പൊലീസ് അസോസിയേഷൻ പുനഃക്രമീകരണത്തിനായി സർക്കാർ നിയോഗിച്ച അഡ്ഹോക് കമ്മിറ്റിക്ക് ഹൈക്കോടതിയിൽ തിരിച്ചടി. കമ്മിറ്റിയുടെ പ്രവർത്തനത്തിന് സിംഗിൾ ബെഞ്ച് ഏർപ്പെടുത്തിയ സ്റ്റേ തുടരുമെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.സ്റ്റേ റദ്ദാക്കണമെന്നാവശ്യപ്പെട്ട് അഡ്ഹോക് കമ്മിറ്റി അംഗം ജി.ആർ. അജിത് നൽകിയ അപ്പീൽ പരിഗണിച്ച ഡിവിഷൻ ബെഞ്ച്, സിംഗിൾ ബെഞ്ചിന്റെ ഇടക്കാല ഉത്തരവിൽ ഇടപെടാൻ വിസമ്മതിച്ചു.തുടർന്ന് ജി.ആർ. അജിത് അപ്പീൽ പിൻവലിച്ചു. കേസുമായി ബന്ധപ്പെട്ട എതിർപ്പുകൾ സിംഗിൾ ബെഞ്ചിന് മുന്നിൽ ഉന്നയിക്കാമെന്ന് ഡിവിഷൻ ബെഞ്ച് നിർദേശിച്ചു.
പൊലീസ് അസോസിയേഷൻ പുനസംഘടന:അഡ്ഹോക് കമ്മിറ്റിക്ക് ഹൈക്കോടതിയിൽ തിരിച്ചടി;സിംഗിൾ ബെഞ്ച് സ്റ്റേ തുടരും
