Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
തൊണ്ടിമുതലുകൾ കോടതിയിൽ പോലും സുരക്ഷിതമല്ലേ?ചൂരൽമലയിൽ റോഡ് വിവാദം; ഭൂമി കയ്യേറി നിർമ്മാണമെന്ന് ആരോപണംസുരക്ഷിതമായ ഒരു വീടിനായി സമരം ആരംഭിച്ചിട്ട് 100 ദിവസം പിന്നിടുമ്പോൾ ദുരിതത്തിന് അറുതിയില്ലാതെ പി ആൻഡ് ടി അപ്പാർട്ട്മെന്റിലെ താമസക്കാർപൊലീസ് സ്‌റ്റേഷനിൽ സൂക്ഷിക്കുന്നത് എസ്‌ഐ കൊണ്ടുപോകും കോടതിയിൽ ഏൽപ്പിക്കുന്നത് കള്ളനുംവയനാട് മീനങ്ങാടി ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിലെ വിനോദയാത്ര വിവാദത്തിനൊടുവിൽ പ്രിൻസിപ്പൽ ഷിവി കൃഷ്ണൻ ഇന്ന് സ്കൂളിലെത്തിഅധ്യാപക വിദ്യാർത്ഥി അനുപാതം കുറയ്ക്കില്ലെന്ന് വീണ്ടും നിലപാടെടുത്തതോടെ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി എൽപിഎസ് ടി റാങ്ക് ഉദ്യോഗാർത്ഥികൾമുഖ്യമന്ത്രിയുടെ വിവാദ വിമാനയാത്രയിൽ സർക്കാരിന് ലോകായുക്ത നോട്ടീസ് അയച്ചുപെൻഷൻ കാത്തിരുന്ന് മടുത്ത് ഒരുലക്ഷത്തോളം പ്രവാസികൾനീന്തൽക്കുളത്തിലെ മിന്നും താരമായി സ്നേഹപ്രഭകൊലയ്ക്കും കൊള്ളയ്ക്കും മടിയില്ലാത്ത പതിനെട്ടു തികയാത്തവർചേരാനല്ലൂർ ബെൻസ് നരഹത്യ കേസിൽ കാറിന്റെ ഉടമയായ ജഡ്ജിക്ക്‌ തെളിവ് നശിപ്പിക്കാൻ പോലിസ് സഹായം ലഭിച്ചുഎൽപിഎസ്ടി ഉദ്യോഗാർത്ഥികളുടെ സമരത്തിന് ഐക്യദാർഢ്യവുമായി സിജെപി പ്രവർത്തകരും രംഗത്ത്
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / ഏറ്റവും പുതിയത് / കൊച്ചിയിൽ തുടർച്ചയായി നിയമം ലംഘിച്ച് ഡിജെ പാർട്ടി നടത്തുന്ന റാഡിസൺ ബ്ലൂ ഹോട്ടലിന് വഴിവിട്ട സഹായവുമായി പൊലീസും എക്‌സൈസും

ഏറ്റവും പുതിയത്

കൊച്ചിയിൽ തുടർച്ചയായി നിയമം ലംഘിച്ച് ഡിജെ പാർട്ടി നടത്തുന്ന റാഡിസൺ ബ്ലൂ ഹോട്ടലിന് വഴിവിട്ട സഹായവുമായി പൊലീസും എക്‌സൈസും

Rakhi Bigtv Rakhi Bigtv
November 2, 2026 1 min read
Share: Facebook Twitter WhatsApp Telegram
കൊച്ചിയിൽ തുടർച്ചയായി നിയമം ലംഘിച്ച് ഡിജെ പാർട്ടി നടത്തുന്ന റാഡിസൺ ബ്ലൂ ഹോട്ടലിന് വഴിവിട്ട സഹായവുമായി പൊലീസും എക്‌സൈസും

അബ്കാരി ആക്ട് പ്രകാരം കേസെടുത്തെങ്കിലും തുടർനടപടികൾ വെച്ചുതാമസിപ്പിച്ചാണ് പൊലീസിന്റെ ഒത്തുകളി. പൊലീസ് റിപ്പോർട്ട് നൽകാത്തതിനാൽ ബാറിനെതിരെ നടപടിയെടുക്കാനാകില്ലെന്ന എക്‌സൈസ് നിലപാടിന് പിന്നിൽ ഉന്നത രാഷ്ട്രീയ ഇടപെടലെന്നാണ് സൂചന.

തുടർച്ചയായി നിയമം ലംഘിച്ചാലും കടവന്ത്ര റാഡിസൺ ബ്ലൂ ഹോട്ടലിനോട് ചോദിക്കാനും പറയാനും ആരുമില്ലാത്ത സ്ഥിതിയാണ്. മിക്കദിവസങ്ങളിലും ഹോട്ടലിൽ പുലർച്ചെ മൂന്ന് വരെ നീളുന്ന ഡി ജെ. പരാതികൾ ഉയരുമ്പോൾ പ്രഹസനം പോലെ പൊലീസിന്റെ മിന്നൽ പരിശോധന. പെറ്റി കേസ് പോലും തോറ്റുപോകുന്ന തരത്തിൽ രണ്ട് വകുപ്പുകൾ ചുമത്തി കേസെടുക്കുന്നിടത്ത് നടപടികൾ തീരും. ഇത്തവണയും നടന്നത് അതേ തിരക്കഥ. സിനിമ സ്‌റ്റൈലിൽ എസിപിയും പൊലീസുദ്യോഗസ്ഥരും ബാറിൽ പരിശോധനയ്‌ക്കെത്തി. നിയമലംഘനങ്ങൾ കണ്ടെത്തി കടവന്ത്ര പൊലീസ് അബ്കാരി ആക്ട് പ്രകാരം കേസെടുത്തു. അവിടെ തീർന്നു ആവേശം. കേസെടുത്ത വിവരങ്ങൾ ചൂണ്ടിക്കാട്ടി എക്‌സൈസിന് റിപ്പോർട്ട് നൽകുകയാണ് അടുത്ത ഘട്ടം. എന്നാൽ മാത്രമേ ബാറിന്റെ ലൈസൻസ് സസ്‌പെൻഡ് ചെയ്യുന്നതടക്കമുള്ള നടപടികളിലേക്ക് കടക്കാനാകൂ. കടവന്ത്ര പൊലീസ് ഇതിന് തയാറായിട്ടില്ല. ബാറിൽ റെയ്ഡ് നടത്തിയതിന് തന്നെ പൊലീസ് ഉദ്യോഗസ്ഥർക്ക് പഴി കേൾക്കേണ്ടിവന്നുവെന്നാണ് ലഭിക്കുന്ന സൂചനകൾ. ഉന്നത രാഷ്ട്രീയ ഇടപെടൽ തന്നെയാണ് തുടർ നടപടികൾക്ക് തടസം നിൽക്കുന്നത്. ഡിജെ പാർട്ടിക്കും ഇതിൽ മദ്യം വിളമ്പാനും അനുമതി നൽകിയിട്ടില്ലെന്ന് എക്‌സൈസ് വിശദീകരിക്കുന്നു. രാത്രി പതിനൊന്ന് വരെ മാത്രമാണ് നഗരത്തിൽ ഡിജെ പാർട്ടികൾക്ക് അനുമതി. ഇതെല്ലാം ലംഘിച്ചാണ് റാഡിസൺ ബ്ലൂ ഹോട്ടലിൽ മദ്യവിതരണവും പാർട്ടിയും നടക്കുന്നത്. ലഹരിമാഫിയ സംഘങ്ങളുടെ പ്രധാന കേന്ദ്രം കൂടിയാണ് ഈ ഹോട്ടൽ. ഡിജെ പാർട്ടിക്ക് ശേഷം ലഹരിയുപയോഗിക്കാൻ ഒത്തുകൂടിയ ഡോക്ടർമാരടക്കം നേരത്തെ ഇതേ ഹോട്ടലിൽ നിന്ന് പിടിയിലായിട്ടുണ്ട്. നിയമലംഘനങൾ പതിവാണെന്ന് അറിഞ്ഞിട്ടും എക്‌സൈസ് പ്രദേശത്തേക്ക് തിരിഞ്ഞുനോക്കാറില്ല. നഗരത്തിലെ മറ്റ് ബാറുകളിലും പബുകളിലും പരിസരങ്ങളിലും പരിശോധന നടത്താറുള്ള പൊലീസ് റാഡിസൺ ബ്ലൂ ബാറിന്റെ പരിസരത്ത് പോലും എത്താറില്ല. പരാതികൾ വ്യാപകമാകുമ്പോൾ മുഖം രക്ഷിക്കാൻ ഒരു പരിശോധനയിൽ ഒതുങ്ങും നടപടികൾ.

Tags:

#Abkari Act #DJ Party Violation #Drug Mafia #Excise Department #Liquor Licence Violation #Political Interference #Radisson Blu Hotel #Radisson Blu Kochi
Share: Facebook WhatsApp Telegram
Unknown's avatar

Rakhi Bigtv

Related Articles

ഏറ്റവും പുതിയത്

തൊണ്ടിമുതലുകൾ കോടതിയിൽ പോലും സുരക്ഷിതമല്ലേ?

ഏറ്റവും പുതിയത്

ചൂരൽമലയിൽ റോഡ് വിവാദം; ഭൂമി കയ്യേറി നിർമ്മാണമെന്ന് ആരോപണം

ഏറ്റവും പുതിയത്

സുരക്ഷിതമായ ഒരു വീടിനായി സമരം ആരംഭിച്ചിട്ട് 100 ദിവസം പിന്നിടുമ്പോൾ ദുരിതത്തിന് അറുതിയില്ലാതെ പി ആൻഡ് ടി അപ്പാർട്ട്മെന്റിലെ താമസക്കാർ

Recent Posts

  • തൊണ്ടിമുതലുകൾ കോടതിയിൽ പോലും സുരക്ഷിതമല്ലേ?
  • ചൂരൽമലയിൽ റോഡ് വിവാദം; ഭൂമി കയ്യേറി നിർമ്മാണമെന്ന് ആരോപണം
  • സുരക്ഷിതമായ ഒരു വീടിനായി സമരം ആരംഭിച്ചിട്ട് 100 ദിവസം പിന്നിടുമ്പോൾ ദുരിതത്തിന് അറുതിയില്ലാതെ പി ആൻഡ് ടി അപ്പാർട്ട്മെന്റിലെ താമസക്കാർ
  • പൊലീസ് സ്‌റ്റേഷനിൽ സൂക്ഷിക്കുന്നത് എസ്‌ഐ കൊണ്ടുപോകും കോടതിയിൽ ഏൽപ്പിക്കുന്നത് കള്ളനും
  • വയനാട് മീനങ്ങാടി ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിലെ വിനോദയാത്ര വിവാദത്തിനൊടുവിൽ പ്രിൻസിപ്പൽ ഷിവി കൃഷ്ണൻ ഇന്ന് സ്കൂളിലെത്തി

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap