മുഖ്യമന്ത്രി പ്രഖ്യാപനത്തിൽ മുസ്ലീം ലീഗ് ഇടപെട്ടെന്ന പ്രചാരണം തള്ളി പാണക്കാട് മുനവറലി തങ്ങൾ. ഹൈക്കമാൻഡ് തീരുമാനം ജനവികാരം മാനിച്ചാണെന്ന് തങ്ങൾ വ്യക്തമാക്കി. ലീഗിനെ ചാരി നടത്തിയ വർഗീയ ധ്രുവീകരണ ശ്രമങ്ങൾ ജനങ്ങൾ തള്ളിയെന്ന് പി കെ ഫിറോസും പ്രതികരിച്ചു
മുഖ്യമന്ത്രി പ്രഖ്യാപനത്തിൽ ഇടപെട്ടെന്ന ആരോപണം തള്ളുകയാണ് ലീഗ് നേതൃത്വം. തീരുമാനം കോൺഗ്രസ് ഹൈക്കമാൻഡിന്റേതാണെന്നും ജനവികാരം മാനിച്ചാണെന്നും പാണക്കാട് മുനവറലി തങ്ങൾ വ്യക്തമാക്കി. വെള്ളാപ്പള്ളി നടേശനും ജി സുകുമാരൻ നായർക്കുമെതിരെ യൂത്ത് ലീഗ് പ്രവർത്തകർ മുദ്രാവാക്യം വിളിച്ചതിനെ അംഗീകരിക്കില്ലെന്നും മുനവറലി തങ്ങൾ ബിഗ് ടിവിയോട് പറഞ്ഞു.
തെരഞ്ഞെടുപ്പ് ഫലം കേരളത്തിലെ വർഗീയ രാഷ്ട്രീയത്തിനേറ്റ തിരിച്ചടിയാണെന്ന് മുസ്ലീം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പി കെ ഫിറോസ് പറഞ്ഞു. മുസ്ലീം ലീഗിനെ ചാരി വർഗീയ ധ്രുവീകരണം നടത്താൻ സിപിഐഎമ്മും ബിജെപിയും ശ്രമിച്ചുവെന്നും എന്നാൽ ആ നീക്കങ്ങളെ കേരള ജനത ചവറ്റുകുട്ടയിൽ എറിഞ്ഞുവെന്നും ഫിറോസ് പറഞ്ഞു. യുഡിഎഫ് ഉഭയകക്ഷി ചർച്ചകൾക്ക് പിന്നാലെ തന്നെ മന്ത്രിമാരെ പ്രഖ്യാപിക്കാനാണ് ലീഗിന്റെ നീക്കം
