Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
വിവിധ വകുപ്പുകളുടെ യോഗം വിളിച്ച് ഗവർണർ; മുഖ്യമന്ത്രിക്ക് അതൃപ്തിമഴ കനക്കും; 8 ജില്ലകളിൽ മഴ മുന്നറിയിപ്പ്,പാലക്കാട് ശക്തമായ മഴ തുടരുന്നുപി.എം. ശ്രീ പദ്ധതി;യുഡിഎഫ് കേന്ദ്ര സർക്കാരിന് മുന്നിൽ മുട്ടുമടക്കിയെന്ന് പിണറായി വിജയൻനവകേരള ‘രക്ഷാപ്രവർത്തനം’; പ്രതികളായ ഉദ്യോഗസ്ഥർക്ക് ഹൈക്കോടതി നോട്ടീസ്കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; ഹർജിക്കാരോട് ചോദ്യങ്ങളുമായി ഹൈക്കോടതിവടകര നിക്ഷേപ തട്ടിപ്പ് കേസ്; ജീവനൊടുക്കിയ ഇബ്രാഹിം ഹാജിയുടെ ബാങ്ക് ലോക്കർ പരിശോധിച്ച് ക്രൈംബ്രാഞ്ച്മെഡിക്കൽ ടൂറിസത്തിന്റെ മറവിൽ അവയവ കച്ചവടം; കൊച്ചിയിലെ മൂന്ന് ആശുപത്രികളിൽ ഇഡി റെയ്ഡ്പരാതിക്കാരൻ ഹാജരാകുന്നില്ല; എം വി ഗോവിന്ദനെതിരെ കെ സുധാകരൻ നൽകിയ മാനനഷ്ടക്കേസ് തള്ളിവിഴിഞ്ഞം തുറമുഖത്തിന്റെ പേരിൽ 300 കോടിയുടെ തട്ടിപ്പ്; മലപ്പുറം സ്വദേശിക്കെതിരെ പൊലീസ് കേസ്വധക്കേസ് പ്രതി “ആകാശ് തില്ലങ്കേരി മികച്ച തിരക്കഥാകൃത്ത്”!; പിഎസ്‌സി ബുള്ളറ്റിൻ പ്രസിദ്ധീകരണത്തിൽ ഗുരുതര പിഴവ്മുല്ലപ്പെരിയാറിൽ പുതിയ ഡാമിന് അനുമതി നൽകില്ലെന്ന് തമിഴ്നാട് മുഖ്യമന്ത്രി വിജയ്ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ:കെ ജെ റീനയുടെ സ്ഥലംമാറ്റം സ്റ്റേ ചെയ്തു; സർക്കാരിന് തിരിച്ചടി
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / ഏറ്റവും പുതിയത് / മെഡിക്കൽ ടൂറിസത്തിന്റെ മറവിൽ അവയവ കച്ചവടം; കൊച്ചിയിലെ മൂന്ന് ആശുപത്രികളിൽ ഇഡി റെയ്ഡ്

ഏറ്റവും പുതിയത്

മെഡിക്കൽ ടൂറിസത്തിന്റെ മറവിൽ അവയവ കച്ചവടം; കൊച്ചിയിലെ മൂന്ന് ആശുപത്രികളിൽ ഇഡി റെയ്ഡ്

Merlin Bigtv Merlin Bigtv
June 18, 2026 1 min read
Share: Facebook Twitter WhatsApp Telegram
മെഡിക്കൽ ടൂറിസത്തിന്റെ മറവിൽ അവയവ കച്ചവടം; കൊച്ചിയിലെ മൂന്ന് ആശുപത്രികളിൽ ഇഡി റെയ്ഡ്

മെഡിക്കല്‍ ടൂറിസത്തിന്റെ മറവില്‍ അവയവ കച്ചവടക്കേസില്‍ കൊച്ചിയിലെ മൂന്ന് ആശുപത്രികളിലടക്കം ഒമ്പതിടത്ത് ഇ ഡി റെയ്ഡ്. ആറ് ജില്ലകളിലായി കല്ലട്ര മെഡിക്കല്‍ ടൂറിസം ഉടമ മുഹമ്മദ് നജീബിന്റെ വീട്ടിലും ഏജന്റുമാരുടെ വീടുകളിലും പരിശോധന നടത്തി. അവയവ കച്ചവടത്തിന്റെ മറവില്‍ നടന്ന കോടികളുടെ കള്ളപ്പണ ഇടപാടുകള്‍ കേന്ദ്രീകരിച്ചാണ് ഇഡി അന്വേഷണം.

എറണാകുളം റൂറല്‍ പൊലീസിന്റെ അന്വേഷണത്തിലാണ് മെഡിക്കല്‍ ടൂറിസത്തിന്റെ മറവില്‍ സംസ്ഥാനത്തെ വിവിധ ജില്ലകള്‍ കേന്ദ്രീകരിച്ച് നടന്ന അവയവ കടത്തിന്റെ ചുരുളഴിഞ്ഞത്. കാസര്‍ഗോഡ് സ്വദേശി മുഹമ്മദ് നജീബിന്റെ കല്ലട്ര മെഡിക്കല്‍ ടൂറിസം കമ്പനിയുടെ മറവില്‍ കോടികളുടെ ഇടപാടുകളാണ് നടന്നത്. ഇതിന്റെ ചുവടുപിടിച്ചാണ് ഇഡി അന്വേഷണം. കാസര്‍ഗോഡ്, എറണാകുളം, ആലപ്പുഴ, കോട്ടയം, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ റെയ്‌ഡോടെയാണ് ഇഡിയുടെ സമഗ്ര അന്വേഷണത്തിന്റെ തുടക്കം. അവയവമാറ്റ ശസ്ത്രക്രിയകള്‍ നടന്ന കൊച്ചിയിലെ ലേക്‌ഷോർ, മെഡിക്കല്‍ ട്രസ്റ്റ്, രാജഗിരി ആശുപത്രികളിലാണ് ഇഡിയുടെ മിന്നല്‍ പരിശോധന.

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് പണം വാഗ്ദാനം ചെയ്ത് അവയവദാനത്തിന് പ്രേരിപ്പിച്ചായിരുന്നു കച്ചവടം. സ്വീകര്‍ത്താക്കളില്‍ നിന്ന് മുപ്പത് മുതല്‍ എഴുപത് ലക്ഷം വരെ വാങ്ങിയ മാഫിയാ സംഘം ദാതാക്കള്‍ക്ക് പരമാവധി നല്‍കിയിരുന്നത് പത്ത് ലക്ഷം വരെയാണ്. നിയമക്കുരുക്കുകള്‍ ഒഴിവാക്കാനായി ജനപ്രതിനിധികളുടെയും ആശുപത്രികളുടെയും പേരില്‍ വ്യാജരേഖകളും ചമച്ചു. കാസര്‍ഗോഡ് കളനാട് സ്വദേശിയായ നജീബാണ് തട്ടിപ്പിന്റെ മുഖ്യസൂത്രധാരന്‍. നജീബിന്റെ ഭാര്യ റഷീദ, കുന്നത്തുനാട് പള്ളിക്കരയില്‍ കമ്പ്യൂട്ടര്‍ സെന്റര്‍ നടത്തുന്ന സണ്ണി വർഗീസ്, ഭാര്യ സിനി വര്‍ഗീസ്, സനോജ് എന്നിവരും കൊല്ലത്ത് നിന്ന് ഏജന്റുമാരായ ശ്രീജ, സുധീര്‍, വിനോദ് എന്നിവരും പൊലീസിന്റെ പിടിയിലായി. ഇവരുടെ വീടുകളിലും ഇഡിയുടെ പരിശോധനയുണ്ട്. ശ്രീജയും സുധീറും നിലവില്‍ ജാമ്യത്തിലാണ്. പരിശോധനയ്ക്ക് എത്തിയ ഉദ്യോഗസ്ഥര്‍ ശ്രീജയെ വിശദമായി ചോദ്യം ചെയ്തു. സുധീറിന്റെ വീട് അടഞ്ഞുകിടന്നതിനാല്‍ പരിശോധന നടത്താന്‍ കഴിഞ്ഞില്ല.

ആലുവ എടത്തലയില്‍ ‘കല്ലട്ര മെഡിക്കല്‍ ടൂറിസം പ്രൈവറ്റ് ലിമിറ്റഡ്’ എന്ന പേരില്‍ ഒരു ഓഫീസ് തുറന്നാണ് നജീബ് ഇടപാടുകാരെ കണ്ടെത്തിയിരുന്നത്. അവയവം ആവശ്യമുള്ളവരെയും ദാതാക്കളെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഇടനിലക്കാരനായാണ് നജീബ് പ്രവര്‍ത്തിച്ചത്. നിയമപ്രകാരം, അടുത്ത ബന്ധുക്കളല്ലാത്തവര്‍ അവയവം ദാനം ചെയ്യുമ്പോള്‍ സര്‍ക്കാര്‍ തലത്തില്‍ രൂപീകരിച്ച അവയവമാറ്റ സമിതികളുടെ വിശദ പരിശോധനകളുണ്ട്. ജനപ്രതിനിധികളുടെയും പൊലീസിന്റെയും റിപ്പോര്‍ട്ടുകള്‍ക്ക് പുറമെ ആശുപത്രി രേഖകളും അനിവാര്യം. ഇവ വ്യാജമായി നിര്‍മിച്ചാണ് ആശുപത്രികളില്‍ അവയവമാറ്റ ശസ്ത്രക്രിയകള്‍ നടന്നത്.

ആസൂത്രിതമായ തട്ടിപ്പ് വർഷങ്ങളോളം വര്‍ഷങ്ങളോളം ആശുപത്രി അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടില്ല എന്നത് സംശയകരമാണ്. ആശുപത്രിയിലെ ഡോക്ടര്‍മാരുടെ സീലുകള്‍ വ്യാജമായി നിര്‍മ്മിച്ച് സമര്‍പ്പിച്ചിട്ടും അത് തിരിച്ചറിയാന്‍ ആശുപത്രികള്‍ക്ക് കഴിഞ്ഞില്ല എന്നതും ദുരൂഹം. പ്രതികള്‍ ഇടനിലക്കാരായി പ്രവര്‍ത്തിച്ച എല്ലാ അവയവമാറ്റ ശസ്ത്രക്രിയകളുടെയും രേഖകളും പരിശോധിക്കാനാണ് ഇഡിയുടെ തീരുമാനം. അവയവമാറ്റ ശസ്ത്രക്രിയക്ക് നജീബ് ഉള്‍പ്പെടെയുള്ളവര്‍ക്ക് കമ്മീഷന്‍ ലഭിച്ചതായും മൊഴികളുണ്ട്. ഇതിലടക്കം വിശദമായ പരിശോധനയാണ് ഇഡി നടത്തുന്നത്.

Tags:

#ED raid #hospitals #kochi #medical tourism #Organ trafficking
Share: Facebook WhatsApp Telegram
Unknown's avatar

Merlin Bigtv

Related Articles

ഏറ്റവും പുതിയത്

വിവിധ വകുപ്പുകളുടെ യോഗം വിളിച്ച് ഗവർണർ; മുഖ്യമന്ത്രിക്ക് അതൃപ്തി

ഏറ്റവും പുതിയത്

മഴ കനക്കും; 8 ജില്ലകളിൽ മഴ മുന്നറിയിപ്പ്,പാലക്കാട് ശക്തമായ മഴ തുടരുന്നു

ഏറ്റവും പുതിയത്

പി.എം. ശ്രീ പദ്ധതി;യുഡിഎഫ് കേന്ദ്ര സർക്കാരിന് മുന്നിൽ മുട്ടുമടക്കിയെന്ന് പിണറായി വിജയൻ

Recent Posts

  • വിവിധ വകുപ്പുകളുടെ യോഗം വിളിച്ച് ഗവർണർ; മുഖ്യമന്ത്രിക്ക് അതൃപ്തി
  • മഴ കനക്കും; 8 ജില്ലകളിൽ മഴ മുന്നറിയിപ്പ്,പാലക്കാട് ശക്തമായ മഴ തുടരുന്നു
  • പി.എം. ശ്രീ പദ്ധതി;യുഡിഎഫ് കേന്ദ്ര സർക്കാരിന് മുന്നിൽ മുട്ടുമടക്കിയെന്ന് പിണറായി വിജയൻ
  • നവകേരള ‘രക്ഷാപ്രവർത്തനം’; പ്രതികളായ ഉദ്യോഗസ്ഥർക്ക് ഹൈക്കോടതി നോട്ടീസ്
  • കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; ഹർജിക്കാരോട് ചോദ്യങ്ങളുമായി ഹൈക്കോടതി

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap