തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തിൽ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി. ചീഫ് ജസ്റ്റിസ് സൗമൻ സെൻ, ജസ്റ്റിസ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിൻ്റേതാണ് നടപടി. ദേവസ്വം കമ്മിറ്റികൾക്കും വിവിധ വകുപ്പ് ഉദ്യോഗസ്ഥർക്കും കോടതി നോട്ടീസയച്ചു. വിഷയം പ്രാഥമികമായി പരിഗണിച്ച ഹൈക്കോടതി, എതിർകക്ഷികൾക്ക് നോട്ടീസയച്ചു. സംസ്ഥാന സർക്കാർ, സംസ്ഥാന പൊലീസ് മേധാവി, തൃശൂർ ജില്ലാ കലക്ടർ, എഡിഎം, ജില്ലാ പോലിസ് മേധാവി, സിറ്റി പൊലീസ് കമ്മീഷണർ, എക്സ്പ്ലോസീവ് കൺട്രോളർ തുടങ്ങിയവർ നാലാഴ്ചയ്ക്കകം മറുപടി നൽകണം. കൂടാതെ, തിരുവമ്പാടി, പാറമേക്കാവ് ദേവസ്വം കമ്മിറ്റികളും മറുപടി നൽകണം. കേസ് കൂടുതൽ വാദത്തിനായി ജൂൺ 16-ലേക്ക് മാറ്റി. വെടിക്കെട്ട് നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട് കർശനമായ നിർദ്ദേശങ്ങൾ ഹൈക്കോടതി മുന്നോട്ടുവെക്കുമെന്നാണ് നിയമവിദഗ്ദ്ധർ വിലയിരുത്തുന്നത്. അപകടം സംബന്ധിച്ച് വിശദമായ പരിശോധനയ്ക്ക് നേരത്തെ ജസ്റ്റിസ് രാമചന്ദ്രൻ നായർ കമ്മീഷനെ സംസ്ഥാന സർക്കാർ നിയോഗിച്ചിരുന്നു.
