Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
ഉത്രാടപ്പാച്ചിൽ; തിരുവോണത്തെ വരവേൽക്കാനൊരുങ്ങി നാട്ഇറാനെതിരെ കടുത്ത സാമ്പത്തിക ഉപരോധവുമായി അമേരിക്കസംസ്ഥാനത്ത് ഓണത്തിന് മഴ കനക്കും; 9 ജില്ലകളിൽ യെല്ലോ അലേർട്ട്റെമിട്രിപ്പ്; വേഗത്തിൽ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാൻ പുതിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോംഷാർജയിൽ കെട്ടിടത്തിൽ നിന്ന് വീണ് മലയാളി ബാലിക മരിച്ചുഡിവൈഎഫ്ഐക്ക് പുതിയ നേതൃത്വം;ചിന്ത ജെറോം സംസ്ഥാന പ്രസിഡന്റ്,എം. വിജിൻ സെക്രട്ടറിവീണയ്ക്കെതിരായ ഇഡി നടപടി രാഷ്ട്രീയ വേട്ടയെന്ന് പിണറായി; കോടികളുടെ ഇടപാടെന്ന ആരോപണം തള്ളിഓണക്കിറ്റ് വിതരണം പൂർത്തിയാക്കി സപ്ലൈകോ; വിറ്റുവരവ് 253.20 കോടി കടന്നുയുക്രൈനിലെ ഷോപ്പിംഗ് സെന്ററിൽ റഷ്യൻ ഡ്രോൺ ആക്രമണം; 16 മരണംജില്ലാ ആശുപത്രികളിൽ 24 മണിക്കൂർ സ്പെഷ്യാലിറ്റി സേവനം; പുനലൂരിൽ പൈലറ്റ് പദ്ധതിഫേസ്ബുക്കിൽ നിന്ന് വാർത്തകൾ നീക്കം ചെയ്തതിൽ സർക്കാരിന് പങ്കില്ലെന്ന് മെറ്റമംഗളൂരു ഇനി പാലക്കാട് ഡിവിഷന്റെ ഭാഗമല്ല; റെയിൽവേ ഉത്തരവിനെതിരെ പ്രതിഷേധം
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / എറണാകുളം / ആനക്കൊമ്പ് കേസ്; മാേഹൻലാലിനെതിരെ ഗുരുതര ആരോപണങ്ങളുമായി കേസിലെ പരാതിക്കാരൻ

എറണാകുളം

ആനക്കൊമ്പ് കേസ്; മാേഹൻലാലിനെതിരെ ഗുരുതര ആരോപണങ്ങളുമായി കേസിലെ പരാതിക്കാരൻ

Jishitha Bigtv Jishitha Bigtv
July 17, 2026 1 min read
Share: Facebook Twitter WhatsApp Telegram
ആനക്കൊമ്പ് കേസ്; മാേഹൻലാലിനെതിരെ ഗുരുതര ആരോപണങ്ങളുമായി കേസിലെ പരാതിക്കാരൻ
2011-ൽ ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയിൽ മോഹൻലാലിന്റെ കൈവശം നാല് ആനക്കൊമ്പുകളാണ് കണ്ടെത്തിയിരുന്നത്

വന്യജീവി ട്രോഫികളുടെ വെളിപ്പെടുത്തലിൽ നടൻ മോഹൻലാലിനെതിരെ വീണ്ടും ഗുരുതര ആരോപണങ്ങളുമായി ആനക്കൊമ്പ് കേസിലെ പരാതിക്കാരൻ പൗലോസ് എ.എ. രംഗത്ത്. മോഹൻലാൽ സമർപ്പിച്ച വന്യജീവി ട്രോഫികളുടെ വിവരങ്ങളിൽ ദുരൂഹതയുണ്ടെന്നും, പുതുതായി വെളിപ്പെടുത്തിയ ആനക്കൊമ്പുകളുടെ ഉറവിടം സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കൈവശമുള്ള വന്യജീവി ട്രോഫികൾക്ക് നിയമപരിരക്ഷയും ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റും ആവശ്യപ്പെട്ട് മോഹൻലാൽ സമർപ്പിച്ച അപേക്ഷയാണ് പുതിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുന്നത്. 2011-ൽ ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയിൽ മോഹൻലാലിന്റെ കൈവശം നാല് ആനക്കൊമ്പുകളാണ് കണ്ടെത്തിയിരുന്നത്. എന്നാൽ, ഈ വർഷം മാർച്ചിൽ വനംവകുപ്പിന് നൽകിയ അപേക്ഷയിൽ പത്ത് ആനക്കൊമ്പുകളുടെ വിവരമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

ഇതോടെയാണ് പുതുതായി മൂന്ന് ജോഡി ആനക്കൊമ്പുകൾ എവിടെ നിന്ന് ലഭിച്ചു, ആരാണ് കൈമാറിയത്, എപ്പോഴാണ് കൈവശമായത് തുടങ്ങിയ കാര്യങ്ങളിൽ അന്വേഷണം വേണമെന്ന ആവശ്യം ശക്തമായത്. നിലവിൽ നിയമനടപടികൾ തുടരുന്ന ആനക്കൊമ്പുകൾക്ക് എങ്ങനെ ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് നൽകാൻ കഴിയുമെന്ന ചോദ്യവും പരാതിക്കാരൻ ഉയർത്തുന്നു.

അപേക്ഷ നൽകാൻ പോലും മോഹൻലാൽ നിയമപരമായി അർഹനല്ലെന്നാണ് പൗലോസ് എ.എ.യുടെ ആരോപണം. മോഹൻലാലിനെ അനുകൂലിക്കാൻ വനംവകുപ്പിലെ ചില ഉദ്യോഗസ്ഥർ ശ്രമിക്കുന്നതായും അദ്ദേഹം ആരോപിച്ചു.മുമ്പ് മോഹൻലാലിന്റെ കൈവശമുണ്ടായിരുന്ന ആനക്കൊമ്പുകൾക്ക് നൽകിയ ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് ഹൈക്കോടതി റദ്ദാക്കിയിരുന്നു. 2015-ലും 2016-ലും സംസ്ഥാന സർക്കാർ പ്രത്യേക ഉത്തരവിലൂടെ ആനക്കൊമ്പുകൾ കൈവശം വയ്ക്കാൻ അനുമതി നൽകിയതിനെ തുടർന്നാണ് വനംവകുപ്പ് സർട്ടിഫിക്കറ്റ് നൽകിയത്. എന്നാൽ, നടപടിക്രമങ്ങളിലെ നിയമപരമായ വീഴ്ചകൾ ചൂണ്ടിക്കാട്ടി ഹൈക്കോടതി പിന്നീട് ആ സർട്ടിഫിക്കറ്റ് റദ്ദാക്കുകയായിരുന്നു.

ഇതിനിടെയാണ് വന്യജീവി ട്രോഫികളുടെ പുതിയ വെളിപ്പെടുത്തൽ പുറത്തുവന്നത്. അധികമായി വെളിപ്പെടുത്തിയ ആനക്കൊമ്പുകളുടെ ഉറവിടം സംബന്ധിച്ച് അന്വേഷണം ആവശ്യപ്പെട്ട് പരാതിക്കാരൻ വീണ്ടും രംഗത്തെത്തിയതോടെ വിഷയം വീണ്ടും നിയമ-രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.

Tags:

#elephant tusk case #highcourt #illegal wild life trophies #mohanlal
Share: Facebook WhatsApp Telegram
Unknown's avatar

Jishitha Bigtv

Related Articles

എറണാകുളം

കൊച്ചി മെട്രോ പേരുമാറ്റത്തിൽ വിശദീകരണവുമായി കെഎംആർഎൽ;കമ്പനിയുടെ പേര് മാറ്റാനാണ് ശുപാർശ

എറണാകുളം

അഗസ്റ്റിൻ സഹോദരങ്ങൾക്ക് തിരിച്ചടി; അമ്പലമേട് വഞ്ചനാക്കേസ് ചോറ്റാനിക്കര കോടതിയിൽ തുടരും

എറണാകുളം

കൂടത്തായി കേസ്; ‘അണലി’ വെബ് സീരിസിന് വിലക്ക്; റിലീസ് അനിശ്ചിതത്വത്തിൽ

Recent Posts

  • ഉത്രാടപ്പാച്ചിൽ; തിരുവോണത്തെ വരവേൽക്കാനൊരുങ്ങി നാട്
  • ഇറാനെതിരെ കടുത്ത സാമ്പത്തിക ഉപരോധവുമായി അമേരിക്ക
  • സംസ്ഥാനത്ത് ഓണത്തിന് മഴ കനക്കും; 9 ജില്ലകളിൽ യെല്ലോ അലേർട്ട്
  • റെമിട്രിപ്പ്; വേഗത്തിൽ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാൻ പുതിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോം
  • ഷാർജയിൽ കെട്ടിടത്തിൽ നിന്ന് വീണ് മലയാളി ബാലിക മരിച്ചു

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap