കോഴിക്കോട് പന്തീരങ്കാവിൽ മൂന്നരക്കിലോ എംഡിഎംഎ പിടികൂടിയ കേസിൽ കൂടുതൽ പ്രതികളിലേക്ക് എത്താനാകാതെ എക്സൈസ് അന്വേഷണം മന്ദഗതിയിൽ. സംസ്ഥാനത്തെ ഏറ്റവും വലിയ ലഹരിവേട്ടകളിൽ ഒന്നായ കേസിൽ നിർണായക വിവരങ്ങൾ ലഭിച്ചിട്ടും മുഖ്യ കണ്ണികളെ പിടികൂടാൻ ഇതുവരെ സാധിച്ചിട്ടില്ല.സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ഫാത്തിമ്മ നസ്രിനും മലപ്പുറം സ്വദേശി പി.കെ. ഷഫീഖും എംഡിഎംഎയുമായി പിടിയിലായതിന് പിന്നാലെ, ലഹരിക്കടത്ത് ശൃംഖലയെക്കുറിച്ചുള്ള ചില നിർണായക സൂചനകൾ അന്വേഷണസംഘത്തിന് ലഭിച്ചു. രാജസ്ഥാനിൽ നിന്ന് കേരളത്തിലേക്ക് ലഹരി എത്തിച്ചതാണെന്നും അന്തർസംസ്ഥാന മാഫിയയുടെ ബന്ധമുണ്ടെന്നുമാണ് കണ്ടെത്തൽ.പ്രതികളുടെ മൊബൈൽ ഫോൺ രേഖകൾ, ബാങ്ക് ഇടപാടുകൾ, യാത്രാ വിവരങ്ങൾ എന്നിവ വിശദമായി പരിശോധിച്ചു. അക്കൗണ്ടിലേക്ക് പണം നല്കിയവരെ ചോദ്യം ചെയ്തു. ലഹരി വിൽപ്പനയിൽ നിന്നുള്ള പണം വിവിധ അക്കൗണ്ടുകളിലൂടെ കൈമാറിയതായും സംശയമുണ്ട്.
കേസുമായി ബന്ധപ്പെട്ട് കൂടുതൽ പ്രതികളെ കണ്ടെത്താനായി എക്സൈസിന്റെ പ്രത്യേക അന്വേഷണസംഘം ഗോവയിലും അന്വേഷണം നടത്തിയിരുന്നു. എന്നാൽ പ്രധാന കണ്ണികളെന്ന് കരുതുന്ന ചിലർ ഒളിവിൽ തുടരുന്നതിനാൽ അവരെ കണ്ടെത്താനായില്ല. പ്രതികളെ ഉടനെ പിടികൂടുമെന്ന് എക്സൈസ് പറയുന്നത്.
