Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തുഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കുംരാസവള വിലക്കയറ്റം കർഷകരുടെ നടുവൊടിക്കുന്നു70,000 ത്തിലധികം പുസ്തകങ്ങൾ ഉള്ള സുൽത്താൻപേട്ടയിലെ അക്ഷര ലോകംഇഡി നോട്ടീസ് പതിച്ചത് സിപിഐഎമ്മിന്‍റെ ചുമരിലോ? പിബി അംഗം ആദ്യമായി ചോദ്യമുനയിലേക്ക്കിഫ്ബിയെച്ചൊല്ലി രാഷ്ട്രീയ പോര്റോക്കറ്റ് ത്രസ്റ്ററുകളുമായി ടെസ്‌ലയുടെ പുതിയ റോഡ്സ്റ്റർഅങ്കിതാ ഭണ്ഡാരിയുടെ കൊലപാതകവും സിക്കിം ഗവർണറുംആരോഗ്യവകുപ്പിൽ ജീവനക്കാരുടെ കുറവ്
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / ഏറ്റവും പുതിയത് / അട്ടക്കുളങ്ങര വനിതാ ജയിൽ പുരുഷ ജയിൽ ആക്കുന്നതിനെതിരെ സഖി; മുൻ സർക്കാരിന്റെ തീരുമാനം പുതിയ സർക്കാർ മാറ്റണമെന്ന് ആവശ്യം

ഏറ്റവും പുതിയത്

അട്ടക്കുളങ്ങര വനിതാ ജയിൽ പുരുഷ ജയിൽ ആക്കുന്നതിനെതിരെ സഖി; മുൻ സർക്കാരിന്റെ തീരുമാനം പുതിയ സർക്കാർ മാറ്റണമെന്ന് ആവശ്യം

Merlin Bigtv Merlin Bigtv
June 10, 2026 1 min read
Share: Facebook Twitter WhatsApp Telegram
അട്ടക്കുളങ്ങര വനിതാ ജയിൽ പുരുഷ ജയിൽ ആക്കുന്നതിനെതിരെ സഖി; മുൻ സർക്കാരിന്റെ തീരുമാനം പുതിയ സർക്കാർ മാറ്റണമെന്ന് ആവശ്യം

തിരുവനന്തപുരം അട്ടക്കുളങ്ങര വനിതാ സെൻട്രൽ ജയിൽ പുരുഷ സ്പെഷ്യൽ ജയിൽ ആക്കുന്നതിനെതിരെ സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമത്തിനായി പ്രവർത്തിക്കുന്ന സംഘടന സഖി. മുൻ സർക്കാരിന്റെ തീരുമാനം മാറ്റാൻ പുതിയ സർക്കാർ നടപടി കൈക്കൊള്ളണമെന്നാണ് സംഘടനയുടെ ആവശ്യം. തീരുമാനത്തിനെതിരെ സഖി അംഗങ്ങൾ ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ തീരുമാനം താത്കാലികമായി മരവിപ്പിച്ചിരുന്നു.

2025 ഒക്ടോബറിലാണ് അട്ടക്കുളങ്ങര വനിതാ ജയിൽ പുരുഷന്മാരുടെ ജയിൽ ആക്കാനുള്ള സർക്കാർ ഉത്തരവ് ഇറങ്ങിയത്. ജീവനക്കാരുടെ ശക്തമായ പ്രതിഷേധം മറികടന്നായിരുന്നു ഉത്തരവ് ഇറക്കിയത്. അട്ടക്കുളങ്ങര വനിതാ സെൻട്രൽ ജയിലിൽ നൂറോളം തടവുകാരുണ്ട്. ഇവരെ മാറ്റാൻ നിർദേശിച്ച പൂജപ്പുരയിലെ പ്രത്യേക ബ്ലോക്കിൽ സ്ഥലപരിമിതി ഉണ്ടെന്ന് ഉയർത്തിക്കാട്ടിയാണ് എതിർപ്പ്. തടവുകാരിൽ പകുതിപ്പേരെ പോലും പാർപ്പിക്കാനുള്ള സൗകര്യം ജയിലിൽ ഇല്ലെന്നാണ് പരാതി.

കേരളത്തിൽ സ്ത്രീകൾക്ക് മാത്രമായി നാല് വനിതാ ജയിലുകളാണുള്ളത്. 2011ൽ അട്ടക്കുളങ്ങര വനിതാ ജയിലാക്കി മാറ്റുന്നതിന് നിരവധി ഫണ്ടുകളും വിനിയോഗിച്ചിട്ടുണ്ട്. എന്നിട്ടും കുട്ടികളും ഗർഭിണികളും അടക്കമുള്ളവരെ സൗകര്യമില്ലാത്ത പഴയ ബ്ലോക്കിലേക്ക് മാറ്റുന്നതിലാണ് ആശങ്ക.

സർക്കാർ തീരുമാനത്തിനെതിരെ സഖി അംഗങ്ങൾ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ തീരുമാനം തത്കാലം നടപ്പാക്കേണ്ടതില്ലെന്ന് കോടതി ഉത്തരവിട്ടിരുന്നു. ജൂൺ 23നാണ് കേസ് വീണ്ടും പരിഗണിക്കുന്നത്. ഇതിൽ സർക്കാരിന്റെ നിലപാടടക്കം കോടതി തേടിയിട്ടുണ്ട്. തടവുകാരുടെ ആശങ്ക സർക്കാർ മനസിലാക്കണമെന്നും തീരുമാനം മാറ്റാൻ യുഡിഎഫ് സർക്കാർ തയ്യാറാകുമെന്നാണ് പ്രതീക്ഷയെന്നും സഖി അംഗങ്ങൾ പറഞ്ഞു.

Tags:

#Attakulangara Women's Jail #Court #LDF #Men's Jail #Sakhi #UDF
Share: Facebook WhatsApp Telegram
Unknown's avatar

Merlin Bigtv

Related Articles

ഏറ്റവും പുതിയത്

ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു

ഏറ്റവും പുതിയത്

ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ

ഏറ്റവും പുതിയത്

ഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കും

Recent Posts

  • ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര
  • 20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?
  • ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു
  • ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ
  • ഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കും

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap