നടൻ ടിനി ടോമിനെതിരായ അൻസിബ ഹസന്റെ പരാതിയിൽ കേസെടുക്കേണ്ടെന്ന വിലയിരുത്തലിൽ പൊലീസ്. അൻസിബയുടെ പരാതിയിൽ കഴമ്പില്ലെന്നും കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തില്‍ കേസെടുക്കാന്‍ സാധിക്കില്ലെന്നും പൊലീസ്. കടവന്ത്ര പൊലീസ് ഉടന്‍ സെന്‍ട്രല്‍ എസിപിക്ക് റിപ്പോര്‍ട്ട് നല്‍കും. പൊലീസ് നടപടി വൈകുന്നു എന്ന് ആരോപിച്ച് അന്‍സിബ ഇന്നലെ കോടതിയെ സമീപിച്ചിരുന്നു.
അതേസമയം, അമ്മ ജനറല്‍ ബോഡി യോഗം ചേരാന്‍ ഒരു ദിവസം ശേഷിക്കെ വാർഷിക റിപ്പോർട്ട് ഇതുവരെ അംഗങ്ങൾക്ക് കൈമാറിയിട്ടില്ല. വരവ് ചെലവ് കണക്കുകളിലെ അവ്യക്തതയാണ് റിപ്പോര്‍ട്ട് വൈകാന്‍ കാരണം.
