുപോകും കോടതിയിൽ ഏൽപ്പിക്കുന്നത് കള്ളനും
  • വയനാട് മീനങ്ങാടി ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിലെ വിനോദയാത്ര വിവാദത്തിനൊടുവിൽ പ്രിൻസിപ്പൽ ഷിവി കൃഷ്ണൻ ഇന്ന് സ്കൂളിലെത്തി

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap