കശുവണ്ടി വികസന കോർപറേഷൻ അഴിമതി കേസിൽ മുഹമ്മദ് ഹനീഷിനെതിരെ വീണ്ടും ഹൈക്കോടതി. തിങ്കളാഴ്ച കോടതിയിൽ ഹാജരാകണമെന്നും ഇല്ലെങ്കിൽ കടുത്ത നിയമനടപടി നേരിടേണ്ടി വരുമെന്നും കോടതി മുന്നറിയിപ്പ് നൽകി. കേസിൽ മുഹമ്മദ് ഹനീഷിനോട് ഇന്ന് നേരിട്ട് ഹാജരാകണമെന്ന് കോടതി നിർദേശിച്ചിരുന്നെങ്കിലും ബഡ്ജറ്റിന്റെ തിരക്കിലാണ് എന്നായിരുന്നു കോടതിയിൽ എത്താതിരുന്ന മുഹമ്മദ് ഹനീഷ് അറിയിച്ചത്. പിന്നാലെ ഇനി സമയം അനുവദിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. തന്ത്രങ്ങൾ കോടതിയോട് വേണ്ടെന്നും ജസ്റ്റിസ് എ ബദറുദ്ദീൻ മുന്നറിയിപ്പ് നൽകി.
തിങ്കളാഴ്ച ഹാജരായേ പറ്റൂ എന്നും ഇല്ലെങ്കിൽ കടുത്ത നിയമനടപടി നേരിടേണ്ടി വരുമെന്നും ജസ്റ്റിസ് എ ബദറുദ്ദീൻ വിമർശിച്ചു. അറസ്റ്റ് അടക്കമുള്ള നിയമനടപടി നേരിടേണ്ടി വരുമെന്നും കോടതി വ്യക്തമാക്കി. അതേസമയം, പുതിയ വകുപ്പ് സെക്രട്ടറി കെ ബിജുവിനെയും കേസിൽ കക്ഷി ചേർത്തു. ജൂലൈ ഒമ്പതിനുള്ളിൽ പ്രോസിക്യൂഷൻ അനുമതി നൽകണമെന്നും കോടതി നിർദേശം നൽകി.
