പാർട്ടി സെക്രട്ടറി എന്ന നിലയിൽ തന്റെ ശരീരഭാഷ ശരിയല്ലെന്ന് വീട്ടിൽനിന്നുപോലും അഭിപ്രായമുയർന്നുവെന്ന് സമ്മതിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.തെരഞ്ഞെടുപ്പ് തോൽവിക്ക് കാരണം “പിണറായിസം” ആണെന്നും, പാർട്ടിയും സർക്കാരും പൂർണമായും പിണറായി വിജയനെ കേന്ദ്രീകരിച്ചാണെന്നുമായിരുന്നു വിമർശനം. ശൈലജ ടീച്ചറെ ഒതുക്കാൻ നേതൃത്വം ഒത്തുകളിച്ചുവെന്ന ആരോപണവും ഉയർന്നു.രണ്ടാം പിണറായി സർക്കാരിൽ ശൈലജയെ മന്ത്രിയാക്കാതിരിക്കാൻ വേണ്ടി മാത്രമാണ് പുതിയ വ്യവസ്ഥ കൊണ്ടുവന്നത്.
കോടിയേരി ബാലകൃഷ്ണൻ്റെ അഭാവം പാർട്ടി അറിയുന്നുണ്ട് . നേതാക്കൾ പോകുന്നെങ്കിൽ പോകട്ടെ എന്ന നിലപാട് കോടിയേരി സ്വീകരിക്കില്ല എന്നും ജില്ലാകമ്മറ്റിയിൽ വിമർശനം ഉയർന്നു. തൻ്റെ ശൈലിയിൽ മാറ്റം വരുത്തുമെന്ന് എം വി ഗോവിന്ദൻ സ്വയം വിമർശനം എന്ന രീതിയിൽ പറഞ്ഞു.വീട്ടിൽനിന്നുപോലും താൻ വിമർശനം കേൾക്കാറുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കണ്ണാടിയിൽ നോക്കാറുണ്ടോ എന്ന് മകൻ ചോദിക്കുന്ന സന്ദർഭമുണ്ടായി. പത്രസമ്മേളനങ്ങൾ വീണ്ടും കണ്ടുനോക്കണം എന്ന് മകൻ പറഞ്ഞെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വാർത്താസമ്മേളനത്തിലെ തൻ്റെ ശരീര ഭാഷ ശരിയല്ല ഇനി മുതൽ പക്വതയോടെ പെരുമാറുമെന്നും എം വി ഗോവിന്ദൻ ജില്ലാ കമ്മിറ്റിയിൽ പറഞ്ഞു.
