Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
വഖഫ് ബോർഡ് വിവാദം: സർക്കാരിന് വീഴ്ചയില്ല; ‘മാനദണ്ഡങ്ങൾ ലംഘിച്ചത് മുൻ സർക്കാർ’ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തിൽ ഹൈക്കോടതി നിയോഗിച്ച സംഘത്തിന്റെ പരിശോധന; സുരക്ഷയും ചികിത്സാ സംവിധാനങ്ങളും വിലയിരുത്തികാഫിർ സ്ക്രീൻഷോട്ട് കേസ്; ഒരാൾ കൂടി അറസ്റ്റിൽ, അന്വേഷണം വ്യാപിപ്പിച്ച് എസ്‌ഐടിഫറോക്ക് ഇഎസ്ഐ ആശുപത്രിയിൽ എക്‌സ്റേ സേവനം പുനഃസ്ഥാപിച്ചു;നടപടി ബിഗ് ടിവി വാർത്തയ്ക്ക് പിന്നാലെവഖഫ് ബോർഡ് വിവാദം; സർക്കാരിനെതിരെ ആഞ്ഞടിച്ച് സമസ്ത മുഖപത്രംഗവൺമെന്റ് പ്ലീഡർ വിവാദം; കെഎസ്‌യുവിൽ ഗ്രൂപ്പ് പോര് രൂക്ഷം, പരസ്യ പോരിലേക്ക് നേതാക്കൾകോഴിക്കോട് വൻ ലഹരിവേട്ട; ജിമ്മിന്റെ മറവിൽ എംഡിഎംഎ വിൽപ്പന, രണ്ടിടങ്ങളിൽ നിന്നായി 300 ഗ്രാമോളം ലഹരിമരുന്ന് പിടികൂടിഫുട്ബോൾ ലോകകപ്പ് ആവേശത്തിൽ വാക്കുതർക്കം;കോഴിക്കോട് അർജന്റീന–ബ്രസീൽ ആരാധകർ തമ്മിൽ സംഘർഷംഅഴിയൂരിൽ 17-കാരന്റെ ആത്മഹത്യ: മകനെ ക്രൂരമായി മർദിച്ചെന്ന് മാതാവ്;പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് കുടുംബംകൊച്ചി-ലക്ഷദ്വീപ് സീപ്ലെയിൻ സർവീസ് വീണ്ടും നീളും; നാളത്തെ ഉദ്ഘാടനം മാറ്റിവെച്ചുഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ല: കൊയിലാണ്ടി സൗത്ത് പുളിയഞ്ചേരി എൽ.പി. സ്കൂൾ അടച്ചു;ആശങ്കയിൽ രക്ഷിതാക്കളും വിദ്യാർത്ഥികളുംഉമ്മൻചാണ്ടിയെ അനുസ്മരിച്ച് പുതുപ്പള്ളി; കല്ലറയിലെത്തി ആദരാഞ്ജലി അർപ്പിച്ച് വി.ഡി. സതീശൻ, ഒത്തൊരുമയ്ക്ക് ആഹ്വാനം ചെയ്ത് ചാണ്ടി ഉമ്മൻ
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / എറണാകുളം / നടിയെ ആക്രമിച്ച കേസ്; ശിക്ഷ മരവിപ്പിക്കണമെന്ന പൾസർ സുനിയുടെ ആവശ്യത്തിൽ എതിർപ്പറിയിച്ച് അതിജീവിത, ഹൈക്കോടതി വിധി പറയാൻ മാറ്റി

എറണാകുളം

നടിയെ ആക്രമിച്ച കേസ്; ശിക്ഷ മരവിപ്പിക്കണമെന്ന പൾസർ സുനിയുടെ ആവശ്യത്തിൽ എതിർപ്പറിയിച്ച് അതിജീവിത, ഹൈക്കോടതി വിധി പറയാൻ മാറ്റി

Jishitha Bigtv Jishitha Bigtv
July 10, 2026 1 min read
Share: Facebook Twitter WhatsApp Telegram
നടിയെ ആക്രമിച്ച കേസ്; ശിക്ഷ മരവിപ്പിക്കണമെന്ന പൾസർ സുനിയുടെ ആവശ്യത്തിൽ എതിർപ്പറിയിച്ച് അതിജീവിത, ഹൈക്കോടതി വിധി പറയാൻ മാറ്റി
പ്രതിക്ക് ജാമ്യം നൽകിയാൽ തെളിവുൾപ്പെടെ നശിപ്പിക്കാൻ സാധ്യതയുണ്ടെന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി

നടിയെ ആക്രമിച്ച കേസിൽ ഒന്നാം പ്രതി പൾസർ സുനി ഉൾപ്പെടെയുള്ളവരുടെ ശിക്ഷ മരവിപ്പിക്കണമെന്ന അപ്പീലിൽ ഹൈക്കോടതി വിധി പറയാൻ മാറ്റി. പൾസർ സുനി കൊടുംകുറ്റവാളിയാണെന്നും ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിക്കരുതെന്നും അതിജീവിത കോടതിയെ അറിയിച്ചു.

ഗൂഢാലോചനക്കേസിൽ ദിലീപ് ഉൾപ്പെടെയുള്ള പ്രതികളെ വെറുതെ വിട്ട സാഹചര്യത്തിൽ പ്രോസിക്യൂഷന്റെ ആരോപണത്തിന്റെ ഒരു ഭാഗം നിലനിൽക്കുന്നില്ലെന്നും അപ്പീലിൽ അന്തിമതീരുമാനം വരുന്നതുവരെ വിചാരണക്കോടതിയുടെ ശിക്ഷാവിധി മരവിപ്പിക്കണമെന്നുമാണ് പൾസർ സുനിയുടെ വാദം.

എന്നാൽ ശിക്ഷ മരവിപ്പിക്കാവുന്ന തരത്തിലുള്ള കേസല്ല ഇതെന്നാണ് പ്രോസിക്യൂഷന്റെ നിലപാട്. കേസിലെ നിർണായക തെളിവായ ആക്രമണത്തിന്റെ ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോൺ ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നും, ജാമ്യം അനുവദിച്ചാൽ തെളിവുകൾ നശിപ്പിക്കപ്പെടാൻ സാധ്യതയുണ്ടെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. മുമ്പ് ജാമ്യത്തിലിറങ്ങിയപ്പോഴെല്ലാം പ്രതി മറ്റ് കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിരുന്ന സ്ഥിരം കുറ്റവാളിയാണെന്നും ശിക്ഷ മരവിപ്പിക്കുന്നതിന് പകരം വർധിപ്പിക്കണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു.

അതേസമയം, അപ്പീലിൽ ഉടൻ അന്തിമവിധി ഉണ്ടാകാൻ സാധ്യതയില്ലെന്നും, ഇതിനകം എട്ടുവർഷത്തിലേറെ തടവ് അനുഭവിച്ച സാഹചര്യത്തിൽ ജാമ്യം അനുവദിക്കണമെന്നും പൾസർ സുനിയുടെ അഭിഭാഷകൻ വാദിച്ചു.അതിജീവിതയുടെ ഭാഗത്തുനിന്നും ശക്തമായ എതിർപ്പാണ് കോടതിയിൽ ഉയർന്നത്. അതീവ ഹീനമായ കുറ്റകൃത്യമാണ് നടന്നതെന്നും, ആക്രമണം നടത്തുക മാത്രമല്ല ദൃശ്യങ്ങൾ പകർത്തുകയും ചെയ്ത സംഭവം അതീവ ഗുരുതരമാണെന്നും അതിജീവിതയുടെ അഭിഭാഷകൻ ചൂണ്ടിക്കാട്ടി.പൾസർ സുനിക്ക് പുറമെ രണ്ടാം പ്രതി മാർട്ടിൻ ആന്റണി, അഞ്ചാം പ്രതി എച്ച്. സലീം, ആറാം പ്രതി പ്രദീപ് എന്നിവരുടെ അപ്പീലുകളും ഹൈക്കോടതിയുടെ പരിഗണനയിലാണ്. മൂന്നാം പ്രതി ബി. മണികണ്ഠന്റെയും നാലാം പ്രതി വി.പി. വിജീഷിന്റെയും ഹർജികളും പിന്നീട് പരിഗണിക്കും. വാദം പൂർത്തിയായതോടെ ജസ്റ്റിസ് രാജാ വിജയരാഘവൻ അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് ഹർജികൾ ഇടക്കാല ഉത്തരവിനായി മാറ്റി.

Tags:

#actress attack case #highcourt #prosecution #pulsar suni
Share: Facebook WhatsApp Telegram
Unknown's avatar

Jishitha Bigtv

Related Articles

എറണാകുളം

ശബരിമല തന്ത്രി; ‘പിതാവ് കേസിൽപ്പെട്ടാൽ മകന് അയോഗ്യതയില്ല, കണ്ഠര് ബ്രഹ്മദത്തനെ പിന്തുണച്ച് ദേവസ്വം മന്ത്രി

എറണാകുളം

കശുവണ്ടി അഴിമതിക്കേസിൽ പ്രോസിക്യൂഷൻ അനുമതി ഉത്തരവിന്റെ ആധികാരികത ചോദ്യം ചെയ്ത് സിബിഐ; സെക്രട്ടറിയുടെ ഒപ്പുള്ള പകർപ്പ് ഹാജരാക്കാൻ ഹൈക്കോടതി

എറണാകുളം

കള്ളാടി മണ്ണിടിച്ചിൽ;മണ്ണ് നീക്കാൻ ഡിഡിഎംഎ നൽകിയ മുന്നറിയിപ്പ് കരാർ കമ്പനി അവഗണിച്ചു,അമിക്കസ് ക്യൂറി ഹൈക്കോടതിയിൽ

Recent Posts

  • വഖഫ് ബോർഡ് വിവാദം: സർക്കാരിന് വീഴ്ചയില്ല; ‘മാനദണ്ഡങ്ങൾ ലംഘിച്ചത് മുൻ സർക്കാർ’
  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തിൽ ഹൈക്കോടതി നിയോഗിച്ച സംഘത്തിന്റെ പരിശോധന; സുരക്ഷയും ചികിത്സാ സംവിധാനങ്ങളും വിലയിരുത്തി
  • കാഫിർ സ്ക്രീൻഷോട്ട് കേസ്; ഒരാൾ കൂടി അറസ്റ്റിൽ, അന്വേഷണം വ്യാപിപ്പിച്ച് എസ്‌ഐടി
  • ഫറോക്ക് ഇഎസ്ഐ ആശുപത്രിയിൽ എക്‌സ്റേ സേവനം പുനഃസ്ഥാപിച്ചു;നടപടി ബിഗ് ടിവി വാർത്തയ്ക്ക് പിന്നാലെ
  • വഖഫ് ബോർഡ് വിവാദം; സർക്കാരിനെതിരെ ആഞ്ഞടിച്ച് സമസ്ത മുഖപത്രം

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap