Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
എംആർ അജിത് കുമാറിന്റെ സസ്പെൻഷൻ നടപടി നിയമപരമെന്ന് സർക്കാർ; ഹർജിയെ എതിർത്ത് സത്യവാങ്മൂലംഎൻസിഇആർടി പാഠപുസ്തക സമിതി പുനഃസംഘടിപ്പിച്ചു; പുതിയ രാഷ്ട്രീയശാസ്ത്ര പുസ്തകങ്ങളിൽ ഇന്ത്യൻ വിജ്ഞാനപദ്ധതിക്കും സാംസ്കാരിക വേരുകൾക്കും ഊന്നൽനെടുമങ്ങാട് ഒന്നര വയസുകാരന്റെ കൊലപാതകം; രണ്ടാനച്ഛനും അമ്മയ്ക്കുമെതിരെ കുറ്റപത്രംതടി ഇടപാട് വിശ്വാസവഞ്ചന കേസ്; അഗസ്റ്റിൻ സഹോദരങ്ങൾക്ക് ഹൈക്കോടതിയിൽ തിരിച്ചടിഎസ്. ശ്രീജിത്തിനെതിരായ വിജിലൻസ് അന്വേഷണം വേണ്ട; സർക്കാർ ആവശ്യം തള്ളിവീണയുടെ പങ്കാളിത്തമുള്ള ലേക്കർ ഇന്ത്യ ഓഫീസിൽ ജീവനക്കാരില്ല, ഓഫീസ് അടഞ്ഞുകിടക്കുന്നു;അടിമുടി ദുരൂഹതകോഴിക്കോട് എംഡിഎംഎ കേസ്; പ്രതിക്ക് ആയുധക്കടത്ത് ബന്ധമെന്ന് കണ്ടെത്തൽനാരങ്ങാനം പഞ്ചായത്തിൽ ബിജെപിയുടെ അവിശ്വാസം പാളി; ക്വാറം തികയാതെ പ്രമേയം തള്ളിപുലിക്കളിയെ അപകീർത്തിപ്പെടുത്തുന്ന പരാമർശം; വി.കെ. ശ്രീരാമനെതിരെ പ്രതിഷേധംവീണ ടി.ക്കെതിരായ ഇഡി അന്വേഷണം; സാമ്പത്തിക ഇടപാടുകളിൽ കൂടുതൽ പരിശോധനഅങ്കണവാടി ജീവനക്കാർക്ക് ആശ്വാസം; പെൻഷൻ വിതരണം ഇന്ന് മുതൽശ്രീറാം ഫിനാൻസിലെ പ്രശ്നങ്ങൾ സാങ്കേതികം മാത്രം; രണ്ടോ മൂന്നോ ദിവസത്തിനകം പരിഹരിക്കും
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / ഏറ്റവും പുതിയത് / വിഴിഞ്ഞം തുറമുഖത്തിന്റെ പേരിൽ 300 കോടിയുടെ തട്ടിപ്പ്; മലപ്പുറം സ്വദേശിക്കെതിരെ പൊലീസ് കേസ്

ഏറ്റവും പുതിയത്

വിഴിഞ്ഞം തുറമുഖത്തിന്റെ പേരിൽ 300 കോടിയുടെ തട്ടിപ്പ്; മലപ്പുറം സ്വദേശിക്കെതിരെ പൊലീസ് കേസ്

Merlin Bigtv Merlin Bigtv
June 18, 2026 1 min read
Share: Facebook Twitter WhatsApp Telegram
വിഴിഞ്ഞം തുറമുഖത്തിന്റെ പേരിൽ 300 കോടിയുടെ തട്ടിപ്പ്; മലപ്പുറം സ്വദേശിക്കെതിരെ പൊലീസ് കേസ്

വിഴിഞ്ഞം തുറമുഖത്തിന്റെ പേരിൽ 300 കോടി രൂപയുടെ വ്യാജരേഖ ചമച്ച് തട്ടിപ്പ്. മുൻ എംഡി ദിവ്യ എസ് അയ്യറുടെ വ്യാജ ഒപ്പ് ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയത്. വിഴിഞ്ഞം ഇൻ്റർനാഷണൽ സീ പോർട്ട് ലിമിറ്റഡിൻ്റെ പരാതിയിൽ മലപ്പുറം സ്വദേശി സൽമാൻ ഫാരിസിനെതിരെ പൊലീസ് കേസെടുത്തു.

വിഴിഞ്ഞം തുറമുഖത്തിൻ്റെ മുൻ എംഡി ദിവ്യ എസ് അയ്യരുടെ പേരും വ്യാജ ഒപ്പും ഉപയോഗിച്ച് നിർമിച്ച ഒരു രേഖയാണ് പലരെയും കെണിയിൽ വീഴ്ത്താൻ തട്ടിപ്പുകാരൻ ഉപയോഗിച്ചത്. വിഴിഞ്ഞം ഇൻ്റർനാഷണൽ ഡീപ്പ് വാട്ടർ
കണ്ടെയ്നർ ട്രാൻഷിപ്പ്മെൻ്റ് പോർട്ടിൻ്റ 300 കോടി രൂപയുടെ ടെൻഡർ ലഭിച്ചെന്ന്  പറഞ്ഞാണ് കഥ മെനഞ്ഞത്. നിരവധി വ്യാജ അക്കൗണ്ടുകൾ ഉൾപ്പെടെ സൃഷ്ടിച്ചാണ് പലയിടങ്ങളിലും ബിസിനസ് സമ്മിറ്റ് ഉണ്ടെന്നും അതിൽ പങ്കാളി ആകാനുമായി പല സ്ത്രീകളെയും പ്രതി സമീപിച്ചത്. മികച്ച ജോലിയും പണവുമുള്ള പെൺകുട്ടികളെയും വീട്ടമ്മമാരെയും സോഷ്യൽ മീഡിയയിൽ തെരഞ്ഞുപിടിച്ചായിരുന്നു കെണി ഒരുക്കിയത്.

ബിസിനസ് സമ്മിറ്റിനടക്കം പങ്കാളിയാകാൻ സോഷ്യൽ മീഡിയയിൽ പരിചയപ്പെട്ട മലപ്പുറം സ്വദേശി സൽമാൻ ഫാരിസ് ലക്ഷങ്ങൾ  തട്ടിയെടുത്തു എന്നാണ് കൊച്ചി സ്വദേശിയായ യുവതിയുടെ കുടുംബത്തിന്റെ ആരോപണം. വാഗ്ദാനങ്ങൾ പലതും ലഭിക്കാത്തതിനെ തുടർന്ന് പണം തിരികെ ചോദിച്ചപ്പോൾ യുവതിയെ തട്ടിപ്പ് സംഘം ബ്ലാക്ക്മെയിൽ ചെയ്യുകയായിരുന്നു. യുവതി മാനസികമായി തകർന്നത് കണ്ട്
വീട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് വ്യാജരേഖ കണ്ടെത്തുന്നത്. യുവതിയുടെ മൊബൈലിൽ കണ്ടെത്തിയ ഈ രേഖ സത്യമാണോ എന്നറിയാൻ വിഴിഞ്ഞത്തെ അധികൃതരുമായി കുടുംബം ബന്ധപ്പെട്ടു. പിന്നാലെയാണ് വിഴിഞ്ഞം ഇൻ്റർനാഷണൽ സീ പോർട്ട് ലിമിറ്റഡ് സംഭവത്തിൽ പൊലീസിൽ പരാതി നൽകുന്നത്. പരാതിയിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. പ്രതിക്കായുള്ള അന്വേഷണം ഊർജിതമാക്കിയെന്നാണ് പൊലീസ് പറയുന്നത്.

Tags:

#business #Divya S Iyer #fraud #malappuram #money #social media #Vizhinjam port #woman
Share: Facebook WhatsApp Telegram
Unknown's avatar

Merlin Bigtv

Related Articles

ഏറ്റവും പുതിയത്

എംആർ അജിത് കുമാറിന്റെ സസ്പെൻഷൻ നടപടി നിയമപരമെന്ന് സർക്കാർ; ഹർജിയെ എതിർത്ത് സത്യവാങ്മൂലം

ഏറ്റവും പുതിയത്

വീണയുടെ പങ്കാളിത്തമുള്ള ലേക്കർ ഇന്ത്യ ഓഫീസിൽ ജീവനക്കാരില്ല, ഓഫീസ് അടഞ്ഞുകിടക്കുന്നു;അടിമുടി ദുരൂഹത

ഏറ്റവും പുതിയത്

അങ്കണവാടി ജീവനക്കാർക്ക് ആശ്വാസം; പെൻഷൻ വിതരണം ഇന്ന് മുതൽ

Recent Posts

  • എംആർ അജിത് കുമാറിന്റെ സസ്പെൻഷൻ നടപടി നിയമപരമെന്ന് സർക്കാർ; ഹർജിയെ എതിർത്ത് സത്യവാങ്മൂലം
  • എൻസിഇആർടി പാഠപുസ്തക സമിതി പുനഃസംഘടിപ്പിച്ചു; പുതിയ രാഷ്ട്രീയശാസ്ത്ര പുസ്തകങ്ങളിൽ ഇന്ത്യൻ വിജ്ഞാനപദ്ധതിക്കും സാംസ്കാരിക വേരുകൾക്കും ഊന്നൽ
  • നെടുമങ്ങാട് ഒന്നര വയസുകാരന്റെ കൊലപാതകം; രണ്ടാനച്ഛനും അമ്മയ്ക്കുമെതിരെ കുറ്റപത്രം
  • തടി ഇടപാട് വിശ്വാസവഞ്ചന കേസ്; അഗസ്റ്റിൻ സഹോദരങ്ങൾക്ക് ഹൈക്കോടതിയിൽ തിരിച്ചടി
  • എസ്. ശ്രീജിത്തിനെതിരായ വിജിലൻസ് അന്വേഷണം വേണ്ട; സർക്കാർ ആവശ്യം തള്ളി

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap