Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
ഉത്രാടപ്പാച്ചിൽ; തിരുവോണത്തെ വരവേൽക്കാനൊരുങ്ങി നാട്ഇറാനെതിരെ കടുത്ത സാമ്പത്തിക ഉപരോധവുമായി അമേരിക്കസംസ്ഥാനത്ത് ഓണത്തിന് മഴ കനക്കും; 9 ജില്ലകളിൽ യെല്ലോ അലേർട്ട്റെമിട്രിപ്പ്; വേഗത്തിൽ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാൻ പുതിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോംഷാർജയിൽ കെട്ടിടത്തിൽ നിന്ന് വീണ് മലയാളി ബാലിക മരിച്ചുഡിവൈഎഫ്ഐക്ക് പുതിയ നേതൃത്വം;ചിന്ത ജെറോം സംസ്ഥാന പ്രസിഡന്റ്,എം. വിജിൻ സെക്രട്ടറിവീണയ്ക്കെതിരായ ഇഡി നടപടി രാഷ്ട്രീയ വേട്ടയെന്ന് പിണറായി; കോടികളുടെ ഇടപാടെന്ന ആരോപണം തള്ളിഓണക്കിറ്റ് വിതരണം പൂർത്തിയാക്കി സപ്ലൈകോ; വിറ്റുവരവ് 253.20 കോടി കടന്നുയുക്രൈനിലെ ഷോപ്പിംഗ് സെന്ററിൽ റഷ്യൻ ഡ്രോൺ ആക്രമണം; 16 മരണംജില്ലാ ആശുപത്രികളിൽ 24 മണിക്കൂർ സ്പെഷ്യാലിറ്റി സേവനം; പുനലൂരിൽ പൈലറ്റ് പദ്ധതിഫേസ്ബുക്കിൽ നിന്ന് വാർത്തകൾ നീക്കം ചെയ്തതിൽ സർക്കാരിന് പങ്കില്ലെന്ന് മെറ്റമംഗളൂരു ഇനി പാലക്കാട് ഡിവിഷന്റെ ഭാഗമല്ല; റെയിൽവേ ഉത്തരവിനെതിരെ പ്രതിഷേധം
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / ആലപ്പുഴ / ചേർത്തല ദേശീയപാതയിലെ ഗർത്തം; ദേശീയപാത അതോറിറ്റിക്ക് ഗുരുതര വീഴ്ചയെന്ന് പൊതുമരാമത്ത് റിപ്പോർട്ട്; അഞ്ച് സ്ഥലങ്ങളിലും അപകടസാധ്യത

ആലപ്പുഴ

ചേർത്തല ദേശീയപാതയിലെ ഗർത്തം; ദേശീയപാത അതോറിറ്റിക്ക് ഗുരുതര വീഴ്ചയെന്ന് പൊതുമരാമത്ത് റിപ്പോർട്ട്; അഞ്ച് സ്ഥലങ്ങളിലും അപകടസാധ്യത

Jishitha Bigtv Jishitha Bigtv
July 3, 2026 1 min read
Share: Facebook Twitter WhatsApp Telegram
ചേർത്തല ദേശീയപാതയിലെ ഗർത്തം; ദേശീയപാത അതോറിറ്റിക്ക് ഗുരുതര വീഴ്ചയെന്ന് പൊതുമരാമത്ത് റിപ്പോർട്ട്; അഞ്ച് സ്ഥലങ്ങളിലും അപകടസാധ്യത
അപകടമുണ്ടായ മേഖല പൂർണമായും പൊളിച്ച് പുനർ നിർമ്മിക്കണമെന്ന് ദേശീയപാത അതോറിറ്റി നിർദ്ദേശിച്ചിരുന്നു

ചേർത്തല പതിനൊന്നാം മൈലിന് സമീപം ദേശീയപാതയിൽ ഗർത്തം രൂപപ്പെട്ട സംഭവത്തിൽ ദേശീയപാത അതോറിറ്റിക്കെതിരെ ഗുരുതര കണ്ടെത്തലുമായി പൊതുമരാമത്ത് വകുപ്പിന്റെ പ്രാഥമിക റിപ്പോർട്ട്. മണ്ണിനടിയിലെ പൈപ്പ് ലൈൻ പൊട്ടിയ വിവരം അറിഞ്ഞിട്ടും ദേശീയപാത അധികൃതർ സമയബന്ധിതമായി നടപടി സ്വീകരിച്ചില്ലെന്നാണ് റിപ്പോർട്ടിലെ വിലയിരുത്തൽ. സമാന സാഹചര്യം ദേശീയപാതയിലെ മറ്റ് അഞ്ച് സ്ഥലങ്ങളിലും നിലനിൽക്കുന്നുണ്ടെന്നും സുരക്ഷാ പരിശോധനകൾ പൂർത്തിയാകുന്നതുവരെ അവിടങ്ങളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തണമെന്നും റിപ്പോർട്ടിൽ നിർദേശിക്കുന്നു.

ഗർത്തം രൂപപ്പെട്ട സ്ഥലത്ത് പൊതുമരാമത്ത് വകുപ്പ് എൻജിനീയർമാർ വീണ്ടും പരിശോധന നടത്തും. പ്രാഥമിക റിപ്പോർട്ട് ഇന്ന് ജില്ലാ കളക്ടർക്ക് കൈമാറും. വിശദമായ റിപ്പോർട്ട് അടുത്ത ദിവസങ്ങളിൽ സർക്കാരിന് സമർപ്പിക്കുമെന്നും അധികൃതർ അറിയിച്ചു.സംഭവസ്ഥലം പരിശോധിച്ച വാട്ടർ അതോറിറ്റി എൻജിനീയർമാരും ദേശീയപാത അധികൃതർക്ക് വീഴ്ച സംഭവിച്ചതായി കണ്ടെത്തിയിരുന്നു. ഭൂമിക്കടിയിലെ പൈപ്പ് പൊട്ടിയ വിവരം 35 ദിവസം മുമ്പ് അറിയിച്ചിട്ടും നടപടി സ്വീകരിച്ചില്ലെന്നാണ് വാട്ടർ അതോറിറ്റിയുടെ കണ്ടെത്തൽ.

പൈപ്പ് പൊട്ടിയതിന് പിന്നാലെ മൂന്ന് മാസത്തോളം മണ്ണ് ക്രമേണ ഒലിച്ചുപോകുന്ന സാഹചര്യമുണ്ടാകുമെന്നും, ഇത് പരിഹരിക്കാതെ വിട്ടതാണ് ഒടുവിൽ റോഡിനടിയിലെ മണ്ണ് പൂർണമായും ഒലിച്ചുപോയി ഗർത്തം രൂപപ്പെടാൻ കാരണമായതെന്നും പൊതുമരാമത്ത് വകുപ്പും വിലയിരുത്തുന്നു.മറ്റ് വകുപ്പുകൾ നൽകുന്ന മുന്നറിയിപ്പുകളും നിർദേശങ്ങളും ദേശീയപാത അധികൃതർ ഗൗരവമായി പരിഗണിക്കുന്നില്ലെന്നും, ഇത്തരം സമീപനം ജനങ്ങളുടെ സുരക്ഷയെ തന്നെ അപകടത്തിലാക്കുന്നതാണെന്നും പൊതുമരാമത്ത് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു. ദേശീയപാതയിലെ മറ്റ് അപകടസാധ്യതയുള്ള മേഖലകളിലും വിശദമായ പരിശോധന നടത്താനാണ് തീരുമാനം.

Tags:

#alappuzha #cherthala nh #National highway #pothole #pwd #road collapsed
Share: Facebook WhatsApp Telegram
Unknown's avatar

Jishitha Bigtv

Related Articles

ആലപ്പുഴ

നെഹ്റു ട്രോഫി ജലോത്സവത്തിന് ഇനി ഒരു ദിവസം;ആവേശത്തിലലിഞ്ഞ് പുന്നമട

ആലപ്പുഴ

മത്സ്യത്തൊഴിലാളികൾക്ക് ഇൻഷുറൻസ് നിഷേധിച്ച് ഓറിയന്റൽ ഇൻഷുറൻസ്

ആലപ്പുഴ

ആലപ്പുഴയിലെ മഴക്കെടുതി; 13 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു, തിരുവല്ലയിൽ രക്ഷാപ്രവർത്തനത്തിന് മത്സ്യത്തൊഴിലാളികളുടെ വള്ളങ്ങളെത്തി

Recent Posts

  • ഉത്രാടപ്പാച്ചിൽ; തിരുവോണത്തെ വരവേൽക്കാനൊരുങ്ങി നാട്
  • ഇറാനെതിരെ കടുത്ത സാമ്പത്തിക ഉപരോധവുമായി അമേരിക്ക
  • സംസ്ഥാനത്ത് ഓണത്തിന് മഴ കനക്കും; 9 ജില്ലകളിൽ യെല്ലോ അലേർട്ട്
  • റെമിട്രിപ്പ്; വേഗത്തിൽ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാൻ പുതിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോം
  • ഷാർജയിൽ കെട്ടിടത്തിൽ നിന്ന് വീണ് മലയാളി ബാലിക മരിച്ചു

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap