Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തുഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കുംരാസവള വിലക്കയറ്റം കർഷകരുടെ നടുവൊടിക്കുന്നു70,000 ത്തിലധികം പുസ്തകങ്ങൾ ഉള്ള സുൽത്താൻപേട്ടയിലെ അക്ഷര ലോകംഇഡി നോട്ടീസ് പതിച്ചത് സിപിഐഎമ്മിന്‍റെ ചുമരിലോ? പിബി അംഗം ആദ്യമായി ചോദ്യമുനയിലേക്ക്കിഫ്ബിയെച്ചൊല്ലി രാഷ്ട്രീയ പോര്റോക്കറ്റ് ത്രസ്റ്ററുകളുമായി ടെസ്‌ലയുടെ പുതിയ റോഡ്സ്റ്റർഅങ്കിതാ ഭണ്ഡാരിയുടെ കൊലപാതകവും സിക്കിം ഗവർണറുംആരോഗ്യവകുപ്പിൽ ജീവനക്കാരുടെ കുറവ്
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / ഏറ്റവും പുതിയത് / ‘കുപ്രസിദ്ധ രക്ഷാപ്രവർത്തനം’; കേസിൽ ത്വരിത നീക്കവുമായി എസ്ഐടി

ഏറ്റവും പുതിയത്

‘കുപ്രസിദ്ധ രക്ഷാപ്രവർത്തനം’; കേസിൽ ത്വരിത നീക്കവുമായി എസ്ഐടി

BigTV News Desk BigTV News Desk
May 20, 2026 1 min read
Share: Facebook Twitter WhatsApp Telegram
‘കുപ്രസിദ്ധ രക്ഷാപ്രവർത്തനം’; കേസിൽ ത്വരിത നീക്കവുമായി എസ്ഐടി

നവകേരള സദസുമായി ബന്ധപ്പെട്ട യാത്രയ്ക്കിടെ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷാ ഉദ്യോഗസ്ഥർ ആലപ്പുഴയിലെ നിയുക്ത എംഎൽഎ എ ഡി തോമസിനെ ഉൾപ്പെടെ ക്രൂരമായി മർദിച്ച സംഭവത്തിൽ ഫയലുകൾ വിളിച്ചുവരുത്തി എസ്ഐടി. ആലപ്പുഴ ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിച്ച ഫയലുകളാണ് എസ്ഐടി സംഘം വിളിച്ചുവരുത്തിയത്. അന്വേഷണ ഉദ്യോഗസ്ഥർ നാളെ ആലപ്പുഴയിൽ യോഗം ചേരും എന്നും എസ്ഐടി തലവൻ ഷൗക്കത്തലി ബിഗ് ടിവിയോട് പറഞ്ഞു. കേസിലെ മുഖ്യസാക്ഷിയായ ജയ്ഹിന്ദ് ടിവി ക്യാമറാമാന് കോടതിയിൽ ഹാജരാകരുതെന്ന് ഭീഷണി ഉണ്ടായതായി ക്യാമറമാൻ ബിഗ് ടിവിയോട് പറഞ്ഞു.

അന്വേഷണത്തിന്റെ ഭാഗമായി ഫോറൻസിക് ലാബിൽ പരിശോധനയ്ക്ക് അയച്ച ഫോണുകളുടെ വിവരങ്ങൾ ഉടൻ ലഭ്യമാക്കാൻ നിർദേശം നൽകും. ആവശ്യമെങ്കിൽ എംഎൽഎയുടെ അടക്കം മൊഴി വീണ്ടും രേഖപ്പെടുത്തും. അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥരെ നോട്ടീസ് നൽകി വിളിച്ചുവരുത്തും. കേസന്വേഷണം പുതിയ സംഘം ഏറ്റെടുത്തതിന് പിന്നാലെ കേസിലെ മുഖ്യസാക്ഷിക്കും ഭീഷണിയുമെത്തി. ജയ്ഹിന്ദ് ടിവി ക്യാമറമാൻ ജോജിക്കാണ് കേസിൽ സാക്ഷി പറയരുതെന്ന ഭീഷണി സന്ദേശം എത്തിയത്. ഫോണിലൂടെ ആയിരുന്നു ഭീഷണി.

കേസന്വേഷണം തീരുന്നതുവരെ ആലപ്പുഴയിൽ ക്യാംപ് ചെയ്യാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. പരമാവധി വേഗത്തിൽ അന്വേഷണം പൂർത്തീകരിച്ച് സർക്കാരിൽ റിപ്പോർട്ട് നൽകുമെന്നും അന്വേഷണസംഘം വ്യക്തമാക്കി.

Tags:

#AD Thomas #gunmen #Navakerala Bus #rescue operation #SIT
Share: Facebook WhatsApp Telegram
Unknown's avatar

BigTV News Desk

BIGTV 24x7 Malayalam News, a dedicated 24x7 Malayalam news channel bringing you accurate, fast, and unbiased news from Kerala and beyond. ✔ Breaking News ✔ Kerala News Updates ✔ National & International News ✔ Politics | Business | Crime | Entertainment | Sports

Related Articles

ഏറ്റവും പുതിയത്

ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു

ഏറ്റവും പുതിയത്

ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ

ഏറ്റവും പുതിയത്

ഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കും

Recent Posts

  • ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര
  • 20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?
  • ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു
  • ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ
  • ഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കും

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap