Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
കുട്ടികൾക്കെതിരായ അതിക്രമങ്ങൾ വർധിക്കുന്നു:പത്ത് വർഷത്തിനിടെ 37,035 കേസുകൾ;കൂടുതൽ പോക്സോ കേസുകൾ രജിസ്റ്റർ ചെയ്തത് മലപ്പുറത്ത്തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് മരുന്നുകൾ മോഷണം പോയി;പോയത് നാർകോട്ടിക് വിഭാഗത്തിൽപ്പെടുന്ന ഉറക്കഗുളികകളും ഇൻജെക്ഷനുംവിഎസിന്റെ ഓർമ്മക്കുറിപ്പ് മാറ്റിവെച്ച് ദേശാഭിമാനി; ‘കള്ളൻ വിജയൻ’ ലേഖനവുമായി ഒരേ പതിപ്പിൽ വരാതിരിക്കാനെന്ന് വിശദീകരണം‘പൊതിച്ചോറ് പദ്ധതി നിർത്തില്ല’:സർക്കാർ തടയുന്നത് വരെ തുടരും;വി വസീഫ് ബിഗ് ടിവിയോട്ജില്ലയിലെ ഷിഗെല്ല വ്യാപനം: കൊച്ചിയിൽ ആരോഗ്യവകുപ്പ് പരിശോധന തുടങ്ങി; ഹോട്ടലുകളിലും തട്ടുകടകളിലും മിന്നൽ പരിശോധനചെറിയമുണ്ടം സ്കൂൾ വിദ്യാർഥി സംഘർഷം; 40 പേർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്കരുവന്നൂർ കേസ്: സിപിഐഎമ്മിനെ പ്രതിയാക്കിയ ഇഡിക്കെതിരെ പ്രതിഷേധം; തിങ്കളാഴ്ച തൃശ്ശൂരിൽ സംഗമംകോടതി ജീവനക്കാരിയുടെ മരണം; ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി,’ജോലി സ്ഥലത്തെ സമ്മർദ്ദമാണ് മരണകാരണംസർക്കാർ അഭിഭാഷക നിയമനം; കോൺഗ്രസിൽ ഭിന്നത രൂക്ഷം, നേതൃത്വം ഇടപെടാൻ സാധ്യതവാങ്ചുക്കിന്റെ പരിധികൾ പരീക്ഷിക്കരുത്; ചർച്ചയ്ക്ക് തയ്യാറാകണം: കേന്ദ്രത്തോട് അണ്ണാ ഹസാരെടിവികെയുടെ അഴിമതി വിരുദ്ധ സമരം; ചെന്നൈയിൽ 7 ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ‘പി.എഫ് മുതൽ അലവൻസുകൾ വരെ തിരിച്ചുനൽകണം’; പ്രതിഷേധം ശക്തമാക്കാനൊരുങ്ങി കെഎസ്ആർടിസി ജീവനക്കാർ
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / കേരളം / ശബരിമലയിൽ വീണ്ടും ക്രമക്കേട്; ക്ഷേത്രത്തിലെ പൂജകളുടെ പേരിൽ പണം തട്ടിയെന്ന് വിജിലൻസ് കണ്ടെത്തൽ

കേരളം

ശബരിമലയിൽ വീണ്ടും ക്രമക്കേട്; ക്ഷേത്രത്തിലെ പൂജകളുടെ പേരിൽ പണം തട്ടിയെന്ന് വിജിലൻസ് കണ്ടെത്തൽ

BigTV News Desk BigTV News Desk
May 17, 2026 1 min read
Share: Facebook Twitter WhatsApp Telegram
ശബരിമലയിൽ വീണ്ടും ക്രമക്കേട്; ക്ഷേത്രത്തിലെ പൂജകളുടെ പേരിൽ പണം തട്ടിയെന്ന് വിജിലൻസ് കണ്ടെത്തൽ

ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നാലെ ക്ഷേത്രത്തിലെ പൂജയുടെ പേരിലും വമ്പൻ തട്ടിപ്പ്. സൗജന്യമായി ലഭിക്കുന്ന പൂജാദ്രവ്യങ്ങൾ ഉപയോഗിച്ച ശേഷം പണം എഴുതിയെടുത്ത് തട്ടിപ്പ് നടത്തിയതായി വിജിലൻസ് റിപ്പോർട്ട്‌. കഴിഞ്ഞ പത്ത് വർഷമായി നടക്കുന്ന തട്ടിപ്പിന് പിന്നിൽ അതത് കാലങ്ങളിൽ മാറിമാറി വന്ന അഡ്മിനിസ്ട്രേറ്റീവ് ഓഫീസേഴ്സ് ആണെന്നും റിപ്പോർട്ടിൽ പറയുന്നു. സംഭവത്തിൽ ദേവസ്വം സ്പെഷ്യൽ കമ്മീഷണറും വിശദമായ ഓഡിറ്റ് റിപ്പോർട്ട്‌ നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

ശബരിമലയിലെ നിത്യപൂജകൾക്കായി സൗജന്യമായി ലഭിക്കുന്ന പൂജാദ്രവ്യങ്ങൾ ഉപയോഗിച്ച ശേഷം ബില്ലുകൾ ഉണ്ടാക്കി തട്ടിപ്പ് നടത്തി എന്നാണ് കണ്ടെത്തൽ.
ദേവസ്വം വിജിലൻസിന്റെ അന്വേഷണത്തിലാണ് തട്ടിപ്പിന്റെ വിവരങ്ങൾ പുറത്തുവന്നത്. ദീർഘകാലമായി ശബരിമലയിലെ നിത്യപൂജകൾക്ക് ആവശ്യമായ സാധനങ്ങൾ സൗജന്യമായി എത്തിച്ചുനൽകിയിരുന്നത് കൊല്ലം സ്വദേശിയായ സുനിൽകുമാർ എന്ന സുനിൽ സ്വാമിയാണ്. എന്നാൽ ശബരിമലയിലെ അനധികൃത ഇടപെടലുകൾ കാരണം മൂന്നുവർഷം മുമ്പ് ഹൈക്കോടതി സുനിൽ സ്വാമിയെ വിലക്കിയിരുന്നു. എങ്കിലും സുനിൽ സ്വാമിയുടെ കയ്യിൽ നിന്ന് പൂജാ സാധനങ്ങൾ വാങ്ങുന്നത് ദേവസ്വം ഉദ്യോഗസ്ഥർ തുടരുന്നിരുന്നു എന്നാണ് അന്വേഷണ റിപ്പോർട്ട്‌ വ്യക്തമാക്കുന്നത്. മാസപൂജകൾക്കും മണ്ഡല മകരവിളക്ക് ഉത്സവത്തിനുമായി ശർക്കര, പഴം, നാളികേരം തുടങ്ങി വിവിധ പൂജാദ്രവ്യങ്ങൾ ഉൾപ്പെടെ 54 ലക്ഷത്തോളം രൂപയുടെ സാധനങ്ങളാണ് സുനിൽ സ്വാമി സൗജന്യമായി നൽകിയിരുന്നത്. എന്നാൽ ഇതൊന്നും ശബരിമലയിലെ ഔദ്യോഗിക സ്റ്റോർ അക്കൗണ്ടിൽ രേഖപ്പെടുത്തുകയോ ഗുണനിലവാര പരിശോധനയ്‌ക്ക് വിധേയമാക്കുകയോ ചെയ്തിട്ടില്ല. അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുടെ മുറിയോട് ചേർന്നുള്ള മറ്റൊരു രഹസ്യമുറിയിലായാണ് ഇവ സൂക്ഷിച്ചിരിക്കുന്നത്. ഇവിടെ നിന്നുള്ള വസ്തുക്കൾ ഉപയോഗിച്ച് ഗണപതിഹോമം ഉൾപ്പെടെയുള്ളവ നടത്തി. ശേഷം ദേവസ്വം പണം മുടക്കി സാധനങ്ങൾ വാങ്ങി എന്ന വ്യാജേന വലിയ തുക എഴുതിയെടുത്തു എന്നാണ് ദേവസ്വം വിജിലൻസിന്റെ കണ്ടെത്തൽ. ഇത്തരത്തിൽ പടിപൂജ, കളഭാഭിഷേകം, അഷ്ടാഭിഷേകം തുടങ്ങിയ പൂജകളിലൂടെയും പണം തട്ടിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

10 വർഷത്തോളമായി ഈ തട്ടിപ്പ് നടക്കുന്നുണ്ട് എന്നും ഇതിന് പിന്നിൽ അതാത് കാലത്തെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസമാർ ആണെന്നുമാണ് വിജിലൻസ് റിപ്പോർട്ട്‌. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന ഓഡിറ്റ് വിഭാഗത്തിനോട് വിശദമായ പരിശോധന നടത്താൻ ദേവസ്വം വിജിലൻസ് ശുപാർശ നൽകിയിട്ടുണ്ട്. ദേവസ്വം സ്പെഷ്യൽ കമ്മീഷണർ ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലും വിശദമായ ഓഡിറ്റ് വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

Tags:

#fraud #money #Sabarimala #vigilance
Share: Facebook WhatsApp Telegram
Unknown's avatar

BigTV News Desk

BIGTV 24x7 Malayalam News, a dedicated 24x7 Malayalam news channel bringing you accurate, fast, and unbiased news from Kerala and beyond. ✔ Breaking News ✔ Kerala News Updates ✔ National & International News ✔ Politics | Business | Crime | Entertainment | Sports

Related Articles

കേരളം

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് മരുന്നുകൾ മോഷണം പോയി;പോയത് നാർകോട്ടിക് വിഭാഗത്തിൽപ്പെടുന്ന ഉറക്കഗുളികകളും ഇൻജെക്ഷനും

കേരളം

വിഎസിന്റെ ഓർമ്മക്കുറിപ്പ് മാറ്റിവെച്ച് ദേശാഭിമാനി; ‘കള്ളൻ വിജയൻ’ ലേഖനവുമായി ഒരേ പതിപ്പിൽ വരാതിരിക്കാനെന്ന് വിശദീകരണം

കേരളം

‘പൊതിച്ചോറ് പദ്ധതി നിർത്തില്ല’:സർക്കാർ തടയുന്നത് വരെ തുടരും;വി വസീഫ് ബിഗ് ടിവിയോട്

Recent Posts

  • കുട്ടികൾക്കെതിരായ അതിക്രമങ്ങൾ വർധിക്കുന്നു:പത്ത് വർഷത്തിനിടെ 37,035 കേസുകൾ;കൂടുതൽ പോക്സോ കേസുകൾ രജിസ്റ്റർ ചെയ്തത് മലപ്പുറത്ത്
  • തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് മരുന്നുകൾ മോഷണം പോയി;പോയത് നാർകോട്ടിക് വിഭാഗത്തിൽപ്പെടുന്ന ഉറക്കഗുളികകളും ഇൻജെക്ഷനും
  • വിഎസിന്റെ ഓർമ്മക്കുറിപ്പ് മാറ്റിവെച്ച് ദേശാഭിമാനി; ‘കള്ളൻ വിജയൻ’ ലേഖനവുമായി ഒരേ പതിപ്പിൽ വരാതിരിക്കാനെന്ന് വിശദീകരണം
  • ‘പൊതിച്ചോറ് പദ്ധതി നിർത്തില്ല’:സർക്കാർ തടയുന്നത് വരെ തുടരും;വി വസീഫ് ബിഗ് ടിവിയോട്
  • ജില്ലയിലെ ഷിഗെല്ല വ്യാപനം: കൊച്ചിയിൽ ആരോഗ്യവകുപ്പ് പരിശോധന തുടങ്ങി; ഹോട്ടലുകളിലും തട്ടുകടകളിലും മിന്നൽ പരിശോധന

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap