സംസ്ഥാനത്തെ നിപ പ്രതിരോധ പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരണവുമായി ആരോഗ്യമന്ത്രി കെ. മുരളീധരൻ.വൈറസ് ബാധിച്ച വ്യക്തിയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്നും നിലവിൽ വെന്റിലേറ്ററിലാണെന്നും മന്ത്രി പറഞ്ഞു.രോഗിയെ പ്രവേശിപ്പിച്ച ഉടൻ റിബാവെറിൻ മരുന്ന് നൽകിയിട്ടുണ്ട്. ഇതിനുപുറമെ ജൂൺ 12ന് പ്രതിരോധ മരുന്നായ മോണോ ക്ലോണല്‍ ആദ്യ ഡോസും നല്‍കി.ഇന്ത്യയിൽ സ്റ്റോക്ക് ഇല്ലാതിരുന്ന മരുന്ന് ആരോഗ്യവകുപ്പ് അഡീഷണൽ സെക്രട്ടറി രേണുവിന്റെ ഇടപെടലിലൂടെയാണ് ഇന്ത്യയിലെത്തിച്ചത്. 2021 ന് ശേഷം മരുന്ന് വാങ്ങിയിട്ടില്ലെന്നാണ് വിവരമെന്നും അദ്ദേഹം പറഞ്ഞു. സമ്പര്‍ക്കപ്പട്ടികയിലുള്ളവരുടെ ഫലം നെഗറ്റീവാണ്,327 വീടുകളിൽ സർവേ നടത്തി, നിലവിൽ പുതിയ കേസുകൾ ഇല്ലെന്നും മന്ത്രി വ്യക്തമാക്കി.
ആരോഗ്യമന്ത്രി കോഴിക്കോട് ക്യാംപ് ചെയ്തില്ലെന്ന പ്രതിപക്ഷനേതാവിന്‍റെ ആരോപണത്തിലും മന്ത്രി മറുപടി പറഞ്ഞു.വിമര്‍ശനം തന്റെ നേര്‍ക്കുള്ളതാണെന്നും 2018ലെ സാഹചര്യമല്ല ഇപ്പോഴെന്നും അതുമായി താരതമ്യം ചെയ്യരുതെന്നും മന്ത്രി പറഞ്ഞു. കോഴിക്കോട് ക്യാമ്പ് ചെയ്യാതിരുന്നത് കൂടുതൽ കേസുകൾ ഇല്ലാത്തതിനാലാണെന്നും മുഖ്യമന്തിയായിരുന്നപ്പോൾ അമേരിക്കയിൽ ഇരുന്ന് കേരളത്തിലെ കാര്യം കൈകാര്യം ചെയ്ത പിണറായി വിജയനാണ് തിരുവനന്തപുരത്തിരുന്ന് കോഴിക്കോട്ടെ സാഹചര്യം വിലയിരുത്തിയതിനെ വിമർശിക്കുന്നതെന്നും ആരോഗ്യ മന്ത്രി പറഞ്ഞു
