മീനങ്ങാടി സ്കൂൾ വിനോദയാത്രയ്ക്കിടെ ഉണ്ടായ മദ്യപാന വിവാദത്തിൽ പ്രതികരണവുമായി യാത്രപോയ വിദ്യാർത്ഥികൾ. പ്രിൻസിപ്പൽ മദ്യപിച്ചിട്ടില്ലെന്ന് വിദ്യാർത്ഥികൾ വ്യക്തമാക്കി. അങ്ങനെ ഒരു വിവരം പുറത്ത് വന്നത് എന്തുകൊണ്ട് എന്ന് അറിയില്ല. ചിലർ പ്രിൻസിപ്പലിനോടുള്ള രാഷ്ട്രീയ വിരോധം തീർത്തതാണ്. മദ്യപിച്ചത് പിടിഎ പ്രസിഡന്റ് മാത്രമാണ്. പ്രിൻസിപ്പൽ അപ്പോൾ നടപടി എടുത്തു എന്നും വിദ്യാർത്ഥികൾ പറഞ്ഞു.
ഹയർസെക്കൻഡറി വിഭാഗം റീജണൽ ഡെപ്യൂട്ടി ഡയറക്ടർ സ്കൂളിലെത്തി ഇന്ന് വിവരങ്ങൾ ശേഖരിക്കും. തുടർന്നാകും നടപടികൾ.
വിനോദയാത്രയ്ക്കിടെ ഉണ്ടായ മദ്യപാന വിവാദത്തിൽ പ്രതികരണവുമായി യാത്രപോയ വിദ്യാർത്ഥികൾ
