തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ സിപിഎമ്മിൽ നേതൃമാറ്റം ആവശ്യപ്പെട്ട് ഫ്ലെക്സ് ബോര്‍ഡ് പ്രതിഷേധം തുടരുന്നു. കണ്ണൂരിന് പിന്നാലെ സിപിഎമ്മിന് കനത്ത പരാജയം നേരിട്ട മലപ്പുറത്താണ് പി ജയരാജന് വേണ്ടി ഇന്ന് ഫ്ളക്സുകൾ പ്രത്യക്ഷപ്പെട്ടത്. മലപ്പുറം വണ്ടൂർ വാണിയമ്പലത്താണ് പി ജയരാജന് വേണ്ടി പിജെ ആർമി എന്ന പേരിൽ ഫ്ളക്സ് ഉയർന്നത്. വാക്കുകളല്ല, കാലം ആവശ്യപ്പെടുന്നത് പ്രതിരോധത്തിന്റെ കരുത്താണ് കരുത്തായി പിജെ വരട്ടെ എന്നാണ് ഫ്ളക്സിൽ.എന്നാൽ ഫ്ലക്സ് പ്രതിഷേധങ്ങൾക്കെതിരെ പി ജയരാജൻ കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. തന്റെ പടം വെച്ചുള്ള ബോർഡുകൾ നീക്കം ചെയ്യണമെന്നും,സോഷ്യൽ മീഡിയയിൽ തന്നെ പ്രകീർത്തിച്ചു കൊണ്ടും പാർട്ടി നേതൃത്വത്തിലുള്ളവരെ ഇകഴ്ത്തിയുമുള്ള പ്രചരണങ്ങൾ അവസാനിപ്പിക്കാനും പി ജെ ഫെയ്സ്ബുക്ക് കുറിപ്പിലൂടെ നിർദ്ദേശിച്ചിരുന്നു.
കണ്ണൂരിന് പിന്നാലെ മലപ്പുറത്തും പി ജയരാജന് വേണ്ടി ഫ്ലെക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടു
