കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർഥി നിധിന്റെ മരണത്തിൽ പ്രതിച്ചേർക്കപ്പെട്ട ഡോ. റാമിന്റെ അറസ്റ്റ് വൈകുന്നതിൽ പ്രതിഷേധം ശക്തമാവുകയാണ്. അന്വേഷണത്തിലെ അതൃപ്തി കുടുംബവും അറിയിച്ചു. ഇതിനിടയിലാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്. കുടുംബം ഇന്ന് ക്രൈംബ്രാഞ്ച് ഓഫീസിൽ എത്തിയെങ്കിലും അവധിയായതിനാൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ കാണാൻ സാധിച്ചില്ല.
ലോൺ ആപ്പ് അല്ല ആത്മഹത്യക്ക് കാരണമെന്ന് നിധിന്റെ പിതാവ് പറഞ്ഞു. ക്രൈം ബ്രാഞ്ച് അന്വേഷണം ശരിയായ ദിശയിലല്ലെങ്കിൽ ഹൈക്കോടതിയെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.അതേസമയം ഡോക്ടർ റാമിന്റെ അറസ്റ്റ് വൈകിക്കുന്നതിൽ പ്രതിഷേധിച്ച് ഫ്രറ്റേണിറ്റി മൂവ്മെന്റ് പോലീസ് ഹെഡ് ക്വാർട്ടേഴ്സിന് മുന്നിൽ പ്രതിഷേധിച്ചു. ഹെഡ് കോർട്ടേഴ്സിന് മുന്നിൽ ഡോക്ടർ റാമിന്റെ ലുക്ക് ഔട്ട് നോട്ടീസ് ഒട്ടിച്ചായിരുന്നു പ്രതിഷേധം. റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. ഏപ്രിൽ പത്തിനാണ് നിധിൻ കെട്ടിടത്തിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തത്.
