വിനോദയാത്ര വിവാദത്തെ തുടർന്ന് പ്രിൻസിപ്പലിനെ സ്ഥലം മാറ്റിയ നടപടി പിൻവലിക്കണം എന്ന് ആവശ്യപ്പെട്ടാണ് സമരം. ക്ലാസുകൾ ബഹിഷ്കരിച്ച് വിദ്യാർഥികൾ സ്കൂൾ കോമ്പൗണ്ടിൽ കുത്തിയിരുന്നു. സ്കൂൾ മാനേജ്മെൻറ് കമ്മിറ്റിയും പ്രിൻസിപ്പലിന് അനുകൂലമായി രംഗത്തെത്തി.
മീനങ്ങാടി സ്കൂളിലെ പ്രിൻസിപ്പൽ ഷിവി കൃഷ്ണനെ സ്ഥലം മാറ്റിയത് വടുവഞ്ചാൽ ഗവൺമെൻറ് സ്കൂളിലേക്ക്. ഹൈദരാബാദിലേക്കുള്ള വിനോദയാത്ര വിവാദത്തിലാണ് നടപടി. വിനോദയാത്രയ്ക്ക് മുൻകൂർ അനുമതി തേടിയിരുന്നില്ല, യാത്രയ്ക്ക് കൂടുതൽ ദിവസങ്ങൾ എടുത്തു, രാത്രിയിലും യാത്ര ചെയ്തു തുടങ്ങിയ ആരോപണങ്ങളിലാണ് നടപടി ഉണ്ടായത്. നടപടിക്ക് പിന്നിൽ രാഷ്ട്രീയമാണെന്നും ചിലരുടെ താൽപര്യം സംരക്ഷിക്കലാണെന്നും സ്കൂൾ മാനേജിംഗ് കമ്മിറ്റി ആരോപിച്ചു.
വിനോദയാത്ര ബസ്സിൽ ആരും മദ്യപിച്ചിരുന്നില്ല എന്ന് സംഘത്തിൽ ഉണ്ടായിരുന്ന പിടിഎ വൈസ് പ്രസിഡണ്ട് PD ഹരി വ്യക്തമാക്കി. അധ്യാപകന്റെ രക്ത പരിശോധനയിൽ മദ്യപിച്ചില്ല എന്ന കണ്ടെത്തലാണ് ഉണ്ടായിട്ടുള്ളത്.
