കെഎസ്ആർടിസിയിൽ യാത്ര ചെയ്യുന്നവരിൽ ഏറെയും സാധാരണക്കാരായ തൊഴിലാളികളല്ലേയെന്ന് ഹൈക്കോടതി. കെഎസ്ആർടിസിയിൽ സ്ത്രീകൾക്കുള്ള സൗജന്യ യാത്ര ചോദ്യം ചെയ്തുള്ള പൊതുതാത്പര്യ ഹർജിയിലാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചിൻ്റെ ചോദ്യം. കർണാടകയും തമിഴ്നാടും ഉൾപ്പെടെ ഏഴ് സംസ്ഥാനങ്ങളിലെ സമാനമായ പദ്ധതികൾ പഠിച്ച ശേഷമാണ് പദ്ധതി ഇവിടെ നടപ്പാക്കിയതെന്ന് സർക്കാർ വ്യക്തമാക്കി. സ്ത്രീശാക്തീകരണമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ക്ഷേമരാഷ്ട്രം എന്ന നിലയിലാണ് പദ്ധതി നടപ്പാക്കിയതെന്നും സർക്കാർ കോടതിയിൽ ചൂണ്ടിക്കാട്ടി.
സംസ്ഥാനത്തെ 3,125 ഓർഡിനറി ബസുകളിൽ നടപ്പിലാക്കിയ ഈ പദ്ധതി ഭരണഘടനാ വിരുദ്ധവും വിവേചനപരവുമാണെന്നാണ് ഹർജിക്കാരുടെ വാദം. സാമ്പത്തിക മാനദണ്ഡങ്ങൾ പാലിക്കാതെ ലിംഗാടിസ്ഥാനത്തിൽ മാത്രം ആനുകൂല്യം നൽകുന്നത് സമത്വത്തിന്റെ ലംഘനമാണെന്നും അവർ ആരോപിച്ചു. വാദം പൂർത്തിയായതോടെ ഹർജി വിധി പറയാൻ മാറ്റി
