Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തുഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കുംരാസവള വിലക്കയറ്റം കർഷകരുടെ നടുവൊടിക്കുന്നു70,000 ത്തിലധികം പുസ്തകങ്ങൾ ഉള്ള സുൽത്താൻപേട്ടയിലെ അക്ഷര ലോകംഇഡി നോട്ടീസ് പതിച്ചത് സിപിഐഎമ്മിന്‍റെ ചുമരിലോ? പിബി അംഗം ആദ്യമായി ചോദ്യമുനയിലേക്ക്കിഫ്ബിയെച്ചൊല്ലി രാഷ്ട്രീയ പോര്റോക്കറ്റ് ത്രസ്റ്ററുകളുമായി ടെസ്‌ലയുടെ പുതിയ റോഡ്സ്റ്റർഅങ്കിതാ ഭണ്ഡാരിയുടെ കൊലപാതകവും സിക്കിം ഗവർണറുംആരോഗ്യവകുപ്പിൽ ജീവനക്കാരുടെ കുറവ്
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / ഏറ്റവും പുതിയത് / മുനമ്പം ഭൂമി തർക്കത്തിൽ സർക്കാരിനെതിരെ സമസ്ത; സുപ്രഭാതത്തിൽ നിലപാട് വ്യക്തമാക്കി മുസ്തഫ മുണ്ടുപാറ

ഏറ്റവും പുതിയത്

മുനമ്പം ഭൂമി തർക്കത്തിൽ സർക്കാരിനെതിരെ സമസ്ത; സുപ്രഭാതത്തിൽ നിലപാട് വ്യക്തമാക്കി മുസ്തഫ മുണ്ടുപാറ

Merlin Bigtv Merlin Bigtv
June 9, 2026 1 min read
Share: Facebook Twitter WhatsApp Telegram
മുനമ്പം ഭൂമി തർക്കത്തിൽ സർക്കാരിനെതിരെ സമസ്ത; സുപ്രഭാതത്തിൽ നിലപാട് വ്യക്തമാക്കി മുസ്തഫ മുണ്ടുപാറ

മുനമ്പം ഭൂമി തർക്കത്തിൽ സർക്കാരിനെതിരെ സമസ്ത. മുനമ്പത്തേത് വഖഫ് ഭൂമി അല്ലെന്ന് സ്ഥാപിക്കാനുള്ള ശ്രമം ഹീനമാണെന്നും കയ്യേറ്റം അവസാനിപ്പിക്കേണ്ടത് സർക്കാരിന്റെ ബാധ്യതയാണെന്നും എസ് വൈ എസ് സംസ്ഥാന സെക്രട്ടറി മുസ്തഫ മുണ്ടുപാറ ആവശ്യപ്പെട്ടു. മുനമ്പം ഭൂമി വഖഫ് അല്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ സമസ്ത മുഖപത്രം സുപ്രഭാതത്തിൽ തുടങ്ങിയ പരമ്പരയിലാണ് നിലപാട് വ്യക്തമാക്കിയത്.

വഖഫ് സ്വത്തുക്കൾ രജിസ്റ്റർ ചെയ്യാനുള്ള കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തിന്‍റെ ഉമീദ് പോർട്ടലിൽ മുനമ്പം ഭൂമി രജിസ്റ്റർ ചെയ്തതോടെയാണ് പുതിയ വിവാദങ്ങളുടെ തുടക്കം. വഖഫ് ബോർഡും മുൻ സർക്കാരും തന്ന എട്ടിന്‍റെ പണിയെന്നാണ് നടപടിയെ മുഖ്യമന്ത്രി വി ഡി സതീശന്‍ കുറ്റപ്പെടുത്തിയത്. എന്നാൽ മുനമ്പം ഭൂമി ഉമീദ് പോർട്ടലിൽ രജിസ്റ്റർ ചെയ്ത വഖഫ് ബോർഡ് നടപടി ന്യായമാണെന്ന് സുപ്രഭാതം ലേഖനത്തിലെഴുതിയ കുറിപ്പിൽ എസ് വൈ എസ് സംസ്ഥാന സെക്രട്ടറി മുസ്തഫ മുണ്ടുപാറ പറയുന്നു.

മുനമ്പത്തേത് വഖഫ് ഭൂമി അല്ലെന്ന് സ്ഥാപിക്കാനുള്ള ശ്രമം ഹീനമാണ്. മുനമ്പം ഭൂമിക്കും ബാബറി മസ്ജിദിനും ഇസ്ലാമിക ശരീഅത്തിൽ ഒരേ വിധിയാണെന്നാണ് സമസ്ത നേതാവിന്‍റെ പക്ഷം. സംഘപരിവാർ കയ്യേറ്റം മാത്രം വിമർശിക്കുകയും അല്ലാത്തപ്പോൾ തട്ടിപ്പിന് അവസരം ഒരുക്കുകയും ചെയ്യുന്ന നിലപാട് അംഗീകരിക്കില്ല. കയ്യേറ്റം അവസാനിപ്പിക്കേണ്ടത് സർക്കാരിന്റെ ബാധ്യതയാണെന്നും ഭൂമി വഖഫ് അല്ലെന്ന് പ്രഖ്യാപിക്കുന്ന ഭരണതലത്തിലുള്ളവരുടെ നിലപാട് അത്ഭുതപ്പെടുത്തുന്നതാണെന്നും മുസ്തഫ മുണ്ടുപാറ വ്യക്തമാക്കി.

സമസ്ത നേതാവ് ഉമർ ഫൈസി മുക്കവും മുഖ്യമന്ത്രിയുടെ പരാമർശം രാഷ്ട്രീയ തമാശയാണെന്ന് പറഞ്ഞ് തള്ളിയിരുന്നു. പിന്നാലെയാണ് സമസ്ത മുഖപത്രം സുപ്രഭാതത്തിൽ മുനമ്പം ഭൂമിപ്രശ്നത്തിൽ വിശദമായ പരമ്പര തുടങ്ങിയത്. പരമ്പരയുടെ ഭാഗമായി മുസ്തഫ മുണ്ടുപാറയ്ക്കൊപ്പം വഖഫ് ബോർഡ് ചെയർമാൻ കെ എസ് ഹംസയും നിലപാട് വിശദീകരിക്കുന്നുണ്ട്. മുഖ്യമന്ത്രി വിഷയം മനസിലാക്കിയിട്ടില്ലെന്നും അല്ലെങ്കിൽ ചിലരുടെ സ്വാധീനത്തിൽ പെട്ടുപോയതാകാമെന്നും കെ എസ് ഹംസ പറയുന്നു. സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ സമസ്ത പരസ്യ വിമർശനം ഉന്നയിക്കുമ്പോൾ പ്രതിസന്ധിയിലാകുന്നത് മുസ്ലിം ലീഗ് കൂടിയാണ്. മുനമ്പം ഭൂമി വഖഫാണോ അല്ലയോ എന്ന തർക്കത്തിൽ ഇതുവരെ കൃത്യമായ നിലപാട് പറയാതെ ഒഴിഞ്ഞുമാറിയ നേതൃത്വത്തിന് ഇനിയത് എളുപ്പമാകില്ല.

Tags:

#land dispute #munambam #Mustafa Mundupara #Samasta
Share: Facebook WhatsApp Telegram
Unknown's avatar

Merlin Bigtv

Related Articles

ഏറ്റവും പുതിയത്

ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു

ഏറ്റവും പുതിയത്

ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ

ഏറ്റവും പുതിയത്

ഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കും

Recent Posts

  • ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര
  • 20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?
  • ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു
  • ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ
  • ഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കും

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap