Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
സിജെപി പ്രതിഷേധത്തിലെ പെല്ലറ്റ് ഗൺ ആക്രമണം; കേസ് രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഗാന്ധിഅഗസ്റ്റിൻ സഹോദരങ്ങൾക്ക് തിരിച്ചടി; അമ്പലമേട് വഞ്ചനാക്കേസ് ചോറ്റാനിക്കര കോടതിയിൽ തുടരുംകൂടത്തായി കേസ്; ‘അണലി’ വെബ് സീരിസിന് വിലക്ക്; റിലീസ് അനിശ്ചിതത്വത്തിൽഅമ്മയെ മർദിച്ച് കൊലപ്പെടുത്തി; മകനും പെൺസുഹൃത്തും അറസ്റ്റിൽസിഎംആർഎൽ–എക്സാലോജിക് കേസ്;ഇ ഡിക്കെതിരെ രാഷ്ട്രീയ പ്രതിരോധത്തിനൊരുങ്ങി സിപിഐഎംമലപ്പുറത്ത് ഓണാഘോഷത്തിനിടെ വിദ്യാർത്ഥികളിൽ നിന്നും എംഡിഎംഎ പിടികൂടി, വളാഞ്ചേരിയിലും ലഹരിവേട്ടകൊച്ചി മെട്രോയുടെ പേര് മാറ്റാൻ നീക്കം; സർക്കാരുമായി ആലോചിച്ചില്ലെന്ന് മുഖ്യമന്ത്രിഡിവൈഎഫ്ഐ ‘മിസ’ നാടകം വീണ്ടും വേദിയിൽ; സദാചാര ആക്രമണത്തിൽ നിയമനടപടിക്ക് നീക്കംഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിൽ നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനംലൈസൻസില്ലാതെ മൂന്ന് വർഷം പ്രവർത്തനം; ലേക്കർ ഇന്ത്യക്ക് പുതിയ കുരുക്ക്യമൻ–സൊമാലിയ തീരത്ത് വീണ്ടും കടൽക്കൊള്ള; നാല് ദിവസത്തിനിടെ രണ്ട് കപ്പലുകൾ പിടിച്ചെടുത്തുപന്ത്രണ്ടുകാരനെ ക്രൂരമായി മർദിച്ച സംഭവം; നടപടി എടുക്കുന്നതിൽ പൊലീസിന് ഗുരുതര വീഴ്ച
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / ഏറ്റവും പുതിയത് / അതിവേഗ റെയിലിനൊപ്പം കെ-ഫ്ലൈറ്റും; സാധ്യത തേടി സർക്കാർ

ഏറ്റവും പുതിയത്

അതിവേഗ റെയിലിനൊപ്പം കെ-ഫ്ലൈറ്റും; സാധ്യത തേടി സർക്കാർ

Merlin Bigtv Merlin Bigtv
June 8, 2026 1 min read
Share: Facebook Twitter WhatsApp Telegram
അതിവേഗ റെയിലിനൊപ്പം കെ-ഫ്ലൈറ്റും; സാധ്യത തേടി സർക്കാർ

ഇ ശ്രീധരന്റെ അതിവേഗ റെയിൽ പദ്ധതിക്കൊപ്പം അതിവേഗ യാത്രകൾക്ക് കെ-ഫ്ലൈറ്റിന്റെ സാധ്യത തേടി സംസ്ഥാന സർക്കാർ. സഹകരണ മേഖലയിൽ ആഭ്യന്തര വിമാന സർവീസുകൾ തുടങ്ങുന്നതിന്റെ സാധ്യതകളാണ് സർക്കാർ പരിശോധിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ പ്രമുഖ സഹകാരികളുമായി മുഖ്യമന്ത്രി പ്രാഥമിക ചർച്ച നടത്തി.

വിവാദ സിൽവർ ലൈൻ പദ്ധതി റദ്ദാക്കിയതിന് പിന്നാലെ തന്നെ യുഡിഎഫ് സർക്കാർ അതിവേഗ റെയിലിന്റെ സാധ്യത തേടിയിരുന്നു. പദ്ധതി മുന്നോട്ടുവെച്ച മെട്രോമാൻ ഇ ശ്രീധരനുമായി മുഖ്യമന്ത്രി വി ഡി സതീശൻ ചർച്ച നടത്തുകയും ചെയ്തു. ഇ ശ്രീധരൻ നൽകിയ ശുപാർശ പഠിക്കാൻ ഗതാഗത സെക്രട്ടറി അധ്യക്ഷനായ നാലംഗ സമിതിയും സർക്കാർ രൂപീകരിച്ചിരുന്നു. ഇതിനിടയിലാണ് കെ-ഫ്ലൈറ്റ് എന്ന നിർദേശം വരുന്നത്. സർക്കാരിന് സാമ്പത്തിക ബാധ്യതയില്ലാതെ സഹകരണ മേഖലയിൽ ആഭ്യന്തര വിമാന സർവീസുകൾ എന്നതാണ് നിർദേശം. സംസ്ഥാനത്തെ പ്രമുഖ സഹകാരികളാണ് ഈ ആശയം സർക്കാരിന് മുന്നിൽവെച്ചത്.

അതിവേഗ റെയിലിനെ അപേക്ഷിച്ച് കുറഞ്ഞ സാമ്പത്തിക ചെലവ്, ഭൂമി ഏറ്റെടുക്കേണ്ടതില്ല, പാരിസ്ഥിതിക പ്രതിസന്ധികളുണ്ടാകില്ല, നടപ്പാക്കാൻ കാലതാമസമില്ല എന്നതടക്കമുള്ള അനുകൂല ഘടകങ്ങളാണ് കെ-ഫ്ലൈറ്റ് പദ്ധതി മുന്നോട്ടുവെക്കുന്നത്. കേരളം പോലെ സഹകരണ മേഖല ശക്തമായുള്ള നാട്ടിൽ സർക്കാർ അനുകൂല തീരുമാനമെടുത്താൽ പദ്ധതി ഏറ്റെടുത്ത് നടത്താൻ ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ലെന്നാണ് സഹകാരികളുടെ നിലപാട്.

സി എൻ വിജയകൃഷ്ണൻ കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെത്തി മുഖ്യമന്ത്രി വി ഡി സതീശനുമായി ചർച്ച നടത്തിയിരുന്നു. വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി, ഗതാഗത മന്ത്രി സി പി ജോൺ എന്നിവരെയും കണ്ട് സഹകരണ വിമാന സർവീസ് എന്ന ആശയം പങ്കുവെച്ചിരുന്നു. അനുകൂല പ്രതികരണം ഉണ്ടായ സാഹചര്യത്തിൽ തുടർ ചർച്ചകളിലേക്കും തീരുമാനങ്ങളിലേക്കും സർക്കാർ വൈകാതെ കടക്കുമെന്ന പ്രതീക്ഷയിലാണ് സഹകരണ മേഖല.

Tags:

#E Sreedharan #high speed rail #K Flight #Techonlogy #UDF government
Share: Facebook WhatsApp Telegram
Unknown's avatar

Merlin Bigtv

Related Articles

ഏറ്റവും പുതിയത്

ഓണം അവധി; സംസ്ഥാനത്തെ സ്കൂളുകൾക്ക് ഇന്ന് അടയ്ക്കും

ഏറ്റവും പുതിയത്

കേരളാ ക്രിക്കറ്റ് ലീഗിന് വർണാഭമായ തുടക്കം

ഏറ്റവും പുതിയത്

എംആർ അജിത് കുമാറിന്റെ സസ്പെൻഷൻ നടപടി നിയമപരമെന്ന് സർക്കാർ; ഹർജിയെ എതിർത്ത് സത്യവാങ്മൂലം

Recent Posts

  • സിജെപി പ്രതിഷേധത്തിലെ പെല്ലറ്റ് ഗൺ ആക്രമണം; കേസ് രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി
  • അഗസ്റ്റിൻ സഹോദരങ്ങൾക്ക് തിരിച്ചടി; അമ്പലമേട് വഞ്ചനാക്കേസ് ചോറ്റാനിക്കര കോടതിയിൽ തുടരും
  • കൂടത്തായി കേസ്; ‘അണലി’ വെബ് സീരിസിന് വിലക്ക്; റിലീസ് അനിശ്ചിതത്വത്തിൽ
  • അമ്മയെ മർദിച്ച് കൊലപ്പെടുത്തി; മകനും പെൺസുഹൃത്തും അറസ്റ്റിൽ
  • സിഎംആർഎൽ–എക്സാലോജിക് കേസ്;ഇ ഡിക്കെതിരെ രാഷ്ട്രീയ പ്രതിരോധത്തിനൊരുങ്ങി സിപിഐഎം

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap