മന്ത്രിസഭയിൽ ലത്തീൻ അംഗങ്ങൾക്ക് പ്രാതിനിധ്യമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കടുത്ത പ്രതിഷേധവുമായി ലത്തീൻ സഭ രംഗത്ത്.പരസ്യ പിന്തുണ നൽകിയിട്ടും വേണ്ട പരിഗണന കിട്ടിയില്ലെന്ന് സഭാ നേതൃത്വം അറിയിച്ചു.ടോണി ചമ്മിണി, ടി ജെ വിനോദ്, എ ഡി തോമസ്, എം വിൻസന്റ് എന്നിങ്ങനെ നാല് എംഎൽഎമാർ ഉണ്ടായിട്ടും സമുദായത്തിന് കോൺഗ്രസ് മന്ത്രിയില്ലെന്ന് നേതൃത്വം പറയുന്നു. എം വിൻസെന്റിനെ മന്ത്രിയാക്കാത്തതിലും ഫിഷറീസ് വകുപ്പ് ലിഗിന് നൽകുന്നതിലുമാണ് ലത്തീൻ സഭ അതൃപ്തി പരസ്യമാക്കിയിരിക്കുന്നത്.മന്ത്രിസഭാ രൂപീകരണത്തില്‍ സഭയെ പൂര്‍ണമായും അവഗണിച്ചു. തീരദേശ ജനപ്രതിനിധികളെ വിജയിപ്പിക്കാന്‍ നിര്‍ണായക പങ്കാണ് സഭ വഹിച്ചതെന്നും; നാളത്തെ സത്യപ്രതിജ്ഞാ ചടങ്ങില്‍ ലത്തീന്‍ സഭ പ്രതിനിധികള്‍ പങ്കെടുക്കുന്നതില്‍ പുനരാലോചന നടത്തുമെന്നും യൂജിന്‍ പെരേര പറഞ്ഞു. സത്യപ്രതിജ്ഞ ചടങ്ങില്‍ 5 പാസുകളാണ് ലത്തീന്‍ അതിരൂപതയ്ക്ക് നല്‍കിയിരുന്നത്
മന്ത്രിസഭയിൽ കടുത്ത അതൃപ്തിയുമായി ലത്തീൻ സഭ;സത്യപ്രതിജ്ഞ ചടങ്ങ് ബഹിഷ്കരിക്കും
